Month: April 2022
-
NEWS
അഫ്ഗാനിൽ സ്ഫോടനം: 59 പേർക്ക് പരിക്കേറ്റു, ഒരാള്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ 30 പേരെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് മാർക്കറ്റ് അടച്ചു. മാസങ്ങൾക്കുശേഷം അഫ്ഗാൻ തലസ്ഥാനത്ത് ആദ്യമായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിലെ മണി എക്സ്ചേഞ്ച് ഹബ്ബിൽ ഞായറാഴ്ച സ്ഫോടനം നടന്നത്. പണം കൈമാറ്റം ചെയ്യാനെത്തിയവരെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ടയാൾ എറിഞ്ഞ കൈബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് കാബൂൾ പോലീസ് വക്താവ് പറഞ്ഞു.
Read More » -
Crime
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, യുവാവ് അറസ്റ്റില്‍
ചിറ്റൂർ അഞ്ചാം മൈലിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂങ്കിൽമട ഇന്ദിരാനഗർ കോളനി രംങ്കന്റെ മകൾ ജ്യോതിർമണി(45) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് ആനമല സ്വദേശി വീരാസ്വമിയെ(46) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. വീരാസ്വാമിയും ജ്യോതിർമണിയും ഒരു വർഷമായി അഞ്ചാം മൈൽ പുറമ്പോക്കിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിർമണി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Read More » -
India
ഉടുത്തിരുന്ന ചുവപ്പുസാരി അഴിച്ച് പാളത്തിൽ കെട്ടി ട്രെയിൻ നിർത്തിച്ച് ഓംവതി, രക്ഷിച്ചത് നൂറ് കണക്കിനാളുകളുടെ ജീവൻ
ഗുലേരിയ: ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലെ ഈ കൊച്ചുഗ്രാമത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഓംവതി എന്ന യുവതി. കഴിഞ്ഞ ദിവസം സ്വന്തം കൃഷിയിടത്തിലേക്കു പോകുമ്പോഴാണ് തൻ്റെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന റെയിൽ പാളത്തിൽ അപകടകരമായ വിള്ളൽ ഓംവതിയുടെ ശ്രദ്ധയിൽ പെട്ടത്. ട്രെയിൻ കടന്നു പോകേണ്ട സമയമായിരുന്നു അത്. ഓംവതി മറ്റൊന്നും ആലോചിച്ചില്ല. ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് റെയിൽവേ പാളത്തിനു കുറുകെ കെട്ടി. അപായ സൂചന മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി കാര്യം തിരക്കി. യുവതി കാര്യം ബോധ്യപ്പെടുത്തി. ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലെ അവാഗർ ബ്ലോക്കിനു സമീപത്തായിരുന്നു നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിച്ച ഈ സംഭവം. ഇറ്റയിൽ നിന്നും തുണ്ട്‌ലയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഗുലേരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഗ്രാമവാസിയായ ഓംവതി കൃഷിയിടത്തിലേക്കു പോയതും പാളത്തിലെ അപകടകരമായ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതും. ട്രെയിന്‍ കടന്നു പോകുന്ന സമയമായതിനാൽ അപകടം മനസ്സിലാക്കിയ ഓംവതി ഉടൻ തന്നെ ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച്…
Read More » -
NEWS
ഹൈദരാബാദിൽ വൻ ലഹരിവേട്ട;നടി നിഹാരിക ഉൾപ്പടെ 150ഓളം പേര്‍ അറസ്റ്റിൽ
ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ നടി നിഹാരികയും ഡിജിപിയുടെ മകളും ഉള്‍പ്പെടെ 150ഓളം പേര്‍ പിടിയില്‍.നടന്‍ നാഗബാബുവിന്റെ മകളും നടിയുമായ നിഹാരിക, ഗായകനും തെലുങ്ക് ബിഗ് ബോസ് താരവുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് മുന്‍ ഡി.ജി.പി ഗൗതം സവാംഗിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയ ഉന്നതര്‍ അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ബഞ്ചറാ ഹില്‍സിലെ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു റെയ്ഡ് നടന്നത്.കൊക്കെയ്ന്‍, ചരസ്, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരെയും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read More » -
NEWS
കനത്തമഴ:ബ്രസീലിൽ14 മരണം
റിയോ ഡി ജനീറോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലിൽ ഇതുവരെ 14 പേര്‍ മരിച്ചു.ഇതില്‍ 7 പേര്‍ കുട്ടികളാണ്. വ്യാഴാഴ്ചയാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്. തീരദേശ മേഖലയായ പോന്റ നെഗ്രയില്‍ ഏഴ് വീടുകള്‍ മണ്ണിനടിയിലായി. 4 പേര്‍ക്ക് പരിക്കേറ്റു.71 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.ആന്‍ഗ്ര ഡോസ് റെയ്സ് പട്ടണത്തില്‍ ഒമ്ബത് പേരെ കാണാനില്ലെന്നാണ് വിവരം.ഫെബ്രുവരി ആദ്യവാരം സാവോ പോളോയില്‍ ഉണ്ടായ കനത്ത മഴയില്‍ 24 പേര്‍ മരിച്ചിരുന്നു.
Read More » -
NEWS
കണക്കിലെ ഇന്ത്യക്കാരുടെ കളികൾ
എന്താണ് Harshad( Niven ) Number/ ഹാർഷാദ് ( നിവെൻ ) സംഖ്യ ? ഒരു സംഖ്യയെ ആ സംഖ്യയുടെ അക്കങ്ങളുടെ തുക കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ (ശിഷ്ടം=0) അത്തരം സംഖ്യകളെ Harshad(Niven ) Number /ഹാർഷാദ് ( നിവെൻ ) സംഖ്യ എന്ന് പറയുന്നു. ഉദാഹരണമായി 18 എന്ന സംഖ്യയെ അതിന്റെ അക്കങ്ങളുടെ തുകയായ1+8= 9 കൊണ്ട് പൂർണ്ണമായി ഹരിക്കാം. 18/9=9. അതുകൊണ്ട് 18നെ ഒരു Harshad നമ്പർ ആയി കണക്കാക്കാം. മറ്റൊരുദാഹരണമായി രാമാനുജ സംഖ്യയായ 1729 പരിശോധിക്കാം: അക്കങ്ങളുടെ തുക= 1+7+2+9=19 1729÷19= 91. (ശിഷ്ടം=0). ശിഷ്ടം 0 ആയതിനാൽ രാമാനുജ സംഖ്യയും ഒരു Harshad നമ്പറാണ്. അടുത്തതായി 25 എന്ന സംഖ്യ പരിശോധിക്കാം.അക്കങ്ങളുടെ തുക=2+5=7 25÷7=21 (ശിഷ്ടം=4). ഇവിടെ 25നെ അതിന്റെ അക്കങ്ങളുടെ തുകയായ 7 കൊണ്ട് പൂർണ്ണമായി ഹരിക്കാൻ കഴിയില്ല. അതുകൊണ്ട് 25 ഒരു Harshad നമ്പർ അല്ല. ഇന്ത്യയിൽ നിന്നുള്ള ഗണിതശാസ്ത്രജ്ഞനായ ഡി.ആർ. കപ്രേക്കറാണ്…
Read More » -
NEWS
കോഴി കൃഷിയിലൂടെ ആയിരങ്ങൾ വരുമാനം ഉണ്ടാക്കാം
കോന്നിയിലെ കൊച്ചുമോൻ ഒരിക്കൽ ഓട്ടോ റിക്ഷ തൊഴിലാളിയായിരുന്നു.പക്ഷെ കൊറോണക്കാലം കൊച്ചുമോന് സമ്മാനിച്ചത് കൊലക്കയറായിരുന്നു.വണ്ടി കുടിശ്ശിക,വീട്ടുചിലവ്… അങ്ങനെ പലത്. ഒരിക്കൽ കയറുമായി പ്ലാവിൽ കയറി.ആരോ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു.വിവരം ആരൊക്കെയോ സർക്കാർ സംവിധാനങ്ങളെ അറിയിച്ചു.ആട് മാട് കോഴി… തുടങ്ങിയ സൗജന്യ സർക്കാർ സഹായങ്ങളൊന്നും അയാൾക്ക് ലഭിക്കില്ലായിരുന്നു.കാരണം സർക്കാരിന്റെ കണക്കിൽ അഞ്ച് സെന്റിൽ താമസിക്കുന്ന അയാൾ ഒരു ‘പണക്കാരനായിരുന്നു’ !! പ്രായമായ അമ്മയ്ക്ക് വേണ്ടി മുറിയോട് ചേർന്ന് പണികഴിപ്പിച്ച”അറ്റാച്ച് ബാത്ത്റൂം’ ആയിരുന്നു വില്ലൻ.!!! പിന്നീട് അയാൾ ചുളുവിലയ്ക്ക് ഓട്ടോ വിറ്റു.ആ കാശിന് കട്ടകെട്ടി അടച്ചുറപ്പോടെ തയാറാക്കിയെ രണ്ടു മുറികൾക്കുള്ളിൽ ഇരുന്നൂറോളം കോഴികളെ വാങ്ങി വളർത്തി. അത്യുൽപാദനശേഷിയുള്ള സങ്കരയിനം മുട്ടക്കോഴിയിനമായ ബിവി 380 ആണ് വളർത്തുന്നത്. 100 കോഴിയിൽനിന്ന് ശരാശരി 85 മുട്ടകൾ ഒരു ദിവസം എന്ന രീതിയിൽ ഇന്ന് മുട്ട ലഭിക്കുന്നു. മുട്ടയൊന്നിന് 7.5 രൂപ നിരക്കിലാണ് വിൽപന. ഉൽപാദിപ്പിക്കപ്പെടുന്ന മുട്ടകളിൽ പകുതിയിലേറെയും വീട്ടിൽനിന്നുതന്നെ വിറ്റഴിക്കപ്പെടുന്നുവെന്ന് കൊച്ചുമോൻ പറയുന്നു. ശേഷിക്കുന്നവ കടകളിൽ എത്തിച്ചുനൽകും.അവിടെ അൽപ്പം വില…
Read More » -
NEWS
വീട് വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു വീട് വെക്കാൻ സാധാരണക്കാരൻ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകൾ നമുക്ക് അറിയാം.കണ്ണ് അയൽപക്കത്തേക്കും പെണ്ണുമ്പിള്ള സ്വൈര്യവും തരാത്തിടത്തോളം കാലം കയ്യിലുള്ള കാശ് മുഴുവൻ തീർന്ന് കടം വാങ്ങിയാലും നമ്മുടെ വീടിന്റെ പണി തീരുകയുമില്ല.പണി തീരാത്ത വീടുകളും ഗൃഹനാഥൻമാരുടെ ആത്മഹത്യയും ഇന്ന് സാധാരണ വാർത്തയാണ്.അതുകൊണ്ട് മാത്രം ഇതിവിടെ കുറിക്കുന്നു.വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് വലിയ നഷ്ടങ്ങളിൽ നിന്ന് കര കയറാനുള്ള ഒരു മുൻകരുതൽ ആയിരിക്കും.ഓർക്കുക ആഢംബരമല്ല,അടച്ചുറപ്പുള്ളൊരു വീട് മാത്രമാണ് നമ്മുടെ ലക്ഷ്യം.ആരേയും നമുക്ക് ബോധിപ്പിക്കേണ്ട കാര്യവുമില്ല. 1.വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ കുറവ്/ ലാഭം മണ്ണടിച്ചും ഫൗണ്ടേഷനുള്ള അധിക ചെലവിലും ഒലിച്ചു പോയേക്കാം.അതിനു പുറമെ ഇത്തരം സ്ഥലങ്ങൾ മണ്ണിട്ട് നികത്തുന്നതിലുള്ള സർക്കാർ നിയമങ്ങൾ. ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ ദീര്ഘനിശ്വാസമാവുമെന്ന് സാരം.അതിനാൽ വീട് വയ്ക്കാൻ യോജിച്ച സ്ഥലം കണ്ടെത്തുക എന്നതാണ് ആദ്യം. 2.സാമ്പത്തികം എത്ര കുറവാണെങ്കിലും താഴ്ന്ന സ്ഥലങ്ങളിൽ തറയുടെ…
Read More » -
NEWS
അച്ഛൻ കൊണ്ട വെയിലായിരുന്നു ഞാനിരുന്ന തണലൊക്കെയും
*എവിആർ* പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടിൽ കുത്തിയിരിക്കുമ്പോഴാണ് അടുത്തുള്ള ഒരു സുഹൃത്ത് വിളിക്കുന്നത്, അവനൊപ്പം കുറച്ചു ദിവസം പണിക്കു ചെല്ലാമോന്ന്.വെറുതെ ഇങ്ങനെ ഇരുന്നിട്ടെന്താ കൈയ്യിൽ കുറച്ചു കാശ് കിട്ടുമല്ലോ എന്നായി അവൻ.ശരിയാണ്.കാശാണ് മനുഷ്യന്റെ വില നിശ്ചയിക്കുന്നത്. കൈയ്യിൽ കാശില്ലെങ്കിൽ ഒരു വിലയുമില്ല.പക്ഷേ കൂലിപ്പണിയാണ്.പഠിച്ച പത്രാസിന്റെ പണി അന്വേഷിച്ചു നടന്ന് ചെരുപ്പ് തേഞ്ഞത് മിച്ചം.കൂലിപ്പണിക്ക് പോകുന്നതിനു കുഴപ്പമൊന്നുമില്ല.നാട്ടുകാരുടെ പരിഹാസം കണ്ടില്ലെന്നു നടിക്കാം.പക്ഷെ എന്നെ കാണുമ്പോൾ ചിലപ്പോൾ അവർ വേണ്ടെന്നു പറഞ്ഞേക്കാം.ഇതിനു മുൻപും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്.ഭാസ്കരന്റെ മോനെ എങ്ങനെയാടാ ഞങ്ങടെ വീട്ടിൽ പണിക്ക്… അത് സമൂഹത്തിന്റെ ദോഷമാണ്.ഏതായാലും ഞാൻ വരാമെന്ന് അവനോടു പറഞ്ഞു.എന്തിനും ഏതിനും കാശ് വേണം കൂട്ടുക്കാരുടെ ഒപ്പം പുറത്ത് പോവാനും നല്ല ഭക്ഷണം കഴിക്കാനും വീട്ടിലെ ചിലവിനും കൈയ്യിൽ കാശ് വേണം. ആകെ വീട്ടിലേക്കുള്ള വരവു ചിലവ് അച്ഛനായിരുന്നു.എൻ്റെ ഓർമ്മ തൊട്ടേ എല്ലാ പണിക്കും അച്ഛൻ പോവാറുണ്ട്.വരമ്പു കിളക്കാനും വിറക് കീറാനും തോട്ടം പണിക്കും അങ്ങനെ .. അങ്ങനെ… അച്ഛൻ…
Read More » -
NEWS
റെയിൽവേയിൽ ജോലി; എങ്ങനെ ഒരു ലോക്കോ പൈലറ്റ് ആകാം
ഒരു ട്രെയിനിന്റെ ലോക്കോമോട്ടീവുകൾ (എഞ്ചിനുകൾ) കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലകൾ ഏൽപ്പിക്കപ്പെട്ട ഒരാളാണ് ലോക്കോ പൈലറ്റ്.കൂടാതെ ട്രാൻസിറ്റ് സമയത്ത് ട്രെയിനിന്റെ മെക്കാനിക്കൽ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കും ഉത്തരവാദിയുമാണ്.ലോക്കോ പൈലറ്റിന്റെ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഒരു ഉദ്യോഗാർത്ഥി പാലിക്കേണ്ട ചില മാനദണ്ഡങ്ങൾ റെയിൽവേ അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്.ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഇന്ത്യൻ റെയിൽവേ അഡ്മിഷൻ പരീക്ഷകൾ നടത്തുന്നു.ഇവർ ആദ്യം അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരായിരിക്കും.ട്രെയിനിംഗ് കാലാവധി പൂർത്തിയാക്കിയ ശേഷം അവരെ ലോക്കോ പൈലറ്റ് സ്ഥാനത്തേക്കോ മറ്റ് മാനേജ്മെന്റ് തസ്തികകളിലേക്കോ മാറ്റാം. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ തിരഞ്ഞെടുപ്പ് പരീക്ഷ പാസ്സായി റയിൽവേയിൽ സെലക്ഷൻ കിട്ടിയവരാണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ.5 വർഷം ലോക്കോ പൈലറ്റുമാരുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്.ചരക്ക് ട്രെയിൻ സാങ്കേതികതയിൽ പ്രവർത്തിക്കുക എന്നതാണ് അവരുടെ ചുമതല. സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർക്ക് ഏകദേശം 5-7 വർഷത്തെ പരിചയമുണ്ട്.അവർക്ക് സീനിയർ അതോറിറ്റി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റമുണ്ട്.ശരിയായ അറ്റകുറ്റപ്പണിയും പ്രവർത്തനവും ഉറപ്പാക്കിക്കൊണ്ട് ട്രെയിനിന്റെ മുഴുവൻ…
Read More »