Month: April 2022
-
NEWS
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവർത്തനം തുടങ്ങി
മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരള പ്രോജക്‌ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവർത്തനം തുടങ്ങി.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്നലെ മുതലാണ് ആരംഭിച്ചത്. കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുനല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ അയയ്ക്കുക. നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ് മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്ബോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണില്‍ എസ്‌എംഎസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും.
Read More » -
NEWS
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. വ്യാഴം രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നിൽ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അർധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരുക്കേറ്റു. അയ്യായിരത്തിലധികംപേർ അണിനിരന്ന പ്രതിഷേധം സർക്കാരിനെ ഞെട്ടിച്ചു. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്‌തു. തലസ്ഥാന നഗരത്തിൽ സുരക്ഷ കർശനമാക്കി. സംശയം തോന്നുന്നവരെ സൈനികർ ചോദ്യം ചെയ്യുന്നു. തീവ്രവാദി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസിഡന്റ് ആരോപിച്ചു.
Read More » -
NEWS
‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’- ചെങ്ങന്നൂരിൽ പോസ്റ്റർ
ചെങ്ങന്നൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ അനുകൂലികള്‍ വരരുതെന്ന് ആവശ്യപ്പെട്ട് പുന്തലയിൽ പോസ്റ്റർ.വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്ബൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.
Read More » -
NEWS
കൊല്ലത്ത് മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
കൊല്ലം: വേനൽമഴയ്ക്കൊപ്പം കാറ്റും ചേർന്നതോടെ കൊല്ലം ജില്ലയിൽ വ്യാപക നാശനഷ്ടം.പത്തനാപുരം തലവൂര്‍,വിളക്കുടി, പട്ടാഴി തുടങ്ങിയ പ്രദേശങ്ങളിലാണ് മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്. മരം വീണ് നാല് വീടുകള്‍ തകര്‍ന്നു.കുണ്ടറ പടി തിരുവോണം വീട്ടില്‍ അജയകുമാര്‍, മഞ്ഞക്കാല ഗീത ഭവനത്തില്‍ വിജയമ്മ , സത്യമുക്ക് ചന്ദ്രവിലാസത്തില്‍ രാഘവന്‍ പിള്ള, കമുകുംചേരി ലളിത എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.വാഴ, മരച്ചീനി, ചേന, വെറ്റില, പയര്‍, പടവലം, പാവല്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചു.പനംപറ്റ പുനലൂര്‍ പ്രധാന പാതയില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പത്തനാപുരം ഫയര്‍ഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനരാരംഭിച്ചത്. പിടവൂര്‍, പനംപറ്റ , കമുകുംചേരി . പുളി വിള, പഴഞ്ഞീക്കടവ് , പട്ടാഴി , തലവൂര്‍,ആവണീശ്വരം മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കുന്നത്തൂർ താലൂക്കിലെ മിക്ക പ്രദേശങ്ങളിലും മഴ നാശം വിതച്ചു. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും നിലം…
Read More » -
Kerala
വി ഡി സതീശൻ കേരളത്തിലെ കോൺഗ്രസിന്റെ അന്തകനോ!ഐഎന്‍ടിയുസി പൊട്ടി മുളച്ച തകരയോ?
തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ അമര്‍ഷം ശക്തം. വിഡി സതീശന്റെ പരാമര്‍ശത്തിന് എതിരായ പ്രതിഷേധം കെപിസിസിയെ അറിയിക്കാനാണ് സംഘടനയുടെ നീക്കം. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന ഐന്‍ടിയുസി പ്രകടനത്തെ നേരത്തെ നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ നടപടി വേണ്ടെന്നാണ് ഐന്‍ടിയുസി നേതൃത്വത്തിന്റെ നിലപാട്. ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് ഐഎന്‍ടിയുസി, കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശം വിഡി സതീശന്‍ നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെ ആയിരുന്നു ചെങ്ങന്നൂരില്‍ പ്രതിഷേധം ഉയര്‍ന്നത്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും ഒന്നാണ്, വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുള്ളത്. ഇക്കാലമത്രയും ഐഎന്‍ടിയുസി…
Read More » -
NEWS
റഷ്യൻ ആക്രമണം അതിരുകടക്കുന്നു
യുക്രെയ്ൻ ജനവാസ മേഖലകളില്‍ ആക്രമണം തുടര്‍ന്ന് റഷ്യ. മൂന്ന് റഷ്യൻ മി സൈലുകൾ തെക്കന്‍ തുറമുഖ നഗരമായ ഒഡെസയിലെ ഒരു ജനവാസ മേഖലയിൽ പതിച്ചതായി ഒഡെസ ഗവർണർ അറിയിച്ചു. നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണം തങ്ങളുടെ വ്യോമ-പ്രതിരോധ സംവിധാനം തടഞ്ഞതായി യുക്രെയ്ൻ സൈന്യം വെള്ളിയാഴ്ച അവകാശപ്പെട്ടു. അതേസമയം, മിസൈൽ ആക്രമണത്തിൽ ആളപായമുണ്ടായതായും ഗവർണർ മാക്സിം മാർചെങ്കോ പറഞ്ഞു. മോസ്കോയോട് ചേർന്ന ക്രിമിയയിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്ന് ഒസെസ ഗവർണർ ആരോപിച്ചു.
Read More » -
Kerala
ജാഗ്രത…! കേരളം പൊള്ളും, ചൂട് 40 ഡിഗ്രി വരെ ഉയരും; ഈ കാര്യങ്ങൾ മറക്കാതെ പാലിക്കുക
തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത. പാലക്കാടാണ് ഏറ്റവുമധികം ചൂട്. കൊല്ലം പുനലൂരാണ് അധിക ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം. പൊള്ളുന്ന ചൂടുള്ള 12 മുതല്‍ 2 മണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സൂര്യനിൽ ഉണ്ടായ മാറ്റങ്ങൾ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയർത്തുന്നതിനാൽ സൂര്യാതപത്തിന് സാധ്യതയുണ്ടെന്ന് വിദഗ്‌ധർ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അൾട്രാ വയലറ്റ് സൂചിക 12 ആയി. അന്തരീക്ഷ താപനില ചിലയിടങ്ങളിൽ 38-40 ഡിഗ്രി വരെ ഉയരാനും സാധ്യത. രാത്രി താപനിലയും ഉയരും. കേരളത്തിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്താൻ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട്…
Read More » -
India
കത്തിക്കയറി ഇന്ധന വില
രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇന്ന് ഇന്ധന വില വർധിച്ചിരുന്നില്ല. പുതിയ നിരക്ക് അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ധന വില വര്‍ധന പൊതു ജനത്തിന്റെ ജീവിതത്തെ വളരെ സാരമായി തന്നെ ബാധിക്കുന്ന സ്ഥിതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 100.98 രൂപയാണ് വില. പെട്രോളിന് 114.14 രൂപയായി. കൊച്ചിയിൽ പെട്രോളിന് 112.15 രൂപ, ഡീസലിന് 99.13 രൂപ. കോഴിക്കോട്ട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ് നിരക്ക്.
Read More » -
NEWS
അങ്ങനെ വീണ്ടുമൊരു അവധിക്കാലത്ത്
വീണ്ടും ഒരു മദ്ധ്യവേനൽ അവധി. ഓർമ്മകൾക്ക് ഇപ്പോഴും പഴയ ആ ബാല്യത്തിന്റെ കരുത്തുതന്നെയാണുള്ളത്.പഴങ്ങളുടെയും കാലപെറുക്കലിന്റെയും കാലം കൂടിയായിരുന്നു രണ്ടു മാസത്തെ വേനൽ അവധികൾ.കൂട്ടുകൂടി ആരാന്റെ പറമ്പിലെ മാമ്പഴവും, ചക്കപ്പഴവും ഒക്കെ കഴിച്ച് കശുവണ്ടി പെറുക്കി വിറ്റ് സിനിമയും കണ്ട് നടന്നതായിരുന്നു ബാല്യത്തിന്റെ ഓർമ്മകളിൽ ഏറ്റവും മിഴിവുള്ള ചിത്രമായി ആദ്യം മനസ്സിൽ തെളിഞ്ഞു വരുന്നത്. ചക്കയ്ക്കുപ്പുണ്ടോ പാടിവരും ചെങ്ങാലിപക്ഷിയുടെ പാട്ടും കേട്ട് വലിയ മാവുകളുടെ ചുവട്ടിൽ കണ്ണിമാങ്ങയും പെറുക്കി കളിവീടും കെട്ടി വരുകയില്ലെന്ന് അറിയാമായിരിന്നിട്ടും കാമുകിയ്ക്കായി കാത്തിരിക്കുന്നതായിരുന്നു അന്നത്തെ വേനലവധികളിലെ മറ്റൊരു വിനോദം.അല്ല, സത്യം.എങ്കിലും മാങ്ങയുടെ ചൊനമണമല്ല, ഇലഞ്ഞിപ്പൂക്കളുടെ നറുമണമായിരുന്നു അന്നത്തെ ഓരോ പ്രഭാതത്തിനും. വീട്ടിൽ ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു.അതിന്റെ ചുവട്ടിൽ നിന്നും പൊഴിഞ്ഞു കിടക്കുന്ന പൂക്കൾ അതിരാവിലെ തന്നെ എഴുന്നേറ്റ് (അല്ലെങ്കിലും സ്കൂളിൽ പോകുമ്പോഴാണല്ലോ രാവിലെ എഴുന്നേൽക്കാൻ മടി) പെറുക്കി മാല കോർത്ത് ബസുകാർക്ക് കൊടുക്കുമായിരുന്നു.കാശിനല്ല,ഫ്രീയായിട്ട് തന്നെ. ഓരോ വേനലവധിയും ഇതേപോലെ ഓരോ ഓർമ്മകളാണെങ്കിലും പത്താം ക്ലാസ് കഴിഞ്ഞുള്ള ആ വേനലവധി ഒരിക്കലും…
Read More » -
NEWS
ചീയപ്പാറ വെള്ളച്ചാട്ടം
വെള്ളിനൂലുകൾ പോലെ വെള്ളം കുത്തൊഴുകി വരുന്ന മനോഹരമായ കാഴ്ചയാണ് ചീയപ്പാറ വെള്ളച്ചാട്ടം.കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലത്തിനും- അടിമാലിക്കും ഇടയിലായി വാളറ (ഇടുക്കി ജില്ല) എന്ന സ്ഥലത്തിനടുത്താണ് ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ ഒരു ഇടത്താവളമെന്ന നിലക്ക് ഇവിടെ ആസ്വദിക്കാം.തട്ടുതട്ടുകളായ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് കാണേണ്ട കാഴ്ച തന്നെയാണ്.ഏഴ് തട്ടുകളിലായാണ് ഇവിടെ വെള്ളം ഒഴുകിവരുന്നത്.അതുതന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണവും. പാലുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിനുസമീപം ആറാംമൈലിലാണ് ഈ വെള്ളച്ചാട്ടം. മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കുന്ന ഒന്നാണ്.കൊച്ചിയിൽ നിന്നും മൂന്നാറിലേക്കും ഇടുക്കിയിലേക്കും പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്.ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍…
Read More »