CrimeKeralaNEWS

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, യുവാവ് അറസ്റ്റില്‍

ചി​റ്റൂ​ർ അ​ഞ്ചാം മൈ​ലി​ൽ വീ​ടി​നു​ള്ളി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ങ്കി​ൽ​മ​ട ഇ​ന്ദി​രാ​ന​ഗ​ർ കോ​ള​നി രം​ങ്ക​ന്‍റെ മ​ക​ൾ ജ്യോ​തി​ർ​മ​ണി(45) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് ആ​ന​മ​ല സ്വ​ദേ​ശി വീ​രാ​സ്വ​മി​യെ(46) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. വീ​രാ​സ്വാ​മി​യും ജ്യോ​തി​ർ​മ​ണി​യും ഒ​രു വ​ർ​ഷ​മാ​യി അ​ഞ്ചാം മൈ​ൽ പു​റ​മ്പോ​ക്കി​ൽ കു​ടി​ൽ കെ​ട്ടി ഒ​രു​മി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ജ്യോ​തി​ർ​മ​ണി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ഇ​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: