Month: April 2022
-
NEWS
ശരീരത്തിലെ ചൊറിച്ചിൽ ഒരു മുന്നറിയിപ്പാണ്; അറിയാതെ പോകരുത് ഈ കാര്യങ്ങൾ
ചര്‍മത്തില്‍ ചൊറിച്ചിലുകള്‍ ഉണ്ടാകുന്ന സര്‍വ്വസാധാരണയാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. വരണ്ട ചര്‍മം, ചര്‍മത്തിലെ അലര്‍ജി, ചില അലര്‍ജിയുള്ള കെമിക്കലുകളോ മറ്റോ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ എന്നിങ്ങനെ പോകുന്നു, ഇത്. എന്നാല്‍ ചര്‍മത്തിലെ ചൊറിച്ചില്‍ പലപ്പോഴും പല ചര്‍മ രോഗങ്ങളുടെ ലക്ഷണങ്ങള്‍ മാത്രമല്ല, ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍ കൂടിയാണ്. ശരീരത്തിന്റെ പല അവയവങ്ങളുടേയും പ്രശ്‌നങ്ങളാണ് ചര്‍മത്തിലെ ചൊറിച്ചിലുകളായി പ്രത്യക്ഷപ്പെടുന്നത്. കിഡ്‌നി ശരീരത്തിലെ അരിപ്പയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ആവശ്യമില്ലാത്തവ, അതായത് വിഷാംശം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്നത് കിഡ്‌നിയാണ്. ഇതുകൊണ്ടുതന്നെ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ ശരീരത്തിന്റെ മൊത്തം അവസ്ഥയും തകരാറിലാകും. കിഡ്‌നി തകരാറുകള്‍ സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് ചര്‍മത്തിലെ ചൊറിച്ചില്‍. വൃക്ക രോഗികളില്‍ യൂറിയ, ക്രിയാറ്റിന്‍ എന്നീ മാലിന്യങ്ങള്‍ രക്തത്തില്‍ കൂടുന്നതിനാല്‍ ചൊറിച്ചില്‍ ഉണ്ടാകാം. കൂടാതെ, കരള്‍ രോഗികളില്‍ ബൈല്‍ സാള്‍ട്ട് , ബൈല്‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തില്‍ കൂടുന്നതിനാലും ചൊറിച്ചില്‍ ഉണ്ടാകാം. ദഹനപ്രക്രിയയെ സഹായിച്ച് ശരീരത്തിന് ഊര്‍ജം…
Read More » -
NEWS
മൊബൈല്‍ ഫോണില്‍ റെയിഞ്ച് കിട്ടുന്നില്ലേ,ഇതാ പരിഹാരം
മൊബൈല്‍ ഫോണില്‍ റെയിഞ്ച് കിട്ടാത്ത അവസ്ഥ അനുഭവിക്കാത്ത ഒരാളും ഉണ്ടാവില്ല.വീട്ടിനുള്ളില്‍ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ അത്യാവശ്യമായി കോള്‍ ചെയ്യാനോ കഴിയാത്തത് പലര്‍ക്കും വലിയ തല വേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇനി ഇത്തരത്തില്‍ നെറ്റ്‌വര്‍ക്ക് കിട്ടാതെ വരുമ്ബോള്‍ ഈ പൊടിക്കൈകള്‍ ഒന്ന് പ്രയോഗിച്ചു നോക്കു. നെറ്റ്‌വര്‍ക്ക് ധാതാവില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കാന്‍ ഫോണിനുള്ളിലുള്ള ചില ആന്റിനകളുണ്ട്. ഇവ മറയ്ക്കുന്ന തരത്തിലുള്ള ഫോണ്‍ കവറുകളാണ് (ഹാര്‍ഡ് കെയ്സുകള്‍) നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ റെയിഞ്ച് കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ഇത്തരത്തില്‍ റെയിഞ്ച് കിട്ടാതെ വരുമ്ബോള്‍ ഫോണിന്റെ കവര്‍ ഊരി മാറ്റിയ ശേഷം ഉപയോഗിച്ചു നോക്കൂ മാറ്റം കാണാം. ഫോണിലേക്ക് സിഗ്നലുകള്‍ എത്തുന്നത് തടയുന്ന വസ്തുക്കള്‍ നമുക്കു ചുറ്റുമുണ്ട്. അവയിലൊന്നാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍. അതിനാല്‍ റെയിഞ്ച് കുറയുന്ന സാഹചര്യത്തില്‍ ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് നിന്ന് ദൂരേക്ക് മാറിയ ശേഷം ഫോണ്‍ ഉപയോഗിക്കുക. ഫോണിന് നെറ്റ്‌വര്‍ക്ക് ദാതാവില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ സ്വീകരിക്കാന്‍ ബാറ്ററി ചാര്‍ജ് അത്യാവശ്യമാണ്. ബാറ്ററി…
Read More » -
NEWS
മുറ്റത്ത് തുളസിയില ഉള്ളപ്പോഴാണോ തലയിലെ പേൻ കടി
പേന്‍ ശല്യം ഒട്ടുമിക്ക ആളുകളെയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്.ഇത് ചെറിയകുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്.കാരണം കുട്ടികള്‍ സ്കൂളിലും മറ്റും പരസ്പരം ഇടപഴകുന്നത് വഴി പേന്‍ പെട്ടന്ന് പടരുന്നു.പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയില്‍ നിന്നും കുടിക്കുന്ന രക്തമാണ്. തല ചൊറിച്ചിലും പേന്‍ ശല്യവും നിസാരമായി കാണരുത് കാരണം ക്ഷീണം, തളര്‍ച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചില്‍ ഉണ്ടാക്കുന്നതു മൂലം തലയിലെ ചര്‍മ്മത്തില്‍ പോറലുകള്‍ വീഴും പേന്‍ ശല്യം അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലത്. തുളസിയില ദിവസവും തലയില്‍ ചൂടുന്നത് പേന്‍ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്. *വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് പേന്‍ ശല്യം കുറയ്ക്കും. *വേപ്പ് വയമ്ബ് എന്നിവ അരച്ച് തലയില്‍ പുരട്ടുന്നതും പേന്‍ശല്ല്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും. * വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച്…
Read More » -
World
ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ രണ്ട് ഇന്ത്യക്കാരും; പേരുകള്‍ പുറത്തുവിട്ട് സൗദി
റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഇന്ത്യക്കാരും. സൗദി അറേബ്യ കരിമ്പട്ടികയില്‍പ്പെടുത്തിയ 25 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യക്കാരുമുള്ളത്. ഇവരുടെ പേരുകള്‍ സൗദി പുറത്തുവിട്ടു. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍ബാള്‍ എന്നീ രണ്ട് ഇന്ത്യക്കാരാണ് ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയിലുള്ളത്. ഹൂതികള്‍ക്ക് സഹായം എത്തിക്കുന്ന 10 വ്യക്തികളുടെയും 15 കമ്പനികളുടെയും വിവരങ്ങളാണ് സൗദി പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ക്ക് പുറമെ യെമന്‍, ബ്രിട്ടന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നടക്കമുള്ള എട്ടോളം പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ സ്വത്തുക്കള്‍ മരവിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
Read More » -
NEWS
ഉറക്കത്തിനും വേണമൊരു കണക്ക്
ഉറക്കത്തിലെന്ത് കാര്യം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ ഉറക്കത്തിലുമുണ്ട് കാര്യം. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒന്നാണ് ഉറക്കം. പ്രായത്തിനനുസരിച്ച് ആവശ്യമായ ഉറക്കത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചക്ക് ഉറക്കം അത്യാവശ്യമാണ്. നവജാത ശിശുക്കള്‍ ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങും. പകലുറക്കമായിരിക്കും കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍. പകല്‍ മുഴുവന്‍ ഉറങ്ങി രാത്രി ഉണര്‍ന്നിരിക്കുന്ന ശീലമുള്ള കുഞ്ഞുങ്ങളുമുണ്ട്. മൂന്നു വയസു വരെ മിക്കവാറും കുഞ്ഞുങ്ങള്‍ പകല്‍ സമയത്ത് ഉറങ്ങും. രണ്ടു മുതല്‍ നാലു വയസു വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 11 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമുണ്ട്. സാധാരണ ദിനചര്യകളുമായി ഏകദേശം ഇണങ്ങിപ്പോരാനുള്ള പ്രായമാണിത്. മൂന്നു നാലു വയസുള്ള കുട്ടികളെ നിശ്ചിതസമയത്ത് കിടത്തി ഉറക്കുന്ന ശീലം നല്ലതാണ്. കൗമാരപ്രായക്കാര്‍ക്ക് 9-10 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. പഠനത്തിരക്കും മറ്റും വരുമ്പോള്‍ ഈ സമയം വേണെങ്കില്‍ ഏഴു മണിക്കൂര്‍ വരെയാക്കി ചുരുക്കാം. 7-8 മണിക്കൂര്‍ ഉറക്കം മുതിര്‍ന്നവര്‍ക്കും…
Read More » -
Crime
റിയാദില്‍ ഏഴംഗ പിടിച്ചുപറി സംഘം പിടിയില്‍
റിയാദ്: സൗദിയില്‍ പിടിച്ചുപറി തൊഴിലാക്കിയ ഏഴംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു സൗദി യുവാക്കളും നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന രണ്ടു യെമനികളും രണ്ടു എരിത്രിയക്കാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി വഴിപോക്കരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച സംഘം വീടുകളിലും നിര്‍മാണത്തിലുള്ള കെട്ടിടങ്ങളിലും കവര്‍ച്ചകള്‍ നടത്തിയതായും കണണ്ടെത്തിയിട്ടുണ്ട്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളില്‍ നിന്ന് പോലീസ് വീണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍, അബഹയില്‍ ഏതാനും സ്ഥാപനങ്ങളില്‍ നിന്ന് കംപ്യൂട്ടറുകള്‍ കവര്‍ന്ന സൗദി യുവാവിനെ പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ന്ന് കൈക്കലാക്കിയ ഏതാനും കംപ്യൂട്ടറുകള്‍ പ്രതിയുടെ പക്കല്‍ നിന്ന് വീണ്ടെടുത്തു. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അസീര്‍ പോലീസ് അറിയിച്ചു.
Read More » -
NEWS
റമദാന്‍ അറിഞ്ഞിരിക്കേണ്ടത്
ലോകത്തെമ്ബാടുമായുള്ള മുസ്ലീങ്ങള്‍ റമദാനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.ഇന്ന് (ഏപ്രില്‍ 2) റമദാന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ആകാശത്ത് റമദാന്‍ ചന്ദ്രക്കല കണ്ടാല്‍ മാത്രമേ മാസപ്പിറവി പ്രഖ്യാപിക്കുകയുള്ളൂ. ഹിജ്റ വര്‍ഷ പ്രകാരം ഒമ്ബതാമത്തെ മാസമാണ് റമദാന്‍.അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന വ്രതം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി.റമദാന്‍ മാസം വിശ്വാസികള്‍ക്ക് അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസവുമാണ്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണ് റമദാന്‍ മാസത്തില്‍ നോമ്ബ് അനുഷ്ഠിക്കേണ്ടത്. ഇസ്ലാമിക കലണ്ടറിലെ ഒമ്ബതാം മാസമായ റമദാനിന്റെ അവസാനമാണ് ഈദ് (eid) ആഘോഷിക്കുന്നത്. പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സ്ത്രീകളും നോമ്ബ് അനുഷ്ഠിക്കണമെന്നാണ് പറയുന്നതെങ്കിലും, ഗര്‍ഭിണികളും പ്രായമായവരും വ്രതം എടുക്കണമെന്ന് നിര്‍ബന്ധമില്ല. നിങ്ങള്‍ ഗര്‍ഭിണിയോ ആര്‍ത്തവം ഉള്ളവരോ മുലയൂട്ടുന്നവരോ ആണെങ്കില്‍ റമദാനില്‍ നോമ്ബെടുക്കേണ്ടതില്ല. റമദാനിലെ നോമ്ബ് സമയത്ത് ആര്‍ത്തവമായാല്‍ നോമ്ബ് മുറിയും. എന്നാല്‍ ഈ ദിവസങ്ങളില്‍ മുടങ്ങിയ നോമ്ബുകള്‍ പിന്നീട് അനുഷ്ഠിക്കേണ്ടതുണ്ട്.…
Read More » -
NEWS
ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ലോകകപ്പ് ഫുട്ബോളിന്റെ ഫിക്സര്‍ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായായി ആഗോള ഫുട്ബോള്‍ സംഘടനയായ ഫിഫയാണ് ഭാഗ്യചിഹ്നം പുറത്തിറക്കിയത്. ‘ല ഈബ്’ എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്.’പ്രതിഭാധനനായ കളിക്കാരന്‍’ എന്ന അര്‍ത്ഥം വരുന്ന വാക്കാണിത്.അറബി വേഷത്തില്‍ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അതേസമയം ഖത്തര്‍ ലോകകപ്പിലെ ആദ്യ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഫിഫയുടെ വെബ്‌സൈറ്റിലൂടെയാണ് ഗാനം പുറത്തുവിട്ടത്.ഹയ്യാ ഹയ്യാ എന്ന വരികളിലൂടെ ആരംഭിക്കുന്ന ഗാനത്തില്‍ ട്രിനിഡാഡ് കാര്‍ഡോണ, ഡേവിഡോ, അയിഷ തുടങ്ങിയവരാണ് പ്രധാനമായെത്തുന്നത്.ഫിഫ തെരഞ്ഞെടുത്ത നിരവധി ഗാനങ്ങളില്‍ ആദ്യത്തേതാണിത്. ഇതാദ്യമായാണ് ഒന്നിലധികം ഗാനം ഫിഫ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. ഹയ്യാ ഹയ്യാ എന്നാല്‍ കൂടുതല്‍ മികവോടെ ഒത്തൊരുമിച്ച് എന്നാണ് അർത്ഥം. ലോകത്തിന്റെ ഐക്യവും ഒത്തുചേരലുമാണ് വരികളില്‍ പ്രകടിപ്പിക്കുന്നത്. ലോകമെമ്ബാടുമുള്ള ആരാധകരെ ഫുട്‌ബോളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഗാനം ഉള്‍പ്പെടുത്തുന്നതെന്നും ഇത് ഫുട്‌ബോളിന്റെ ആവേശം…
Read More » -
Crime
സൗദിയില്‍ മലയാളിയെ ആക്രമിച്ച് കണ്ണു തകര്‍ത്തു; സിറിയന്‍ സ്വദേശികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ മലയാളിയെ ആക്രമിച്ച് കണ്ണു തകര്‍ത്ത സിറിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശി കൊട്ടാരത്തില്‍ സിദ്ധീഖിന് ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ച പോയി. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലാണ് സംഭവം. ഇദ്ദേഹം ജോലിചെയ്തിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ രാത്രി പന്ത്രണ്ട് മണിക്കെത്തിയ രണ്ട് സിറിയന്‍ സ്വദേശികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്ഥാപിച്ചിരുന്ന തെര്‍മോമീറ്റര്‍ സ്റ്റാന്‍ഡ് പിഴുതെടുത്തുകൊണ്ടുള്ള ആക്രമണത്തില്‍ തന്റെ ഒരു കണ്ണിന് ഗുരുതര പരിക്ക് പറ്റിയിട്ടും രണ്ടംഗ സംഘത്തിന്റെ ആക്രമണത്തെ ചെറുത്തു തോല്‍പിക്കുകയായിരുന്നു സിദ്ദിഖ്. സിദ്ധീഖിനെ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നും അസീര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും സിദ്ധീഖിന്റെ ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നു.
Read More » -
NEWS
സൈന്യത്തെ അയക്കാൻ നരേന്ദ്രമോദി 7.5 കോടി രൂപ ആവശ്യപ്പെട്ടു: ഗുരുതര ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. 2016-ല്‍ പത്താന്‍കോട്ടില്‍ ആക്രമണം ഉണ്ടായപ്പോള്‍ സൈന്യത്തെ അയക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 7.5 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.പഞ്ചാബ് നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ 7.5 കോടി രൂപ വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ആംആദ്മി നേതാവായ സാധു സിങ്ങിനൊപ്പം പ്രധാന മന്ത്രി നരേന്ദ്രമോദിയെ കണ്ടുവെന്നും പണം തന്റെ എംപി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് മാന്‍ പറഞ്ഞു. എന്നാല്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ പഞ്ചാബ് ഇന്ത്യയുടെ ഭാഗമല്ലെന്നും സൈനിക സേവനം ഇന്ത്യയില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും രേഖാമൂലം എഴുതി നല്‍കണമെന്നും താന്‍ പറഞ്ഞെന്ന് ഭഗവന്ത്മാന്‍ വ്യക്തമാക്കി. 2016 ജനവരി രണ്ടിനാണ് പത്താന്‍കോട്ട് വ്യോമതാവളം തീവ്രവാദികൾ ആക്രമിച്ചത്. മലയാളിയായ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ അടക്കം ഏഴ് സൈനികരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Read More »