മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോൾ ഒരു ഇടത്താവളമെന്ന നിലക്ക് ഇവിടെ ആസ്വദിക്കാം.തട്ടുതട്ടുകളായ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് കാണേണ്ട കാഴ്ച തന്നെയാണ്.ഏഴ് തട്ടുകളിലായാണ് ഇവിടെ വെള്ളം ഒഴുകിവരുന്നത്.അതുതന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണവും.
പാലുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലത്തിനുസമീപം ആറാംമൈലി
മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കുന്ന ഒന്നാണ്.കൊച്ചിയിൽ നിന്നും മൂന്നാറിലേക്കും ഇടുക്കിയിലേക്കും പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്.ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍ പ്രിയം.
മഴ കാര്യമായി കനിഞ്ഞാൽ വേനൽക്കാലത്തു പോലും പ്രകൃതി തന്റെ വെള്ളച്ചേല അഴിച്ചിട്ട് പാറക്കൂട്ടങ്ങളിൽ തല്ലിയലയ്ക്കുന്നത് ഇവിടെ കാണാന്‍ സാധിക്കും.