IndiaNEWS

‘ഹിന്ദി അറിയാത്തവര്‍ രാജ്യം വിടണം, അവരെ വിദേശികളായി കണക്കാക്കും’

രാജ്യത്ത് ഹിന്ദി വിവാദം കനക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എയും മന്ത്രിയുമായ സഞ്ജയ് നിഷാദ്.

ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവര്‍ രാജ്യം വിടണമെന്നുമാണ് മന്ത്രി പറയുന്നത്.

ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി:
”ഇന്ത്യയില്‍ ജീവിക്കണമെന്നുള്ളവര്‍ ഹിന്ദിയെ സ്‌നേഹിക്കണം. നിങ്ങള്‍ ഹിന്ദിയെ സ്‌നേഹിക്കുന്നില്ലെങ്കില്‍ നിങ്ങളെ വിദേശിയായും വിദേശ ശക്തികളുമായി ബന്ധമുള്ളവരുമായി കരുതും. ഞങ്ങള്‍ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു. പക്ഷെ ഈ രാജ്യം ഒന്നാണ്. ഭരണഘടന പറയുന്നത് ഇന്ത്യ ഹിന്ദുസ്ഥാന്‍ ആണെന്നാണ്. അതായത് ഹിന്ദി സംസാരിക്കുന്നവര്‍ക്കായുള്ള ഇടം. ഹിന്ദുസ്ഥാന്‍ ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള ഇടമല്ല. അവര്‍ ഈ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോവണം…”
അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സഖ്യമായ നിര്‍ബല്‍ ഇന്ത്യന്‍ ഷോഷിത് ഹമാര ആം ദല്‍ (നിഷാദ്) പാര്‍ട്ടി സ്ഥാപകനാണ് ഇദ്ദേഹം. വലിയ വിമര്‍ശനവും ഇതിനെതിരെ ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന വിമർശനങ്ങൾക്കും സിനിമാ താരങ്ങള്‍ തമ്മിലുള്ള വാക്‌പോരിനും ഇടയിലാണ് ഈ പ്രസ്താവനയും വന്നിരിക്കുന്നത്.

Back to top button
error: