Month: April 2022
-
India
ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ദില്ലി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ദില്ലി ജഹാംഗീർപുരിയിലെ (Jahangirpuri) പൊളിക്കൽ നടപടിയിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ കമ്മീഷൻ കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് നടപടി. മുനിസിപ്പിൽ കമ്മീഷൻ മേയർ അടക്കമുള്ളവരെ കമ്മീഷൻ നോട്ടീസ് അയച്ചു വിളിച്ച് വരുത്തും. ഹനുമാൻ ജയന്തിക്കിടെ വർഗീയകലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20-ാം തിയതി രാവിലെ ബുൾഡോസറുകളുമായി ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത് വൻ പരിഭ്രാന്തിക്കിടയാക്കി. ‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് അവർ പൊളിക്കുകയും ചെയ്തു. ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു. ഇതോടെയാണ്…
Read More » -
Health
ഹൃദയാഘാത സൂചനകള്‍; ചില ലക്ഷണങ്ങള്‍
ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഒന്നേമുക്കാല്‍ കോടിയിലധികം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണത്തിന് കീഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ് ഏറെയും. ഹൃദ്രോഗങ്ങള്‍ പലപ്പോഴും നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലമാണ് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നത്. ശരീരം ഇതിന്റെ സൂചനകള്‍ പുറത്തുവിടുമെങ്കില്‍ പോലും നമ്മള്‍ അത് വേണ്ടരീതിയില്‍ ഗൗനിക്കാതെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അത്തരത്തില്‍ ഹൃദ്രോഗങ്ങളെ സൂചിപ്പിക്കാന്‍, പ്രധാനമായും ഹൃദയാഘാതത്തെ സൂചിപ്പിക്കാന്‍ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നെഞ്ചില്‍ അസ്വസ്ഥത, കനത്ത ഭാരം അനുഭവപ്പെടുന്നത് എന്നിവ ഹൃദ്രോഗസൂചനയാകാം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ ഗ്യാസ്ട്രബിളായാണ് ആളുകള്‍ ധരിക്കാറ്. ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ നിസാരവത്കരിക്കുന്ന പ്രവണത ഏറെ അപകടം പിടിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് കൈകാല്‍ വേദനയും ശരീരവേദനയും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ നിത്യജീവിതത്തില്‍ നാം വേണ്ടത്ര ഗൗരവമായി എടുത്തേക്കില്ല. എന്നാല്‍ ഹൃദയാഘാതത്തിന്റെ സൂചനയായി ശരീരത്തിന്റെ ഇടതുഭാഗത്ത് വേദന, കൈവേദന എന്നിവ അനുഭവപ്പെടാം. പെടുന്നനെ കുത്തിവരുന്ന…
Read More » -
Sports
പഞ്ചാബിനെ പഞ്ചറാക്കി ലഖ്‌നൗ
പുനെ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ 20 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്‍റുമായാണ് ലഖ്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 153-8, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 133-8. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് 4.4 ഓവറില്‍ 35 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. എന്നാല്‍ അഞ്ചാം ഓവറില്‍ മായങ്കിനെ(17 പന്തില്‍ 25)ചമീരയുടെ പന്തില്‍ രാഹുല്‍ പറന്നു പിടിച്ചതോടെ പഞ്ചാബിന്‍റെ കഷ്ടകാലം തുടങ്ങി. പിന്നാലെ ശിഖര്‍ ധവാനെ(5) രവി…
Read More » -
India
ഇന്ത്യൻ കരസേന തലപ്പത്ത് മാറ്റം; മനോജ് പാണ്ഡ്യ മേധാവിയാകും
ഡല്‍ഹി: ഇന്ത്യന്‍ കരസേന തലപ്പത്ത് മാറ്റം. ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും. ജനറല്‍ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ തലപ്പത്തെത്തുന്നത്. നിലവില്‍ ഉപമേധാവിയായി പ്രവര്‍ത്തിക്കുന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കര സേനയുടെ പുതിയ ഉപ മേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു. General MM Naravane #COAS & All Ranks of #IndianArmy congratulate Lieutenant General BS Raju on being appointed as the Vice Chief of the Army Staff #VCOAS of #IndianArmy. Lt Gen BS Raju will assume the appointment of #VCOAS on 01 May 2022.#IndianArmy#InStrideWithTheFuture pic.twitter.com/kM6q6n3g67 — ADG PI – INDIAN ARMY (@adgpi) April 29, 2022 Lt Gen Manoj…
Read More » -
പാലക്കാട് സുബൈർ വധക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്. സുബൈര്‍ കൊലക്കേസില്‍ കൊലയാളികളില്‍ അവശേഷിക്കുന്ന മൂന്ന് പേര്‍ വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്പി പറഞ്ഞു. സുബൈര്‍ കൊലക്കേസിലാണ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. ആര്‍എസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹകും അട്ടപ്പള്ളം സ്വദേശിയുമായ മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് സുബൈറിനെ വധിക്കാന്‍ പുറപ്പെട്ട നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് വിഷ്ണു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ആ ശ്രമം പാളി. പിന്നീടാണ് പതിനഞ്ചിന് സുബൈറിനെ കൊലപ്പെടുത്തിയത്. മനുവിന്‍റെ നേതൃത്വത്തിലായിരുന്നു ഗൂഡാലോചന.
Read More » -
Kerala
തുടര്‍ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലെത്തും; സെക്രട്ടറി ചുമതല കൈമാറിയില്ല
തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. പുലർച്ചെ അമേരിക്കയിലേക്ക് തിരിക്കുന്ന കോടിയേരി ചികിത്സ പൂർത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദത്തിൽ തുടർചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയിൽ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്‍ററാകും പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാൽ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയിൽ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. ശേഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോടിയേരി സെക്രട്ടറിയുടെ ചുമതലയിൽ തിരിച്ചെത്തിയത്. പിന്നാലെ നടന്ന സംസ്ഥാന സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
Read More » -
NEWS
മദ്യ വിൽപന;കേരളത്തെ കടത്തിവെട്ടി തമിഴ്നാട്
ചെന്നൈ : മദ്യവില്‍പന വഴി റെക്കോര്‍ഡ് വരുമാനം നേടി തമിഴ്നാട്. സര്‍ക്കാരിന്റെ മദ്യവില്‍പനശാലകളായ ടാസ്മാക് വഴി 2021-22 കാലയളവില്‍ 36,013.14 കോടി രൂപയാണു ഖജനാവിലെത്തിയത്. ഇതില്‍ 12,125 കോടി രൂപ എക്സൈസ് വരുമാനവും 9,555.36 കോടി രൂപ വില്‍പന നികുതിയുമാണ്. ടാസ്മാക്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.5,380 ഔട്ട്‌ലെറ്റുകള്‍ വഴിയാണു മദ്യവില്‍പന. വരുമാന വര്‍ധനവിനെ തുടര്‍ന്നു വകുപ്പിലെ 24,805 ജീവനക്കാര്‍ക്ക് 500 രൂപ വീതം ശമ്ബളവും വര്‍ധിപ്പിച്ചു.
Read More » -
NEWS
ഇന്ത്യയിലെ തലകീഴായ വെള്ളച്ചാട്ടങ്ങൾ Reverse Waterfalls)
ഓരോ മഴക്കാലത്തും ഇന്ത്യൻ ഉപഭൂഖണ്ഡം പ്രകൃതി വിസ്മയങ്ങളുടെ നാടായി മാറുന്നു.കുതിച്ചുചാടുന്ന വെള്ളച്ചാട്ടങ്ങളും ഇടതൂർന്ന ഹരിതദൃശ്യങ്ങളും ഭൂമിയുടെ ഗന്ധവും മനോഹാരിതയുടെയും അത്ഭുതത്തിന്റെയും എക്കാലവും നിലനിൽക്കുന്ന അടയാളങ്ങളായി മനസ്സിലും കണ്ണുകളിലും നിറയുന്നു. എന്നാൽ ഒരു വിസ്മയകരമായ മൺസൂൺ പ്രതിഭാസമാണ് രാജ്യത്തിന്റെ പശ്ചിമഘട്ടത്തിലൂടെയുള്ള തലകീഴായ വെള്ളച്ചാട്ടം ( Reverse Waterfalls). ഇത് കണ്ടാൽ ഗുരുത്വാകർഷണത്തിനെതിരായി ജലപ്രവാഹം മുകളിലേക്ക് നീങ്ങി ഭൗതികശാസ്ത്ര നിയമങ്ങളെ ധിക്കരിക്കുന്നതായി തോന്നും. ഒരു വെള്ളച്ചാട്ടം നദിയുടെ ഭാഗത്തേക്ക് ഇറങ്ങുകയും ശക്തമായ മൺസൂൺ കാറ്റ് അതിലെ ജലത്തിന്റെ വലിയൊരു അളവ് മുകളിലേക്ക് തള്ളുകയും ചെയ്യുമ്പോൾ ജലത്തിന്റെ വിപരീത പ്രവാഹം സംഭവിക്കുന്നു.ഇത് മുകളിലേക്ക് ഒഴുകുന്ന ഒരു മിനി വെള്ളച്ചാട്ടമായി പ്രതീതി സൃഷ്ടിക്കുന്നു.കൂടാതെ മുകളിലേക്ക് തള്ളുന്നത് വെള്ളം ആകാശത്തേക്ക് പറക്കുന്ന പ്രഭാവം നൽകുന്നു. ഇന്ത്യയിൽ, കൊങ്കൺ തീരത്തിനും ഡെക്കാൻ പീഠഭൂമിക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന നാനേഘട്ട് പർവതപാതയിലാണ് ഏറ്റവും പ്രശസ്തമായ റിവേഴ്സ് വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നത്.ചാറ്റൽ മഴയും വെള്ളത്തിന്റെ വിചിത്രമായ കളികളും കാണാൻ വിനോദസഞ്ചാരികൾ ഘാട്ടിൽ തടിച്ചുകൂടുന്നു.നാസിക്കിൽനിന്ന് ഏകദേശം…
Read More » -
NEWS
കെഎസ്ആർടിസിയോട് മലയാളികൾക്കെന്താണ് ഇത്ര വൈരാഗ്യം!
കെഎസ്ആർടിസിയോട് നമുക്കെന്താണ് ഇത്ര വൈരാഗ്യം? ഇതാ ഫേസ്ബുക്കിൽ കണ്ട രണ്ടു കുറിപ്പുകൾ ഇവിടെ പങ്കു വയ്ക്കുന്നു. സ്വന്തമായി ഒരു നാലുചക്ര വാഹനം ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം 12 വർഷത്തോളമായി. അന്ന് മുതൽ ദീർഘദൂര ബസ് യാത്രയോ, ട്രെയിൻ യാത്രയോ ചെയ്യാറില്ല. ഇനി കാര്യത്തിലേക്ക് വരാം… ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയുടെ ആളുകൾ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നും വന്നത് കാറിൽ ആയിരുന്നു.കഴിഞ്ഞ 2 ദിവസം അവരുടെ കൂടെ മാവേലിക്കര, പത്തനംതിട്ട, കൊല്ലം ഏരിയയിൽ ആയിരുന്നു ഞാൻ.കൂടെയുള്ളവരെ തിരുവന്തപുരത്തേക്ക് യാത്രയാക്കി 27.04.2022 ന് 12.30 ന് കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഒരു സൂപ്പർ ഫാസ്റ്റ് ബസിൽ ഞാൻ എറണാകുളത്തേക്ക് തിരിച്ചു. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന ചൂട് എത്ര അസഹനീയം എന്ന് ഞാൻ പറയാതെതന്നെ ഏവർക്കും അറിയാമല്ലോ.ഈ കടുത്ത ചൂടിൽ ആ ബസിൽ ഇരിക്കുമ്പോൾ ഞാൻ ചില കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ജീവനക്കാരുടെ കാര്യം. പ്രധാനമായും ദീർഘാദൂര ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ.…
Read More » -
NEWS
പനിയാണോ, ഇതാ പരിഹാര മാർഗങ്ങൾ
ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയും പനിയുമാണ് നമ്മള്‍ മലയാളികൾക്ക് ഗൃഹാതുര സ്മരണ നൽകുന്ന ഏറ്റവും വലിയ ഓർമ്മകളിൽ ഒന്ന്.പനിച്ചൂടിന്റെ വിയർപ്പു ഗന്ധം.പനിക്കിടയ്ക്കയുടെ ഗന്ധം. ജാലകത്തിനപ്പുറത്ത് പെയ്തു തോരാത്ത മഴ.ആ സംഗീതത്തിന് കാതോർത്ത് മൂടിപ്പുതച്ചുള്ള കിടപ്പ്.പനിക്കൂർക്കയും തുളസിയും ഇട്ടു തിളയ്ക്കുന്ന വെള്ളത്തിൽ നിന്ന് ഉയരുന്ന ആവിയുടെ ഗന്ധം…. ഇതിനൊപ്പം പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും ഒരൽപം കടുമാങ്ങയും. ഏതൊരാളും പനി പിടിക്കണേ എന്ന് ആഗ്രഹിക്കാൻ ഈ ഒരു രുചിക്കൂട്ട് മാത്രം മതി.സാധാരണ കഞ്ഞി കുടിക്കുന്ന അനുഭൂതിയല്ലല്ലോ പനി വന്നു കിടക്കുമ്പോൾ കഞ്ഞി കുടിക്കുന്നതിന്.യേത് ? ഈ ആശുപത്രികൾ ഒക്കെ എന്നാണ് ഉണ്ടായത്? പനിക്കാലം അടുത്തെത്തിയാൽ ആദ്യം നമ്മുടെ പൂർവ്വികർ ചെയ്യുന്ന നുറുക്കു വിദ്യ എന്താണ്? നല്ലൊരു ചൂടു ചുക്കു കാപ്പിയും കുടിച്ച് മൂടിപ്പുതച്ചൊന്നു കിടന്നാൽ മതി, ഏതു പനിയും പമ്പ കടക്കും.അല്ലെങ്കിൽ എരുമേലിയെങ്കിലും. ഈ ചുക്കുകാപ്പിക്ക് അത്ര ഔഷധഗുണമുണ്ടോ…? എന്നാൽ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം. അപ്പോൾ ചാമ്പിക്കോ…. ചുക്ക് കാപ്പി കാപ്പിയുണ്ടാക്കുന്ന പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം എടുത്ത് തിളപ്പിക്കുക. തിളച്ചു…
Read More »