IndiaNEWS

കത്തിക്കയറി ഇന്ധന വില

രാജ്യത്ത് ശനിയാഴ്ചയും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇന്ന് ഇന്ധന വില വർധിച്ചിരുന്നില്ല.

പുതിയ നിരക്ക് അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ധന വില വര്‍ധന പൊതു ജനത്തിന്റെ ജീവിതത്തെ വളരെ സാരമായി തന്നെ ബാധിക്കുന്ന സ്ഥിതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 100.98 രൂപയാണ് വില. പെട്രോളിന് 114.14 രൂപയായി. കൊച്ചിയിൽ പെട്രോളിന് 112.15 രൂപ, ഡീസലിന് 99.13 രൂപ. കോഴിക്കോട്ട് പെട്രോളിന് 112.32 രൂപയും ഡീസലിന് 99.31 രൂപയുമാണ് നിരക്ക്.

Back to top button
error: