Month: June 2022
-
Crime
ആൾക്കൂട്ട ആക്രമണം; മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ മര്‍ദിച്ച സുല്‍ഫി, ജുനൈദ്, റംഷാദ് എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. എസ്.ഡി.പി.ഐ.യുടെ ഫ്‌ളെക്‌സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മര്‍ദിച്ചത്. പ്രദേശത്ത് മുന്‍പുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ജിഷ്ണുരാജിനെ വെള്ളത്തില്‍ മുക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. റോഡില്‍വെച്ച് മര്‍ദിച്ച് അവശനാക്കിയശേഷമാണ് സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോയത്. ചില സി.പി.എം. നേതാക്കളുടെ പ്രേരണയാലാണ് താന്‍ ഇതൊക്കെ ചെയ്തതെന്നും അവരുടെ പേരുപറയാന്‍ തയ്യാറാണെന്നും ചെളിയില്‍ മുക്കുന്നതിനിടെ ജിഷ്ണു സമ്മതിക്കുന്നതായി വീഡിയോയിലുണ്ട്. ഇതിനുശേഷമാണ് തിരികെ റോഡിലെത്തിച്ച് കുറ്റസമ്മതംനടത്തുന്ന വീഡിയോ പകര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവംനടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികളായ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു…
Read More » -
NEWS
എന്ത് തേങ്ങയാ…. ! തേങ്ങയുടെയും മച്ചിങ്ങയുടെയും ഗുണങ്ങള്‍
തേങ്ങയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, ഫൈബര്‍, വൈറ്റമിന്‍ ഡി, മാഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ കലവറയെന്ന വിശേഷണം എല്ലാവിധ വാതപിത്തകഫ രോഗങ്ങളെയും കാന്‍സര്‍ അടക്കമുള്ള ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കുവാനും തേങ്ങയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് ഈ ഘടകങ്ങള്‍ തേങ്ങയില്‍ അടങ്ങിയിട്ടുള്ളതിനാലാണ്. തെങ്ങിന്‍ ചക്കരയില്‍ കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായി അടങ്ങിയിട്ടുള്ളത്. കരിക്കില്‍ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാഗ്‌നീഷ്യം, ക്ലോറിന്‍ എന്നിവയും ഇളനീരില്‍ ഗ്ലൂക്കോസ്, സോഡിയം, മാംസ്യം, ജീവകം സി, പൊട്ടാസ്യം, കാല്‍സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും കരള്‍ മൂത്രാശയസംബന്ധമായ രോഗങ്ങള്‍ ഇളനീര്‍ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി ഇളനീരില്‍ ചേര്‍ത്ത് നല്‍കുന്നതടക്കമുള്ള പാരമ്പര്യ ചികിത്സ നല്കിപോരുന്നു. കുട്ടികള്‍ക്ക് ചൂടുകുരു ഉണ്ടായാല്‍ മച്ചിങ്ങ (മെളിച്ചില്‍) ഉരച്ച് പുരട്ടുന്നത് നല്ലതാണ്. മുടിയുടെ വളര്‍ച്ചയ്ക്കും വായ്പുണ്ണിനും തലവേദനയ്ക്കും മച്ചിങ്ങ നല്ലതാണ് എന്ന് പഴമക്കാര്‍ വ്യക്തമാക്കുന്നു. ഗര്‍ഭാശയശുദ്ധിക്കും ചിക്കന്‍പോക്‌സിനും കരിക്ക് വളരെ നല്ലതാണെന്നും അസ്ഥിസംബന്ധമായ കാന്‍സര്‍, അസ്ഥിവേദന, സ്ത്രീജന്യ രോഗങ്ങള്‍ക്കും തെങ്ങിന്‍പൂക്കുല ഉത്തമമാണെന്നും…
Read More » -
Kerala
കെ.എസ്.ഇ.ബി 100 ദിവസത്തിൽ സമ്പൂർണ ഡിജിറ്റൽ, വൈദ്യുതി ബിൽ എസ്.എം.എസ് ആയി ലഭിക്കും; ഉപഭോക്താവിനുള്ള സേവനങ്ങളോ…?
വൈദ്യുതിബോർഡിൽ വൻ നവീകരണങ്ങളാണ് വരുന്നത്. കടലാസ് ബില്ലുകളോടു വിട പറഞ്ഞു കൊണ്ട് ഇലക്ട്രിസിറ്റി ബില്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ഇനി മുതൽ എസ്.എം.എസ് സന്ദേശമായി വരും. 100 ദിവസം കൊണ്ട് വൈദ്യുത ബോർഡിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആകും. കാര്‍ഷിക കണക്‌ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയും നടപ്പിലാക്കുന്നു. 100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ ഒരു ശതമാനം കാഷ് ഹാന്റ്‌ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള ബി.പി.എല്‍, കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെയുള്ള അപേക്ഷകള്‍ക്ക് 10 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കും. കണ്‍സ്യൂമര്‍ നമ്പര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും.…
Read More » -
Local
വഴിയരികിലെ തോട്ടിൽ മധ്യവയസ്‌കന്റെ മൃതദേഹം, ദുരൂഹത നീക്കാൻ സമഗ്ര പൊലീസ് അന്വേഷണം; കണ്ണൂർ ജില്ലയിലെ മാലൂരിലാണ് സംഭവം
പേരാവൂർ: പട്ടാരിയിൽ റോഡരികിലെ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുറ്റിപ്പൊയിലിലെ ചോഴൻ മനോഹരനെയാണ് (53) തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പാൽ വാങ്ങാനെത്തിയ പരിസരവാസിയാണ് ഒരാൾ റോഡരികിലെ തോട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. മാലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. പേരാവൂർ ഡിവൈ.എസ്.പി എ.വി ജോൺ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച പട്ടാരിയിലെ കടയിൽ നിന്നും സാധനം വാങ്ങിപ്പോയതായിരുന്നു മനോഹരൻ. കണ്ണൂരിൽ നിന്നുമെത്തിയ ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫീസർ ഹെൽനയുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദരും പരിശോധന നടത്തി. വാഹനം ഇടിച്ചിട്ടതാണോ എന്ന സംശയമുള്ളതിനാൽ സമീപത്തെ സി.സി ടി വി യും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കരേറ്റയിലെ ചോഴൻ ലക്ഷ്മിയമ്മയുടെയും പരേതനായ നാരായണന്റെയും മകനാണ്. കരേറ്റ സ്വദേശിയായ ഇദ്ദേഹം കുറച്ച് വർഷങ്ങളായി പട്ടാരിയിൽ സ്ഥിരതാമസമാണ്. ഭാര്യ: സ്മിത. മക്കൾ: സായൂജ്,…
Read More » -
NEWS
നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള സിനിമകളില്‍ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഇബ, കര്‍മാനി എന്നി സിനിമകളിലും വില്ലന്‍ വേഷങ്ങളില്‍ എത്തി.ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
Crime
പ്രവാസിയായ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം, രണ്ട് പേര്‍ കസ്റ്റഡിയില്‍
പ്രവാസി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം, കൊലപാതകത്തിന് പിന്നിൽ പത്തംഗ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൈവളിഗയിലെ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കേസിൽ രണ്ട് പേർ കസ്റ്റഡിയിലുണ്ട്. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സിദ്ദിഖിന്റെ കാലിന്റെ അടിയിലും നിതംബത്തിലും അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് സിദ്ദിഖിനെ പരിശോധിച്ച ഡോ. മുഹമ്മദ് സുഹൈൽ പറയുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് ചുരുങ്ങിയത് അര മണിക്കൂർ മുമ്പെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നും…
Read More » -
Kerala
പ്രതിഷേധം : പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം തുടങ്ങിയതിനിടെ യുവ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ എന്നിവരാണ് പ്രതിഷേധ സൂചനയെന്നോണം കറുത്ത വസ്ത്രം ധരിച്ചെത്തിയത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് പ്രതിപക്ഷം നൽകി. ടി. സിദ്ധിഖ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതു മുതൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ വരെയുള്ള വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാവും പ്രതിപക്ഷം ഇന്ന് സഭയിലെത്തുക. സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി സഭയിൽ എന്തു മറുപടി പറയും എന്നതായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ. രാഹുലിന്റെ ഓഫീസ് അടിച്ചു തകർത്തത് സംബന്ധിച്ച് സംഘപരിവാറിന്റെ അജണ്ടയാണ് സിപിഎം കേരളത്തിൽ നടപ്പാക്കുന്നതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞു.
Read More » -
NEWS
കണ്ണൂരിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂര്‍. :ഇരിട്ടി ജബ്ബാര്‍ക്കടവില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയില്‍ ഷുഹൈല്‍ (28) ആണ് മരിച്ചത്. ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30തോടെ ഇരിട്ടി പേരാവൂര്‍ റോഡില്‍ ജബ്ബാര്‍ കടവിന് സമീപമായിരുന്നു അപകടം.
Read More » -
NEWS
കോവിഡ് കേസുകളിൽ വീണ്ടും വർധന;24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;21 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.21 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ട്.നിലവില്‍ 94420 പേരാണ് ചികിത്സയിൽ ഉള്ളത്. ഇതുവരെ: ആകെ രോഗ മുക്തര്‍ 42787606. ആകെ മരണം 525020. ഇതുവരെയായി 1,97,11,91,329 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
Read More » -
NEWS
കൊല്ലത്തിന്റെ തലയെടുപ്പായ തങ്കശേരി ലൈറ്റ് ഹൗസിന് 120 വയസ് പിന്നിട്ടു
കൊല്ലം: കൊല്ലത്തിന്റെ തലയെടുപ്പായ തങ്കശേരി ലൈറ്റ് ഹൗസിന് 120 വയസ് തികഞ്ഞു. 1902 ഏപ്രില്‍ ഒന്നിനാണ് ഇന്ന് കാണുന്ന ലൈറ്റ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1895ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ലൈറ്റ് ഹൗസുകളില്‍ കോസ്റ്റ് ലൈറ്റ് എന്ന പേരില്‍ പുതിയ നികുതി പിരിക്കാന്‍ തീരുമാനിച്ചു. ഇതിനൊപ്പം കാര്‍വാര്‍ മുതല്‍ കന്യാകുമാരി ചുറ്റി വിശാഖപട്ടണം വരെയുള്ള കടല്‍ത്തീരത്ത് നിലവിലുള്ള വിളക്കുമരങ്ങളുടെ പരിഷ്കരണവും പുതിയവ സ്ഥാപിക്കുന്നതും സംബന്ധിച്ച് പഠിക്കാന്‍ എഫ്.ഡബ്ല്യു. അഷ്പിറ്റല്‍ എന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. 1898ല്‍ ആഷ്പിറ്റല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് തങ്കശേരിയില്‍ 34 മീറ്റര്‍ ഉയരമുള്ള ഒരു ദീപസ്തംഭം എന്ന നിര്‍ദേശം വന്നത്. 1900ല്‍ ദീപസ്തംഭം നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചു ആഷ്പിറ്റല്‍ തന്നെ രൂപരേഖ തയ്യാറാക്കി നിര്‍മ്മാണം തുടങ്ങി തറമുതല്‍ 34.5 മീറ്റര്‍ ഉയരത്തില്‍ ചുടുകട്ടയില്‍ നിര്‍മ്മാണം ഗോപുരത്തിന് മുകളില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത വിളക്കും ലെന്‍സും ഘടിപ്പിച്ചു നിര്‍മ്മാണ ചെലവിന്റെ…
Read More »