Month: April 2022
-
Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രിയില്‍ വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം; ഇന്നും തുടരുമെന്ന് വിദ്യാര്‍ഥികള്‍
കോഴിക്കോട്: എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ഗവ. മെഡിക്കല്‍ കോളജ്, കെഎംസിടി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഞായറാഴ്ച രാത്രി ഗവ. മെഡിക്കല്‍ കോളജ് ഓഫിസിന് മുന്‍പില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം തിങ്കളാഴ്ചയും തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 10 മുതല്‍ 12 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട അവസാന വര്‍ഷ എംബിബിഎസ് ക്ലാസുകള്‍ 6 മാസം കൊണ്ട് നടത്തി പരീക്ഷ നടത്തുന്നത് ശരിയല്ല. സംസ്ഥാനത്ത് 73% വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിട്ടില്ല. കേരള ആരോഗ്യ സര്‍വകലാശാലയുടെ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ശക്തമായ സമരത്തിലാണെന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആക്കിഫ് നാസിം പറഞ്ഞു. മതിയായ ക്ലിനിക്കല്‍ ക്ലാസുകള്‍ നല്‍കിയതിനുശേഷം മാത്രം പരീക്ഷ നടത്തുക, വിദ്യാര്‍ഥികളുടെ അടിസ്ഥാന ആവശ്യം അംഗീകരിക്കുക, വിദ്യാര്‍ഥികളെ മാനസിക സംഘര്‍ഷത്തിലാക്കുന്ന തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കോളജ് യൂണിയന്‍…
Read More » -
Careers
ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഏപ്രില്‍ 14 വരെ അപേക്ഷിക്കാം
ബാങ്ക് ഓഫ് ബറോഡയില്‍ ബ്രാഞ്ച് റിസീവബ്ള്‍സ് മാനേജര്‍ തസ്തികയില്‍ 159 കരാര്‍ ഒഴിവ്. കേരളത്തില്‍ 5 ഒഴിവുണ്ട്. ഏപ്രില്‍ 14 വരെ അപേക്ഷിക്കാം. www.bankofbaroda.co.in ബന്ധപ്പെട്ട മേഖലകളില്‍ 2 വര്‍ഷം ജോലിപരിചയമുള്ള ബിരുദധാരികള്‍ക്കാണ് അവസരം. പിജി അല്ലെങ്കില്‍ ഡിപ്ലോമ അഭികാമ്യം. പ്രായം: 23-35. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവ്. വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.
Read More » -
India
ബൈക്ക് റാലിക്കിടെ കല്ലേറെന്ന് ആരോപണം; രാജസ്ഥാനിൽ വർഗീയ സംഘർഷം, കർഫ്യൂ
ജയ്പൂർ: രാജസ്ഥാനിലെ കരൗലിയിൽ വർഗീയ സംഘർഷത്തെ തുടർന്ന് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷത്തിൽ പത്തിലേറെ പേർ അറസ്റ്റിലായി. 35പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഹിന്ദുമതാചാരപ്രകാരമുള്ള പുതുവത്സരം ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് തീവെപ്പും അക്രമവും റിപ്പോർട്ട് ചെയ്തു. സംഘർഷം ഉടലെടുത്തതോടെ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പൂരിൽ ഉന്നതതല യോഗം ചേർന്നു. കുറ്റവാളികളെ കണ്ടെത്താനും അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹം നിർദേശം നൽകി. ക്രമസമാധാനപാലനത്തിനായി 1200 പൊലീസുകാരെയാണ് കരൗലിയിൽ വിന്യസിച്ചിരിക്കുന്നത്. സംഘർഷം അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രണ്ട് മണിക്കൂർ കർഫ്യൂവിന് നൽകുമെന്നും അവശ്യ സർവീസുകളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കുമെന്നും ജില്ലാ കളക്ടർ രാജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു. 30 ഓളം പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ബിജെപിയുടെ…
Read More » -
Health
മുളപ്പിച്ച ചെറുപയർ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും അത്യുത്തമം, കഴിക്കാൻ മടിക്കരുത്
പ്രോട്ടീൻ, അയൺ എന്നിവ ഉൾപ്പടെ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യമാണ് പയർ വർഗ്ഗങ്ങൾ. പയർ മുളപ്പിച്ചും പുഴുങ്ങിയും കറിവച്ചും നാം കഴിക്കാറുണ്ട്. മുളപ്പിച്ച പയർ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സസ്യാഹാരം ശീലമാക്കിയവർക്ക് പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങൾ ലഭിക്കാൻ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ഏറ്റവും ഉത്തമമാണ്. കൊവിഡ് കാലത്ത് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, കടല, മറ്റ് പയർവർഗങ്ങൾ ഇവ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികമാകും എന്ന കാര്യം പലരും അറിയാതെ പോകുന്നു. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയര്‍. ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ജീവിത ശൈലി രോഗങ്ങളെയും മറ്റും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കും. മറ്റെന്തൊക്കെയാണ് ആരോഗ്യത്തിന് മുളപ്പിച്ച ചെറുപയര്‍…
Read More » -
NEWS
ജനനിബിഡമായി മക്കയിലും മദീനയിലും ആദ്യ തറാവീഹ് നമസ്‌കാരം
റിയാദ്: ഈ വര്‍ഷത്തെ റംസാനിലെ ആദ്യ തറാവീഹ് നമസ്‌കാരം ജനനിബിഡമായി മക്ക, മദീന പള്ളികളില്‍ നടന്നു. കൊവിഡ് മഹാവ്യാധി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഇരു ഹറമുകളിലും ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന റംസാന്‍ രാവുകളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരം നടക്കുന്നത്. കൊവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ആളുകളെ സ്വീകരിച്ചുള്ള റമദാനിലെ ആദ്യത്തെ തറാവീഹ് നമസ്‌കാരവേളയില്‍ ഇരു ഹറമുകളുടെ അകവും മുറ്റങ്ങളും മേല്‍കൂരയും നിറഞ്ഞു കവിഞ്ഞു. മാസപ്പിറവി കണ്ട പ്രഖ്യാപനം വന്നതോടെ ഹറമിലെ ഇശാ നമസ്‌കാരത്തിലും തുടര്‍ന്നുള്ള തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാന്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം എല്ലാവിധ ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ കവാടങ്ങളും തുറന്നിരുന്നു. ശുചീകരണത്തിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നു. അണുമുക്തമാക്കുന്നതിനായി റോബോര്‍ട്ടുകളും ഒരുക്കിയിരുന്നു. സുരക്ഷ, ആരോഗ്യം, ആംബുലന്‍സ്, ട്രാഫിക് തുടങ്ങിയ വകുപ്പുകളും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും ആദ്യ തറാവീഹ് നമസ്‌കാരത്തിന് സന്ദര്‍ശകരടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. തറാവീഹ്…
Read More » -
Crime
പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍…
Read More » -
Kerala
കണ്ണ് തുറക്കൂ, കരുണ കാട്ടൂ കേരളമേ…
ജോൺ പോൾ ആർദ്രതയുടെ പര്യായമാണ് മലയാളിക്ക്. നമ്മെ പുതിയൊരു ഭാവതലത്തിലേക്ക് ആനയിച്ച എത്രയോ ചിത്രങ്ങളാണ് ആ തൂലികയിൽ നിന്നു പിറവിയെടുത്തത്. ഭരതന്‍റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചാമരത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള ജോണ്‍പോളിൻ്റെ കടന്നുവരവ്. വിട പറയും മുന്‍പേ, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ആലോലം, സന്ധ്യ മയങ്ങും നേരം, രചന, കാതോട് കാതോരം, യാത്ര, കേളി, ചമയം തുടങ്ങി അറുപതിലേറെ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. ഒപ്പം അധ്യാപകനായും പ്രഭാഷകനായും അദ്ദേഹം വൃക്തിമുദ്ര പതിപ്പിച്ചു. പ്രതിഭാധനനായ ഈ ജോണ്‍പോള്‍ രണ്ടു മാസത്തിലേറെയായി ഗുരുതരമായ നിലയിൽ ആശുപത്രിയിൽ കഴിയുന്ന കാര്യം സാംസ്കാരിക കേരളം വേണ്ടത്ര പരിഗണിച്ചിട്ടില്ല. തീവ്ര പരിചരണ വിഭാഗത്തില്‍ നാളുകളെണ്ണി കഴിയുന്ന അദ്ദേഹത്തിന് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ചികിത്സാ സഹായ നിധി സംഭരിക്കാൻ പ്രയാസമുള്ള നാടല്ല കേരളം. എന്നിട്ടും നന്ദികേടും അവഗണനയും തുടരുകയാണ്. ഇതിനിടെ ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചു. അദേഹത്തെ…
Read More » -
NEWS
കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങള്‍ തിരിച്ചുപിടിച്ച് യുക്രെയ്ന്‍
കീവ്: യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള 30 ചെറുപട്ടണങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകന്‍ ഒലെക്‌സി അരിസ്റ്റോവിച് അറിയിച്ചു. എന്നാല്‍ യുക്രെയ്‌നിന്റെ കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. ഇവിടത്തെ ഏതാനും നഗരങ്ങളില്‍ റഷ്യന്‍ മിസൈലുകള്‍ നാശം വിതച്ചു. തുറമുഖ നഗരമായ മരിയുപോളില്‍ കനത്ത പോരാട്ടം നടക്കുന്നു. മധ്യ യുക്രെയ്‌നിലെ പോള്‍ട്ടോവ മേഖലയില്‍ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശമുണ്ടായി. ഒഡേസ തുറമുഖത്ത് 3 മിസൈലുകള്‍ പതിച്ചു. റോയിട്ടേഴ്‌സിനു ഫോട്ടോയും വിഡിയോയും നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മാക്‌സിം ലെവിന്‍ (41) റഷ്യന്‍ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. എബി.യുഎ എന്ന വെബ്‌സൈറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്യുമെന്ററി നിര്‍മാതാവായ ഇദ്ദേഹത്തിന്റെ മൃതദേഹം കീവിനു സമീപമുള്ള ഗ്രാമത്തിലാണ് കണ്ടെത്തിയത്. റഷ്യന്‍ സേന പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍ കുഴിബോംബുകള്‍ വിതറുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിര്‍ സെലെന്‍സ്‌കി ആരോപിച്ചു. ഒഴിപ്പിക്കല്‍ ശ്രമം തടസ്സപ്പെടുത്തുന്നതിനുള്ള ഹീന നടപടി നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രോവറി നഗരം ഉള്‍പ്പെടെ പ്രദേശങ്ങള്‍ യുക്രെയ്ന്‍ തിരിച്ചുപിടിച്ചെങ്കിലും കുഴിബോംബുകള്‍ നീക്കംചെയ്താല്‍…
Read More » -
Kerala
കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമർശനവുമായി മുഖ്യമന്ത്രി
കെ റെയിൽ പദ്ധതിക്കെതിരേ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ആരോഗ്യപരമായ ചർച്ച നടത്തിയതാണ്. എന്നിട്ട് കേന്ദ്രമന്ത്രി മുരളീധരന്റേത് നിഷേധാത്മക സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മനോഭാവം മന്ത്രി നേരിട്ടറിഞ്ഞു. ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിനെയും മുഖ്യമന്ത്രി വിമർശിച്ചു. നാട് സന്തോഷിക്കുമ്പോൾ സന്തോഷിക്കാത്തവരെക്കുറിച്ച് എന്ത് പറയാനാണ്. ജനങ്ങളുടെ പിന്തുണ സംസ്ഥാന സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Kerala
കഴിച്ച അപ്പത്തിനും മുട്ട കറിക്കും എം.എൽ.എ കാശ് തന്നില്ല, പണിയെടുത്താണ് ജീവിക്കുന്നതെന്ന് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ ഉടമ തോമസ്
കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലിൽ മുട്ടറോസ്റ്റിന് 50 രൂപയും അപ്പത്തിന് 15 രൂപയും വില ഈടാക്കി എന്ന ആരോപണവുമായി സി.പി.എം എംഎല്‍എ പി.പി ചിത്തരഞ്ജൻ രംഗത്തെത്തിയിരുന്നു. അഞ്ചപ്പവും രണ്ടു മുട്ട റോസ്റ്റും കഴിച്ചപ്പേൾ 184 രൂപയായെന്നും ഇത് അമിത വിലയാണെന്നും ചൂണ്ടിക്കാട്ടി എംഎൽഎ പരാതിയും നൽകിയി. പീപ്പിള്‍സ് ഹോട്ടലില്‍ ആഹാരത്തിന് വലിയ വിലയാണെന്ന് പരാതി നല്‍കിയ പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ പണം നല്‍കിയില്ലെന്ന് ഹോട്ടൽ ഉടമ തോമസ് ആരോപിച്ചു. അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ വാങ്ങിയെന്നാണ് കളക്ടര്‍ക്ക് എം.എല്‍.എ നല്‍കിയ പരാതിയിലുള്ളത്. മെനു കാര്‍ഡിലെ ന്യായമായ വില മാത്രമാണ് ബില്ലിലുള്ളതെന്നാണ് തോമസ് സമർത്ഥിക്കുന്നത്. തിടുക്കത്തിലെത്തിയ രണ്ടു പേര്‍ക്ക് മെനു കാർഡ് നല്‍കിയെങ്കിലും അതൊന്നും കാണേണ്ട അപ്പവും മുട്ടക്കറിയും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. ബില്‍ നല്‍കിയതോടെ കൗണ്ടറിലെത്തി താന്‍ എം.എല്‍.എയാണെന്നും അന്യായ വിലയാണെന്നും പറഞ്ഞ് പണം നല്‍കിയില്ല. മൂന്ന് വര്‍ഷമായി ഇവിടെ വില കൂട്ടിയിട്ടില്ല. ഹോട്ടല്‍…
Read More »