Month: April 2022
-
Kerala
ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടത് അനിവാര്യമെന്ന് എ.വി ജോര്‍ജ്, പകപോക്കലെന്നും നിയമപരമായി നേരിടുമെന്നും ഉമേഷ്
കോഴിക്കോട്: ഫറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിന് നിര്‍ബന്ധ വിരമിക്കൽ നിര്‍ദ്ദേശം നല്‍കി. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസിനെ നിരന്തരം വിമര്‍ശിച്ചതിനാണ് നടപടി. സിറ്റി പൊലിസ് കമ്മീഷണര്‍ ഐജി എ.വി. ജോര്‍ജ് വിരമിക്കുന്നതിന് തൊട്ടു മുമ്പ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്നും അനിവാര്യമായ നടപടിയാണിതെന്നും എ.വി ജോര്‍ജ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ ‘പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം’ എന്ന സംവാദത്തില്‍ സംസാരിച്ചതിനാണ് കമ്മീഷണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ അയച്ചത്. ഈ നടപടിപകപോക്കലെന്ന് ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. എ.വി.ജോര്‍ജ് വിരമിക്കും മുന്‍പ് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. സര്‍വീസില്‍നിന്ന് നീക്കുമെന്ന് എ.വി ജോര്‍ജ് പലവട്ടം ഭീഷണി മുഴക്കിയിട്ടുണ്ട്. പൊലീസ് സേനയില്‍ കേട്ടുകേള്‍വിയില്ലാത്ത നിര്‍ബന്ധിത വിരമിക്കലിനെ…
Read More » -
NEWS
ഇന്ത്യയെ പുകഴ്ത്തി വീണ്ടും പാക് പ്രധാനമന്ത്രി; സ്വാഗതം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ ലോകം ബഹുമാനിക്കുന്നു എന്ന് ഒരിക്കല്‍ കൂടി ഇന്ത്യയെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ സ്വതന്ത്ര വിദേശനയം പിന്തുടരുന്ന ഇന്ത്യയെ പ്രശംസിച്ച ഖാന്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ വീണ്ടും പുകഴ്ത്തിയത്. തനിക്കെതിരായ അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എആര്‍വൈ ന്യൂസിനോട് സംസാരിക്കവെയാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത്. ‘ഇന്ത്യയുടെ വിദേശനയം നോക്കൂ. അവര്‍ എല്ലാവരോടും സംസാരിക്കുന്നു. ഇന്ത്യയുടെ പാസ്പോര്‍ട്ടിന്റെ ബഹുമാനവും പാകിസ്ഥാന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ബഹുമാനവും കാണുക,” ഇമ്രാന്‍ഖാന്‍ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പുലര്‍ത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഇന്ത്യയെ പുകഴ്ത്തുന്നത്. “I’ll never talk bad about my Army because I know Pakistan need a strong Army. Nawaz…
Read More » -
Kerala
കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; സതീശനെതിരേ നേതൃത്വത്തെ സമീപിക്കാന്‍ ഐ.എന്‍.ടി.യു.സി.
തിരുവനന്തപുരം: വി.ഡി. സതീശന്‍ ഐ.എന്‍.ടി.യു.സി. പോര് കനക്കുന്നു. ഐ.എന്‍.ടി.യു.സി. കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ വീണ്ടും പ്രതിഷേധം ഉയര്‍ത്തുകയാണ് സംഘടന. പ്രസ്താവനയ്ക്ക് എതിരേ ഐ.എന്‍.ടി.യു.സി. കെപിസിസി നേതൃത്വത്തെ സമീപിക്കും. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടി വൈകുന്നതില്‍ വി.ഡി. സതീശന് അതൃപ്തിയുണ്ട്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് ഇന്നലെയും വി ഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു. കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞതെന്നും ഒറ്റയ്‌ക്കെടുത്ത അഭിപ്രായമല്ലെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ചങ്ങനാശ്ശേരി പ്രകടനത്തിന് പിന്നില്‍ കുത്തിത്തിരുപ്പ് സംഘമാണ്. പ്രശ്‌നം ഉണ്ടാക്കാന്‍ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നുമായിരുന്നു സതീശന്റെ നിലപാട്. പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് സതീശനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍ നിരത്തില്‍ ഇറങ്ങിയത്. ഇക്കാലമത്രയും…
Read More » -
India
എം.എല്‍.എമാര്‍ തിരിച്ചുകുത്തി; അസമില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമായി
കൊല്‍ക്കത്ത: കോണ്‍ഗ്രസിന്റേത് ഉള്‍പ്പെടെ പ്രതിപക്ഷ എംഎല്‍എമാര്‍ തിരിച്ചുകുത്തിയതോടെ അസമിലെ 2 രാജ്യസഭാ സീറ്റുകളും ബിജെപി നേടി. പാര്‍ട്ടി വിപ് ലംഘിച്ചതിന് ശശികാന്ത ദാസ്, ഷെര്‍മാന്‍ അലി അഹമ്മദ് എന്നിവരെയും വോട്ട് അസാധുവാക്കിയതിനു മുന്‍ മന്ത്രി കൂടിയായ സിദ്ദീഖ് അഹമ്മദിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ അക്കങ്ങള്‍ക്കു പകരം മനഃപൂര്‍വം വാക്കുകളില്‍ ‘ഒന്ന്’ എന്ന് എഴുതുകയായിരുന്നു അഹമ്മദ്. ചലച്ചിത്രനടനും നിര്‍മാതാവുമായ ബിജെപിയുടെ പബിത്ര മര്‍ഗരീത്ത, സഖ്യകക്ഷിയായ യുപിപിഎല്ലിന്റെ വാന്‍ഗ്ര നന്‍സാരി എന്നിവരാണു ജയിച്ചത്. ഒരു സീറ്റ് ജയിക്കാമായിരുന്ന കോണ്‍ഗ്രസിന്റെ റിപുന്‍ ബോറ പരാജയപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ പ്രഗത്ഭരെ അസമില്‍നിന്നു രാജ്യസഭയിലേക്ക് അയച്ചിട്ടുള്ള കോണ്‍ഗ്രസിന് ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു രാജ്യസഭാംഗം പോലും ഇല്ലാതായി. പബിത്ര മാര്‍ഗരീത്തയ്ക്കു 46 വോട്ടും നന്‍സാരിക് 44 വോട്ടും കിട്ടി. പ്രതിപക്ഷത്തിന് 44 അംഗങ്ങളുണ്ടായിരുന്നെങ്കിലും റിപുന്‍ ബോറയ്ക്കു 35 എണ്ണമേ കിട്ടിയുള്ളൂ. ജയിക്കാന്‍ വേണ്ടത് 43 വോട്ടുകളായിരുന്നു.
Read More » -
NEWS
‘ഒരുമയാണ് നന്മ’ എന്ന സന്ദേശവുമായി ‘ഹയാ, ഹയാ…’; തരംഗമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. ‘ഹയാ ഹയാ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ്പ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്‌സ് ഗായകന്‍ ഡേവിഡോ, ഖത്തറി ഗായിക ഐഷ തുടങ്ങിയവരാണ്. ഗാനം പുറത്തിറക്കി മണിക്കൂറുകള്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറി. യൂട്യൂബില്‍ 30 ലക്ഷത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു. ‘ഒരുമയാണ് നന്മ’ എന്ന സന്ദേശം അടിസ്ഥാനമാക്കിയുള്ളതാണ് പാട്ടിലെ വരികള്‍. ഫിഫയുടെ സമൂഹികമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പുറത്തു വന്നതിനു പിന്നാലെ ഗാനം ആഘോഷമാക്കിയത് നൈജീരിയക്കാരാണ്. ‘നൈജീരിയ ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ഡേവിഡോ ലോകകപ്പിനുണ്ടല്ലോ’ എന്നായിരുന്നു മിക്ക കമന്റുകളും. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഘാനയോടു തോറ്റാണ് നൈജീരിയ പുറത്തായത്.
Read More » -
Kerala
ഹോട്ടലിലെ ഭക്ഷണത്തിന് അമിതവില; കലക്ടര്‍ക്ക് ചിത്തരഞ്ജന്‍ എം.എല്‍.എയുടെ പരാതി
ആലപ്പുഴ: 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ കലക്ടര്‍ക്കു പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണു പരാതിയിലെ ആവശ്യം. ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎല്‍എ പറയുന്നത് ഇങ്ങനെ ‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’. എംഎല്‍എയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്കു…
Read More » -
NEWS
ആസാം സ്വദേശിനിയായ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍
കൊച്ചി: പെരുമ്ബാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്ബാവൂരിലെ പ്ലൈവുഡ് കമ്ബനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്.ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലിസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്ബാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
NEWS
നോവലിസ്റ്റ് രാജൻ ചിന്നങ്ങത്ത് അന്തരിച്ചു
നോവലിസ്റ്റ് രാജൻ ചിന്നങ്ങത്ത് (79) അന്തരിച്ചു.ഇരിങ്ങാലക്കുട പുല്ലൂര്‍ കടുപ്പശ്ശേരി സ്വദേശിയാണ്.ഇരിങ്ങാലക്കുടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.നോവലുകളും കഥകളുമായി അമ്പതോളം കൃതികളുടെ കര്‍ത്താവാണ്. 1965 പ്രസീദ്ധികരിച്ച ‘ജലരേഖകള്‍’ ആണ് ആദ്യ നോവല്‍. കേശവദേവും ഗോമതിദേവും ഓര്‍മ്മകളിലൂടെ, അകലങ്ങളില്‍,അകവും പുറവും,അക്കരെ ഇക്കരെ , അവള്‍,അവസാനത്തെ അഭയം, അഴിഞ്ഞാട്ടം,നക്ഷത്രങ്ങളുടെ ഗാനം, അരയന്നങ്ങള്‍ പറക്കുന്ന ദൂരം, നഞ്ച്, അതിരുകള്‍ക്കപ്പുറം,ഹായ് ദുബായ്,കറുപ്പ്, കാമിനി മൂലം, കിനാവളളി, ഉള്‍പ്പക തുടങ്ങിയവയാണ് പ്രധാന ക്യതികൾ. ഏറെ നാളുകളായി ആരോഗ്യാവസ്ഥ മോശമായ നിലയിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. വെളളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 10 ന് പുല്ലൂര്‍ സ്വവസതിയില്‍. ഭാര്യ; തങ്കം. മക്കള്‍; സ്മിത,സിനി. മരുമക്കള്‍,സമ്മര്‍ (ഖത്തര്‍),നിഘോഷ് (യു.എ.ഇ)
Read More » -
NEWS
സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍വന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍വന്നു.പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും. തിരക്കൊഴിവാക്കാന്‍ എന്ന പേരില്‍ അടച്ചിട്ടിരുന്ന മദ്യഷാപ്പുകള്‍ പ്രീമിയം ഷാപ്പുകളായി തുറക്കും. ഐ.ടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആരംഭിക്കും. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്‍റീനുകളില്‍നിന്നുള്ള മദ്യത്തിന്‍റെ വിലയും വര്‍ധിക്കും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വര്‍ധന. ബാറുകളുടെയും വിവിധ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍വിസ് ഡെസ്ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. മദ്യനിര്‍മാണത്തിന്‍റെയും ഫീസില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിലെ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്രൂവറി ലൈസന്‍സും അനുവദിക്കും. പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐ.ടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.
Read More » -
India
വികസനത്തിലും ജനപ്രീതിയിലും സ്റ്റാലിൻ നമ്പർ 1, തമിഴ്‌നാട്ടിലും ഇനി ‘ഡൽഹി സ്കൂൾ’
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വികസനത്തിലും ജനപ്രീതിയിലും പുതിയ ചരിത്രം സൃഷ്ടിക്കുന്നു. ഡൽഹിമാതൃകയിൽ, മോഡൽ സ്കൂളുകൾ തമിഴ്‌നാട്ടിലും സ്ഥാപിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കൊപ്പം ഡൽഹിയിലെ സർക്കാർസ്കൂളുകളും മൊഹല്ല ക്ലിനിക്കുകളും സന്ദർശിച്ചശേഷമായിരുന്നു സ്റ്റാലിൻ്റെ പ്രഖ്യാപനം. കെജ്‌രിവാളിനെ അദ്ദേഹം തമിഴ്‌നാട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരമേറ്റ ശേഷം വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് പ്രധാന്യം നൽകുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. ആം ആദ്മി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും ഡൽഹിയിൽ നടപ്പാക്കിയ പുതിയ പാഠ്യപദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി കെജ്‌രിവാൾ സ്റ്റാലിനോടു വിശദീകരിച്ചു. ‘സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അധ്യാപകർക്ക് പ്രത്യേകപരിശീലനം നൽകുന്നു. ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ ബ്രിട്ടീഷ് കൗൺസിലും അമേരിക്കൻ എംബസിയുമായും സഹകരിച്ചുപ്രവർത്തിക്കുന്നു. ആറുവർഷമായി സംസ്ഥാനബജറ്റിന്റെ 25 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവെച്ചിരിക്കുകയാണ്. ഇപ്പോൾ സ്വകാര്യസ്കൂളുകളെക്കാൾ ഡൽഹിയിലെ സർക്കാർ സ്കൂളുകൾ വിജയശതമാനത്തിൽ മുന്നിലാണ്.’ കെജ്‌രിവാൾ പറഞ്ഞു. സ്റ്റാലിൻ ഡൽഹിയിലെത്തിയത് ഡി.എം.കെ ഓഫീസിന്റെ ഉദ്ഘാടനത്തിനാണ്. വിവിധ ആവശ്യങ്ങൾക്കായി പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടതിനുപുറമേ കോൺഗ്രസ്…
Read More »