NEWS

‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’- ചെങ്ങന്നൂരിൽ പോസ്റ്റർ

ചെങ്ങന്നൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്താന്‍ അനുകൂലികള്‍ വരരുതെന്ന് ആവശ്യപ്പെട്ട്  പുന്തലയിൽ പോസ്റ്റർ.വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്ബൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം.
വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍.

Back to top button
error: