യുക്രെയ്ൻ ജനവാസ മേഖലകളില്‍ ആക്രമണം തുടര്‍ന്ന് റഷ്യ. മൂന്ന് റഷ്യൻ മി സൈലുകൾ തെക്കന്‍ തുറമുഖ നഗരമായ ഒഡെസയിലെ ഒരു ജനവാസ മേഖലയിൽ പതിച്ചതായി ഒഡെസ ഗവർണർ അറിയിച്ചു.
നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണം തങ്ങളുടെ വ്യോമ-പ്രതിരോധ സംവിധാനം തടഞ്ഞതായി യുക്രെയ്ൻ സൈന്യം വെള്ളിയാഴ്ച അവകാശപ്പെട്ടു.
അതേസമയം, മിസൈൽ ആക്രമണത്തിൽ ആളപായമുണ്ടായതായും ഗവർണർ മാക്സിം മാർചെങ്കോ പറഞ്ഞു. മോസ്കോയോട് ചേർന്ന ക്രിമിയയിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്ന് ഒസെസ ഗവർണർ ആരോപിച്ചു.