NEWS

ഒരുവീട്ടിൽ ഒരാൾക്ക് തൊഴിൽ; മെയ് എട്ടിന് കണക്കെടുപ്പ് തുടങ്ങും

തിരുവനന്തപുരം: ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 18നും 55 നുമിടയില്‍ പ്രായമുള്ളവരുടെ കണക്കെടുപ്പ് മേയ് എട്ടിന് ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.കെ ഡിസ്‌ക്ക് കുടുംബശ്രീയുമായി സഹകരിച്ചാണ് കണക്കെടുക്കുന്നത്.
 

ഇതിന്റെ ഉദ്ഘാടനം മെയ് എട്ടിന് ചെങ്ങന്നൂരില്‍ നടക്കും.രണ്ടാഴ്ച കൊണ്ട് കണക്കെടുപ്പ് പൂര്‍ത്തിയാക്കും.തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Back to top button
error: