Month: April 2022

  • Kerala

    മാവോയിസ്റ്റ്- തീവ്രവാദ ഗ്രൂപ്പുകൾക്ക് ജീവൻ വയ്ക്കുന്നു, കണ്ണൂരിലും കോഴിക്കോട്ടും വയനാടും പാലക്കാടും മാവോയിസ്റ്റ് സംഗമം

    വയനാട്: വർഷങ്ങളായി പ്രവർത്തനങ്ങൾ മന്ദീഭവിച്ചു പോയ മാവോയിസ്റ്റ് തീവ്രവാദ വിഭാഗങ്ങൾ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കെ റെയില്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ വയനാട് പുതുപ്പാടി മട്ടിക്കുന്നിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മട്ടിക്കുന്ന് ബസ്റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നിവയാണ് മാവോയിസ്റ്റ് പ്രശ്‌നബാധിത ജില്ലകൾ. കോഴിക്കോട് ചക്കിട്ടപ്പാറ, ചെമ്പനോട, മുതുകാട് പ്രദേശങ്ങളിലും കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് മേഖലയിലും പാലക്കാട് അട്ടപ്പാടിയിലും വയനാടൻ കാടുകളിലുമൊക്കെ ഇപ്പോഴും മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കണ്ണൂർ മേലെപാല്‍ ചുരത്തിന് സമീപത്തെ കാട്ടിലൂടെ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആയുധ ധാരികളായ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം. കുറച്ചു ദിവസം മുമ്പ് നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തിയതായും വിവരം ലഭിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയത്.…

    Read More »
  • NEWS

    ക്യാമറകൾ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തും; പിഴ ഇങ്ങനെ

    സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ക്യാമറകൾ ഗതാഗത നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും.നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ അതാത് ജില്ലാ ഓഫിസിലേക്ക് പിന്നീട് അയയ്ക്കും.ഇവിടെ നിന്നു തപാല്‍ വഴി നോട്ടിസ് വാഹന ഉടമകള്‍ക്ക് ലഭിക്കും.പിഴ ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ  അടയ്ക്കാന്‍ സൗകര്യമുണ്ട്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ,ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ,3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. ( 4 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും),വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ,സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി…

    Read More »
  • Kerala

    5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യത

    ഏപ്രില്‍ 6-ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷം വകുപ്പ് അറിയിച്ചു.

    Read More »
  • India

    മൂന്നാം തവണ വിവാഹം കഴിച്ച വിവാഹ വീരനെ മുന്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി

    രണ്ടു ഭാര്യമാരെയും ഉപേക്ഷിച്ച് മൂന്നാമത് വിവാഹം കഴിച്ചതിന് മുന്‍ ഭാര്യവീട്ടുകാര്‍ 35കാരനെ കൊലപ്പെടുത്തി. ഇയാളുടെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് ദുമാരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. മാര്‍ച്ച്‌ 16 ന് ഹൈബുരുവിനെ കാണാതായെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചത് ഒരജ്ഞാത സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേര്‍പ്പെട്ട യുവാവിനെ കാണാതാവുകയായിരുന്നു എന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് എം.തമിഴ് വണ്ണാന്‍ പറഞ്ഞു. തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് സംസാരിക്കാന്‍ മടിച്ചു. പൊലീസ് അദ്ദേഹത്തിന്‍റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു. ഹൈബുരുവിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹൈബുരുവിന്‍റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും പിടികൂടിയെന്ന് കഴിഞ്ഞ ദിവസം പൊലീസ്…

    Read More »
  • NEWS

    മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രിൽ 6 മുതൽ

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രില്‍ ആറിന് തുടങ്ങും.ഫീസ് അടയ്ക്കാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10. എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതല്‍ അഞ്ചു വരെ പേപ്പര്‍ രണ്ട് -മാത്തമാറ്റിക്സും നടക്കും. കേരളത്തിനു പുറമെ മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനത്തിന് ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവന്‍ സ്ട്രീമിലേക്കും ഒന്നിച്ച്‌ അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400…

    Read More »
  • India

    ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ ഇനി ഇരട്ടി വില

    ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വില കുത്തനെ കൂടും. ഈ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളെല്ലാം കൂലി വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതിനുകാരണം. ഇന്ധന വില വര്‍ധിച്ചതിനാല്‍ ചെലവുകള്‍ ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇത് ഒണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കും. ഡെല്‍ഹിവറിയാണ് രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പ്രധാന കമ്പനി. ഇവർ പറയുന്നത് തങ്ങള്‍ 30 ശതമാനം ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു എന്നാണ്. വ്യോമ, കരമാര്‍ഗം വിതരണം ചെയ്യുന്നതിനുള്ള പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്നു എന്നും കമ്പനി പറയുന്നു. ഡെല്‍ഹിവറിയോട് യോജിച്ച് പ്രവര്‍ത്തിക്കുന്ന ഷിപ്‌റോക്കറ്റ് കമ്പനി പറഞ്ഞത് പുതുക്കിയ നിരക്ക് വെള്ളിയാഴ്ച മുതല്‍ നിലവിൽവന്നു കഴിഞ്ഞു എന്നാണ്. തുടർച്ചായി ഇന്ധനവില കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണമായി അവര്‍ പറയുന്നത്. രാജ്യത്തെ മറ്റൊരു വലിയ ഡെലിവറി കമ്പനിയായ ഇകോം എക്‌സ്പ്രസും സേവന നിരക്ക് വര്‍ധിപ്പിക്കുകയാണ്. ചെലവുകൾ വര്‍ധിച്ചിരിക്കുന്നു, ഒരു…

    Read More »
  • Kerala

    യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു, പരാതിയുമായി ബന്ധുക്കൾ; മരിച്ച യുവതിയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിൽ

    കോട്ടയം: ഭർതൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജിനെ (24) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിൻ്റെയും ലതയുടെയും മകളാണ്. മൂന്നു വർഷം മുമ്പായിരുന്നു മാലം സ്വദേശി ബിനുവുമായുള്ള അർച്ചനയുടെ വിവാഹം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടിൽ വഴക്കുണ്ടാക്കി. തുടർന്നു ജീവനൊടുക്കുകയായിരുന്നു എന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയിൽ പറയുന്നു. കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ മണകാട് പൊലീസ് പരിശോധന നടത്തി. ഇന്നും മൃതദേഹപരിശോധന നടത്തും. മരിച്ച അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകൾ. സംസ്കാരം ഇന്ന് 4 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.

    Read More »
  • India

    ഇ​ന്ധ​ന വി​ല​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല: വി. മുരളീധരന്‍

    രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​ന്ധ​ന വി​ല​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പും യു​ക്രെ​യ്ൻ യു​ദ്ധ​വും ഒ​രേ സ​മ​യ​ത്തു വ​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു നോ​ക്കി​യ​ല്ല​ല്ലോ റ​ഷ്യ യു​ദ്ധം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​വ കു​റ​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ച​തി​ന് ആ​നു​പാ​തി​ക​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും നി​കു​തി​യി​ള​വ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ളം അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല. ആ ​നി​കു​തി കു​റ​ച്ചി​രു​ന്നെ​ങ്കി​ൽ കു​റ​ച്ചു​കൂ​ടി ആ​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടു​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കൂ​ടി​യ​തി​ന്‍റെ അ​തേ അ​നു​പാ​ത​ത്തി​ല്‍ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കൂ​ടി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് നി​ല​വി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 75 ഡോ​ള​ർ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ഏ​താ​ണ്ട് 120 ഡോ​ള​ർ വ​രെ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ നോ​ക്കി​യാ​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള…

    Read More »
  • Careers

    ക​രി​മ​ണ്ണൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യെ എടുത്തെറിഞ്ഞു

    ഇ​ടു​ക്കി ക​രി​മ​ണ്ണൂ​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യെ എടുത്തെറിഞ്ഞു. കുഞ്ഞിനെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ല​മ​റ്റം സ്വ​ദേ​ശി ത​ങ്ക​മ്മ​യ്ക്ക് (60) എ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​രി​മ​ണ്ണൂ​രി​ലെ ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്ക് നി​ന്നി​രു​ന്ന ത​ങ്ക​മ്മ പെ​ൺ​കു​ട്ടി​യെ എ​ടു​ത്ത് എ​റി​യു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കുഞ്ഞിനെ ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് കുടുംബം അന്വേഷിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • NEWS

    ശ്രീ​ല​ങ്ക​യി​ൽ മു​ഴു​വ​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും രാ​ജി​വ​ച്ചു

    ശ്രീ​ല​ങ്ക​യി​ൽ സാ​മ്പത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ജ​ന​രോ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും രാ​ജി​വ​ച്ചു. അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ ര​ജ​പ​ക്‌​സെ​യു​ടെ മ​ക​നും കാ​യി​ക​മ​ന്ത്രി​യു​മാ​യ ന​മ​ല്‍ ര​ജ​പ​ക്‌​സെ അ​ട​ക്കം 26 മ​ന്ത്രി​മാ​രാ​ണ് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്. രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പൊ​തു​ക​ത്ത് മ​ന്ത്രി​മാ​ർ ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി. അ​തേ​സ​മ​യം, മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ​യും സ​ഹോ​ദ​ര​നും ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഗോ​ത്ത​ഭ​യ ര​ജ​പ​ക്‌​സെ​യും സ്ഥാ​ന​മൊ​ഴി​യാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ രാ​ജ്യ​ത്ത് പു​തി​യ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങു​ക​യാ​ണ്. മ​ഹി​ന്ദ രാ​ജ​പ​ക്‌​സെ തു​ട​രു​മെ​ന്നും മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റെ​ല്ലാ അം​ഗ​ങ്ങ​ളും രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​താ​യും എം​പി ദി​നേ​ഷ് ഗു​ണ​വ​ർ​ധ​ന സ്ഥി​രീ​ക​രി​ച്ചു. മ​ന്ത്രി​മാ​ർ വ​കു​പ്പു​ക​ൾ എ​ല്ലാം ഒ​ഴി​ഞ്ഞു അ​തേ​സ​മ​യം, സാ​മ്പത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ക​ടു​ത്ത പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ശ്രീ​ല​ങ്ക​യി​ൽ 600 പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ളം​ബോ​യി​ലെ സ്വാ​ത​ന്ത്ര്യ ച​ത്വ​ര​ത്തി​ലേ​ക്കു പ്ര​തി​പ​ക്ഷ​നേ​താ​വ് സ​ജി​ത് പ്രേ​മ​ദാ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം​പി​മാ​ർ മാ​ർ​ച്ച്…

    Read More »
Back to top button
error: