Month: April 2022
-
Crime
ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡി ആര്‍ ഐയുടെ വന്‍ സ്വര്‍ണവേട്ട. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഡി ആര്‍ ഐ തടഞ്ഞത്. 6.26 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഈ സ്വര്‍ണത്തിന് മൂന്നേകാല്‍ക്കോടി രൂപയോളം വില വരും. ആറ് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണവുമായി ആറുപേരെത്തിയത്. അതിനിടെ തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ ഹവാല ഇടപാട് വഴിയാണ് സ്വര്‍ണ്ണക്കടത്തിന് പണം നല്‍കിയതെന്ന് ഷാബിന്റെ മൊഴി. ഷാബിന്‍ മുടക്കിയത് 65 ലക്ഷം രൂപയും മറ്റ് കൂട്ടാളികള്‍ മുടക്കിയത് 35 ലക്ഷം രൂപയുമാണ്. ഒരു കോടി രൂപ ദുബായിലുള്ള സിറാജുദീന് അയച്ചുകൊടുത്തതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ ലീഗ് നേതാവ് ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനായ ഷാബിന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഷാബിനെ കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് പിടികൂടിയത്.
Read More » -
India
കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത് വാട്സാപ്പിൽ ഇട്ട് നാൽവർ സംഘം
ചെന്നൈ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കൃത്യം നടത്തിയത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത് യുവാക്കൾ. ഓട്ടോ ഡ്രൈവറായ രവി ചന്ദ്രനെയാണ് (32) സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു കാരണം മുൻവൈരാഗ്യമാണത്രേ. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ന്യൂമണാലിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ മൃതദേഹവുമായി എടുത്ത സെൽഫി വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മദൻ കുമാർ (31), ധനുഷ് (19), ജയപ്രകാശ് (18), ഭരത് (19) എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട രവിചന്ദ്രനും പ്രതിയായ മദൻ കുമാറും തമ്മിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തർക്കമുണ്ടായിരുന്നു. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് മദൻ രവിചന്ദ്രനെ ന്യൂമണാലി ടൗണിലെ കളിസ്ഥലത്ത് മദ്യവിരുന്നിന് ക്ഷണിച്ചു. അനുരഞ്ജനത്തിനായി എത്തിയ രവിചന്ദ്രനെ നാൽവർ സംഘം ക്രൂരമായി കൊലപ്പെടുത്തി. ഏറെ നേരമായിട്ടും ഭർത്താവിനെ കാണാതിരുന്നതോടെ ഭാര്യ കീർത്തന ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് കളിസ്ഥലത്തെത്തിയ ബന്ധുക്കളും അയൽക്കാരുമടങ്ങിയ…
Read More » -
Pravasi
ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍
ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി കക്കറമുക്ക് സ്വദേശി മൊയ്തീന്‍ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. അതേസമയം ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ഈ പള്ളിയില്‍ നമസ്‌കാരം നിര്‍ത്തിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More » -
NEWS
ഇടുക്കി എയർസ്ട്രിപ്പിനെതിരെയും കേന്ദ്രം
കൊച്ചി: ഇടുക്കി എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാകുമെന്നാണ് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. വണ്ടിപ്പെരിയാറിന് സമീപം സത്രം ഭാഗത്താണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. എന്‍സിസിക്ക് വേണ്ടിയാണ് എയര്‍ സട്രിപ്പ് നിര്‍മ്മിച്ചത്.പിഡബ്ല്യുഡിയാണ് നിര്‍മ്മാണം. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് നിര്‍ബന്ധമാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
Read More » -
NEWS
പത്തനംതിട്ടയിൽ ഇരുപതിനായിരത്തോളം താറാവുകൾ ചത്തു
പത്തനംതിട്ട നിരണത്ത് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു.ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്.നിരണം വട്ടടി മേഖലയിലാണ് വൈറസ് രോഗബാധ മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തത്. നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചെന്റെയും താറാവുകള്‍ ആണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവില്‍ 4000 താറാവും, തങ്കച്ചന്റെ 7000 താറാവില്‍ 3000 വും കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ചത്തൊടുങ്ങി.തങ്കച്ചന്റെ ബാക്കി വന്ന 4000 ഓളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഈസ്റ്റര്‍ മുതലാണ് താറാവുകളില്‍ രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു
Read More » -
Crime
വിജയ് ബാബുവിനെതിരെ റീമാ കല്ലിങ്കലിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി
സമൂഹ മാധ്യമങ്ങളില്‍ വിജയ് ബാബുവിനെതിരെ പ്രചരിച്ച മീം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്ത് റിമ പ്രതിഷേധം രേഖപ്പെടുത്തി. വിജയ് ബാബുവിനെതിരെയുള്ള മീ ടു ആരോപണത്തിൽ ആദ്യമായാണ് സിനിമ മേഖലയില്‍ നിന്നും ഒരാള്‍ നടിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ഡോണ്‍ഡ് ബി ലൈക്ക് ഊള ബാബു എന്ന മീമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു എന്നിങ്ങനെയാണ് മീമിന്റെ ഉള്ളടക്കം. നടിയെ പിന്തുണച്ചുകൊണ്ടുള്ള ഡബ്യൂസിസിയുടെ പ്രസ്താവനയും റിമ കല്ലിങ്കല്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നല്‍കിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു.
Read More » -
Crime
തെളിവുകൾ നിർണായകമെന്ന് പൊലീസ്, വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു, പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം ഇന്നു തന്നെ കോടതി പരിഗണിച്ചേക്കും. പൊലീസ് മാധ്യമങ്ങളുമായി ഒത്തു കളിക്കുകയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ അറസ്റ്റ് ചെയ്തു പ്രശ്നം തീർക്കാനാണ് ശ്രമിക്കുന്നത്, മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബു ആരോപിച്ചു. സിനിമയിൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചത്. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു പറയുന്നു. പരാതിക്കാരി അയച്ച വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും താൻ അന്വേഷണസംഘത്തിന് കൈമാറുമെന്ന് വിജയ് ബാബു വ്യക്തമാക്കി. ‘ഫ്രൈഡേ ഫിലിം ഹൗസ്’ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു പ്രേക്ഷക മനസിൽ ഇടംനേടിയത്. നടനായി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ…
Read More » -
India
രാജ്യതലസ്ഥാനം ഇരുട്ടിലാവുമെന്ന് മുന്നറിയിപ്പ്, കൽക്കരി ക്ഷാമം രൂക്ഷമാവുന്നു
ഡൽഹിയിൽ ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്കു കൂടിയുള്ള കൽക്കരി; രാജ്യതലസ്ഥാനം ഇരുട്ടിലാവുമെന്ന് മുന്നറിയിപ്പ് രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാവുന്നു. ഡൽഹിയിലാണ് ക്ഷാമം രൂക്ഷം. രാജ്യതലസ്ഥാനത്തെ പവർ സ്റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമേ ഉള്ളൂ എന്നാണ് ആരോഗ്യമന്ത്രി സത്യേന്തർ ജെയ്ൻ അറിയിച്ചത്. ഈ സാഹചര്യത്തിൽ പവർ സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി വിതരണം മുടങ്ങുമെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പവർ പ്ലാന്റുകളിൽ കൽക്കരി ക്ഷാമം കാരണം കുറച്ചു ദിവസത്തേക്ക് കൂടിയുള്ള സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂ. വേനൽക്കാലത്ത് ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വൈദ്യുതിയുടെ ആവശ്യം അതിന്റെ ഉച്ചസ്ഥായിലായിരിക്കും,’ ഡൽഹി ആരോഗ്യമന്ത്രി ജെയ്ൻ ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം കൽക്കരി ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read More » -
Kerala
മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ട് ജോലിക്ക് വരണം,കെഎസ്ഇബി സമരക്കാർക്കെതിരെ ചെയർമാൻ ബി. അശോക്
കെഎസ്ഇബി സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ചെയർമാൻ ബി. അശോക്. മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടതെന്നും ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും അശോക് പറഞ്ഞു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രോഷാകുലനായത്. എടാ പോടാ എന്ന് ദുര്‍ബല സമുദായത്തില്‍പ്പെട്ട ഡയറക്ടറെ വിളിച്ചാല്‍ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കില്‍ കയ്യോടെ മെമ്മോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാന്‍ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ല. അച്ചടക്ക ലംഘനം ഇനി വെച്ചു പൊറുപ്പിക്കാനാകില്ല. ഒരു തവണ മന്ത്രിയുടെ ഓഫീസില്‍ ചായ കൊടുത്തവര്‍ വരെ പിന്നീട് എക്സിക്യൂട്ടീവുമാരെ വിരട്ടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും അതില്‍ വീണുപോയിട്ടുണ്ട്. എന്നാല്‍ തന്നോട് അതുണ്ടായിട്ടില്ല. അതൊട്ട് നടക്കാനും പോകുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ചു എന്ന സമരക്കാരുടെ ആരോപണം സമ്മര്‍ദ്ദതന്ത്രമാണ്. അതിന് വഴങ്ങാന്‍ സാധ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയനും മുൻപ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അന്നും സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. അന്നൊന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ല.…
Read More » -
LIFE
ചിന്തിക്കാനും ചിരിക്കാനും വകനിറച്ച് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടീസർ …..
കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും” സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. സഖാവ് രാഘവേട്ടന്റെ തീപ്പൊരി പ്രസംഗത്തോടെ തുടങ്ങുന്ന ടീസർ തുടർന്ന് ചിന്തയുടെയും ചിരിയുടെയും സമന്വയ കാഴ്ച്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. രൺജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം…
Read More »