Month: April 2022
-
NEWS
മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ഒരു ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ച് കേന്ദ്രം
തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തനെ കൂട്ടി.ഒരു ലിറ്ററിന് 59 രൂപയായിരുന്നത് ഇനി 81 രൂപ നൽകേണ്ടി വരും.കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്.വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും. ഇത്തരമൊരു പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ നേരിടുമെന്നും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരമാകാതെ എങ്ങനെ കൈകാര്യം ചെയ്യും എന്നതുമാണ് നിര്‍ണായകം. ഒരു വർഷത്തിന് മുൻപ് വില 28 രൂപയായിരുന്നു. മണ്ണെണ്ണ വിലക്കയറ്റത്തിൽ കേരളം പൊള്ളുമ്പോൾ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വില ലീറ്ററിനു 16 രൂപ മാത്രം.കേരളത്തിൽ റേഷൻകടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണ് കോയമ്പത്തൂരിൽ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്.അതായത്, സംസ്ഥാന അതിർത്തിയായ വാളയാറിൽ ലിറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റർ ദൂരെ ചാവടിയിലെത്തിയാൽ 16…
Read More » -
NEWS
കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ് ? അറിഞ്ഞിരിക്കാം ഈ പൂർണ്ണരൂപങ്ങൾ
കോവിഡ് 19 എന്നതിൻ്റെ പൂര്‍ണ രൂപമെന്താണ് ? കൊറോണ വൈറസ് ഡിസീസ് 2019 2020 മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച രോഗമേതാണ്? കോവിഡ് 19 കൊറോണ വൈറസ് പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏതാണ്? ശ്വാസകോശനാളി കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് എത്ര ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്? 14 ദിവസം കോവിഡ് 19 രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം? ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്? ശരീര സ്രവങ്ങളിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സംസ്ഥാനമേതാണ്? കേരളം ഇന്ത്യയിൽ ആദ്യത്തെ കോവിഡ് 19 മരണം സംഭവിച്ചത് ഏത് സംസ്ഥാനത്താണ്? കര്‍ണാടക കോവിഡ് 19 രോഗം പരത്തുന്ന വൈറസിൻ്റെ പേര്? സാര്‍സ് കോവ് – 2 കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് എന്നാണ്? 1937 2019 നവംബറിൽ…
Read More » -
NEWS
ഒരുവീട്ടിൽ ഒരാൾക്ക് തൊഴിൽ; മെയ് എട്ടിന് കണക്കെടുപ്പ് തുടങ്ങും
തിരുവനന്തപുരം: ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 18നും 55 നുമിടയില്‍ പ്രായമുള്ളവരുടെ കണക്കെടുപ്പ് മേയ് എട്ടിന് ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കെ ഡിസ്‌ക്ക് കുടുംബശ്രീയുമായി സഹകരിച്ചാണ് കണക്കെടുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മെയ് എട്ടിന് ചെങ്ങന്നൂരില്‍ നടക്കും.രണ്ടാഴ്ച കൊണ്ട് കണക്കെടുപ്പ് പൂര്‍ത്തിയാക്കും.തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
Read More » -
NEWS
പ്രഥമ കേരള ഗെയിംസിന് നാളെ തുടക്കം
തിരുവനന്തപുരം: കായിക കേരളത്തിന്റെ കരുത്തറിയിച്ചുകൊണ്ട് പ്രഥമ കേരള ഗെയിംസിന് നാളെ തുടക്കമാകും.പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7000 കായികതാരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസിനാണ് നാളെ തുടക്കമാകുന്നത്. കേരള ഒളിമ്ബിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് നാളെ വൈകിട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ കേരള ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അധ്യക്ഷനാകും.ചീഫ് സെക്രട്ടറി വി.പി. ജോയ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും.
Read More » -
India
‘ഹിന്ദി അറിയാത്തവര്‍ രാജ്യം വിടണം, അവരെ വിദേശികളായി കണക്കാക്കും’
രാജ്യത്ത് ഹിന്ദി വിവാദം കനക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എയും മന്ത്രിയുമായ സഞ്ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവര്‍ രാജ്യം വിടണമെന്നുമാണ് മന്ത്രി പറയുന്നത്. ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി: ”ഇന്ത്യയില്‍ ജീവിക്കണമെന്നുള്ളവര്‍ ഹിന്ദിയെ സ്‌നേഹിക്കണം. നിങ്ങള്‍ ഹിന്ദിയെ സ്‌നേഹിക്കുന്നില്ലെങ്കില്‍ നിങ്ങളെ വിദേശിയായും വിദേശ ശക്തികളുമായി ബന്ധമുള്ളവരുമായി കരുതും. ഞങ്ങള്‍ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു. പക്ഷെ ഈ രാജ്യം ഒന്നാണ്. ഭരണഘടന പറയുന്നത് ഇന്ത്യ ഹിന്ദുസ്ഥാന്‍ ആണെന്നാണ്. അതായത് ഹിന്ദി സംസാരിക്കുന്നവര്‍ക്കായുള്ള ഇടം. ഹിന്ദുസ്ഥാന്‍ ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള ഇടമല്ല. അവര്‍ ഈ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണം…” അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സഖ്യമായ നിര്‍ബല്‍ ഇന്ത്യന്‍ ഷോഷിത് ഹമാര ആം ദല്‍ (നിഷാദ്) പാര്‍ട്ടി സ്ഥാപകനാണ് ഇദ്ദേഹം. വലിയ വിമര്‍ശനവും ഇതിനെതിരെ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വിമർശനങ്ങൾക്കും സിനിമാ താരങ്ങള്‍ തമ്മിലുള്ള വാക്‌പോരിനും ഇടയിലാണ് ഈ…
Read More » -
NEWS
അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; പത്ത് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കിടെ നടന്ന സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു, പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഖാലിഫ സാഹിബ് പള്ളിയിലാണ് സംഭവം. റംസാനോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം വിശ്വാസികള്‍ മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബിസ്മില്ല ഹബീബ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം, താലിബാന്‍ സേന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ആശുപത്രികളിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
Read More » -
NEWS
ജർമനിയിൽ നഴ്സ്;ഇന്‍റര്‍വ്യൂ മേയ് നാലിനു തുടങ്ങും
തിരുവനന്തപുരം: ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോര്‍ക്ക റൂട്ട്സിന്‍റെ, ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ളോയ്മെന്‍റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരമുള്ള റിക്രൂട്ട്മെന്‍റിനുള്ള ഇന്‍റര്‍വ്യൂ മേയ് നാലിനു തുടങ്ങും. പതിമൂവായിരത്തില്‍പരം അപേക്ഷകരില്‍ നിന്നും ഷോര്‍ട്‌ലിസ്റ്റ് ചെയ്ത നാനൂറോളം പേരുടെ ഇന്‍റര്‍വ്യു മേയ് നാലു മുതല്‍ 13 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുന്നത്.റിക്രൂട്ട്മെന്‍റ് യഥാര്‍ഥ്യമാകുന്നതോടെ ജര്‍മനിയിലേക്ക് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ പ്രകാരം റിക്രൂട്ട്മെന്‍റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനു സ്വന്തമാകും. ജര്‍മനിയില്‍ നിന്നും എത്തുന്ന പ്ലെയ്സ്മെന്‍റ് ഓഫീസര്‍മാരുടെ സംഘമാണ് ഇന്‍റര്‍വ്യു നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്സുമാര്‍ക്ക് ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ സൗജന്യമായി ജര്‍മന്‍ ഭാഷാ പരിശീലനം നല്‍കും.ബി1 ലവല്‍ പ്രാവീണ്യം നേടുന്ന മുറക്ക് ഇവര്‍ക്ക് ജര്‍മനിയിലേക്ക് വീസ അനുവദിക്കും.തുടര്‍ന്നു ജര്‍മനിയില്‍ അസിസ്റ്റന്‍റ് നഴ്സ് ആയി ജോലി ചെയ്തുകൊണ്ടു തന്നെ ബി 2 ലവല്‍ ഭാഷാ പ്രാവീണ്യം നേടി റജിസ്ട്രേഡ് നഴ്സ്…
Read More » -
NEWS
പാസ്പോർട്ട് വേണ്ട; ജിസിസി രാജ്യങ്ങളിൽ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം.ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്. സമാനമായ തരത്തില്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സ്വദേശികള്‍ക്ക് തങ്ങളുടെ രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യുഎഇയിലും പ്രവേശിക്കാനാവും.ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള യാത്ര കൂടുതല്‍ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇളവ് എന്ന് അധികൃതർ അറിയിച്ചു.
Read More » -
NEWS
കൽക്കരി ക്ഷാമം; രാജ്യത്ത് 657 ട്രെയിനുകള്‍ റദ്ദാക്കി
ഡല്‍ഹി: മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ഉൾപ്പടെ രാജ്യത്തെ 657 ട്രെയിനുകള്‍ റദ്ദാക്കി.ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി കല്‍ക്കരി ട്രയിനുകളുടെ യാത്ര സുഗമമാക്കാൻ വേണ്ടിയാണ് ഇത്. രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.ഇതിനായി 42 പാസഞ്ചര്‍ ട്രെയിനുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് കേന്ദ്രത്തിന്റെ ഇത്തരം നടപടി.താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറയുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതരും അറിയിച്ചു. വേഗത്തില്‍ ഊര്‍ജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്.ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.
Read More » -
Kerala
മോഷണം പോയ മൊബൈൽ ഫോൺ പിടികൂടിയ ‘ഡിറ്റക്ടീവ് ജസ്ന’ ഓർമിപ്പിക്കുന്ന ഗുണപാഠം, വീട്ടിലെത്തുന്ന അപരിചിതരെ സൂക്ഷിച്ചില്ലെങ്കിൽ മൊബൈൽ ഫോൺ മാത്രമല്ല സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടാം
തൃശൂർ മാളയിൽ 23 കാരിയായ ജസ്നയുടെ മൊബൈൽ ഫോൺ മോഷണം പോയതും സ്വന്തം അന്വേഷണബുദ്ധിയിൽ മണിക്കൂറുകൾക്കുള്ളിൽ ഫോൺ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയതും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ജസ്നയുടെ ഫോൺ മോഷണം പോയ സമയത്തു തന്നെ തൊട്ടടുത്ത വീട്ടിലെ മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഇതോടെ മോഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. അപ്പോഴാണ് മൊബൈൽ ഫോൺ നഷ്ടമായ സമയത്ത് ഈ പ്രദേശത്ത് ആയുർവ്വേദ ഉത്പന്നങ്ങളുടെ വിൽപ്പനക്കായി ഒരാൾ എത്തിയിരുന്നു എന്ന വിവരം ലഭിച്ചത്. തുടർന്ന് ജസ്ന മാള പൊലീസ് സ്റ്റേഷനിലെത്തി മൊബൈൽ മോഷണം പോയതായി പരാതി നൽകി. സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതിനിടെ ബസ് സ്റ്റോപ്പിൽ സമാന ആയുർവ്വേദ പ്രൊഡക്ടുകൾ വിൽക്കാനെത്തിയ കുറച്ചുപേരെ കണ്ടു. ഇവരിൽ നിന്ന് കമ്പനി മാനേജരുടെ മൊബൈൽ നമ്പർ വാങ്ങി. വീട്ടിലെത്തിയ ഉടൻ മാനേജരെ വിളിച്ച് കാര്യം പറഞ്ഞു. അയൽവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശത്ത് ആയൂർവേദ മരുന്നുകൾ വിൽക്കാനെത്തിയ ആളുടെ ഏകദേശ…
Read More »