NEWS

കൽക്കരി ക്ഷാമം; രാജ്യത്ത് 657 ട്രെയിനുകള്‍ റദ്ദാക്കി

ഡല്‍ഹി: മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ഉൾപ്പടെ രാജ്യത്തെ 657 ട്രെയിനുകള്‍ റദ്ദാക്കി.ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി കല്‍ക്കരി ട്രയിനുകളുടെ യാത്ര സുഗമമാക്കാൻ വേണ്ടിയാണ് ഇത്.

രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.ഇതിനായി 42 പാസഞ്ചര്‍ ട്രെയിനുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് കേന്ദ്രത്തിന്റെ ഇത്തരം നടപടി.താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറയുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതരും അറിയിച്ചു.

 

 

വേഗത്തില്‍ ഊര്‍ജമെത്തിച്ച്‌ പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്.ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.

Back to top button
error: