NEWS

അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; പത്ത് മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കിടെ നടന്ന സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു, പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഖാലിഫ സാഹിബ് പള്ളിയിലാണ് സംഭവം.
റംസാനോടനുബന്ധിച്ച്‌ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം വിശ്വാസികള്‍ മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബിസ്മില്ല ഹബീബ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം, താലിബാന്‍ സേന മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ആശുപത്രികളിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

Back to top button
error: