NEWS

പ്രഥമ കേരള ഗെയിംസിന് നാളെ തുടക്കം

തിരുവനന്തപുരം: കായിക കേരളത്തിന്റെ കരുത്തറിയിച്ചുകൊണ്ട്  പ്രഥമ കേരള ഗെയിംസിന് നാളെ തുടക്കമാകും.പുതിയ വേഗവും ഉയരവും ദൂരവുമൊക്കെ കണ്ടെത്താന്‍ 14 ജില്ലകളില്‍ നിന്നുള്ള 7000 കായികതാരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസിനാണ് നാളെ തുടക്കമാകുന്നത്.
കേരള ഒളിമ്ബിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് നാളെ വൈകിട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ കേരള ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അധ്യക്ഷനാകും.ചീഫ് സെക്രട്ടറി വി.പി. ജോയ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും.

Back to top button
error: