Month: April 2022

  • NEWS

    കൊതുകുകളെ തുരത്താൻ ചില പൊടിക്കൈകൾ

    മലമ്പനി, ചിക്കൻഗുനിയ,മന്ത്, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, റോസ് റിവർ വൈറസ്,സിക തുടങ്ങിയ രോഗങ്ങളെക്കെ പരത്തുന്നത് കൊതുകുകളാണ്. ഇപ്പോഴും ഓരോ വർഷവും ഏഷ്യയിലും ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും കൊതുകുകാരണം രോഗം വന്ന് മരിക്കുന്നത് ദശലക്ഷക്കണക്കിന് മനുഷ്യരാണ്. ഈ ലോകത്ത് മനുഷ്യനു മുമ്പുതന്നെ കുടിപ്പാർപ്പുകാരായ കൊതുകുകൾക്ക് മനുഷ്യരും മറ്റു സസ്തനികളും മാത്രമല്ല  ഇരകൾ. ചോരയും നീരു മുള്ള ആരെയും ഇവർ വെറുതെ വിടില്ല. ഇവയ്ക്ക് പാമ്പെന്നോ പഴുതാരയെന്നോ പക്ഷിയെന്നോതരം തിരിവില്ല. കൊതുകടി ഏൽക്കുമ്പോൾ നമ്മുടെ രക്തസമ്മർദ്ദത്തിൽ ചെറിയ മാറ്റങ്ങളുണ്ടാകും എന്ന പ്രശ്നമേ ഉണ്ടാകൂ. എന്നാൽ അതിന് രക്തം സുഖമമായി കുടിക്കാൻ സാധിക്കണമല്ലോ?അപ്പോൾ രക്തം കട്ട കെട്ടിപ്പോവാതിരിക്കാൻ കൊതുകിന്റെ ഉമിനീരിലെ ചില രാസവസ്തുക്കൾ കൂടി ആദ്യം തന്നെ കുത്തിയിറക്കും അതു കാരണമാണ് ഈ പറയുന്ന തിന്നർപ്പും ചെറിച്ചിലും ചില അലർജിക് റിയാക്ഷനുകളും ഉണ്ടാകുന്നത്. ഉമിനീര് ശരീരത്തിലേക്ക് കയറുമ്പോൾ രോഗാണുക്കളും കൂടെ കയറി കൂടുന്നു. ലോകമെമ്പാടും മൂവായിരത്തി അഞ്ഞൂറിൽപ്പരം കൊതുക് ഇനങ്ങൾ…

    Read More »
  • NEWS

    മൈഗ്രെയ്ൻ: ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ 

    മൈഗ്രെയ്ന്‍ പലരെയും ഇടയ്ക്കിടെ ശല്യം ചെയ്യുന്ന ഒരു പ്രശ്‌നമാണ്. തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതു കാരണമാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത്. മൈഗ്രെയ്ന്‍ പാടെ ചികിത്സിച്ചു മാറ്റുക അല്‍പം ബുദ്ധിമുട്ടാണ്.പൊടുന്നനെയുള്ള താപവ്യത്യാസം മൈഗ്രെയ്ന്‍ വരാന്‍ കാരണമാകും. പ്രത്യേകിച്ച് കൂടുതല്‍ ചൂടിലോ വെയിലിലോ ഇറങ്ങുമ്പോള്‍ തലവേദന പെട്ടെന്നുണ്ടാകും. കഴിവതും ഇത്തരം ചൂടില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. സൂര്യപ്രകാശം നേരിട്ടു കൊള്ളുന്നതും ഒഴിവാക്കുക. ഇത്തരം അവസരങ്ങളിൽ കൂളിംഗ് ഗ്ലാസുകള്‍ ധരിക്കുന്നത് ഗുണം ചെയ്യും. മൈഗ്രെയ്ന്‍ ഉള്ളവര്‍ കടുത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ അടിക്കുന്നത് ഒഴിവാക്കുക. ഇതും ചിലപ്പോള്‍ മൈഗ്രെയ്ന് കാരണമാകും.മൈഗ്രെയ്ന്‍ ഉറക്കക്കുറവും തലവേദനയുണ്ടാക്കും. ദിവസവും ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും നല്ലപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കുക.   മൈഗ്രെയ്ന്‍ ഉള്ളവര്‍ ഭക്ഷണം ഉപേക്ഷിക്കരുത്. സമയത്തിന് ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും ചിലപ്പോള്‍ മൈഗ്രെയ്ന്‍ ഉണ്ടാകാന്‍ കാരണമാകും.ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ മൈഗ്രെയ്ന് കാരണങ്ങളാകും. ഇവ കഴിയുന്നത്ര ഒഴിവാക്കുക. നിസാര കാരണങ്ങള്‍ക്ക് ടെന്‍ഷനടിക്കുന്ന സ്വഭാവം വേണ്ട. യോഗ, വ്യായാമം, നടക്കുക തുടങ്ങിയവ മൈഗ്രെയ്‌ന് ആശ്വാസം പകരുന്ന കാര്യങ്ങളാണ്. ഇത്തരം ശീലങ്ങള്‍…

    Read More »
  • Kerala

    വികസനം തടയുന്നതിനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് -ലീഗ് എംപിമാര്‍ നിലകൊള്ളുന്നത്:മുഖ്യമന്ത്രി

    വികസനം തടയുന്നതിനാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ നിലകൊള്ളുന്നത് എന്ന് കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണ്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കണ്ണൂരില്‍ നടക്കുന്ന 23മത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രു സിപിഐഎമ്മാണ്. കോണ്‍ഗ്രസും ലീഗും അവര്‍ക്കൊപ്പം നിലകൊള്ളുകയാണ്. കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിന് കോണ്‍ഗ്രസ് ലീഗ് എംപിമാര്‍ ശബ്ദമുയര്‍ത്തിയോ എന്ന ചോദ്യം ഉന്നയിച്ച പിണറായി വിജയന്‍, അവര്‍ ശബ്ദം ഉയര്‍ത്തുന്നത് കേരളത്തിന്റെ വികസനം തടയാന്‍ വേണ്ടി മാത്രമാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ പിന്തുണയുന്ന ജനങ്ങള്‍ പോലും സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. വികസനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനവികാരത്തിന് എതിര് നില്‍ക്കുന്നവര്‍ ശോഷിച്ചു ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ബിജെപിയെ കടന്നാക്രമിക്കാനും മുഖ്യമന്ത്രി പ്രസംഗത്തില്‍ തയ്യാറായി. ഒരു കാലത്ത് കോണ്‍ഗ്രസ്…

    Read More »
  • Kerala

    ഉല്‍സവസ്ഥലത്ത് രാത്രിയിൽ സ്ത്രീകളുടെ പൊരിഞ്ഞ അടി, പുരുഷന്മാർ മൂക്കത്ത് വിരൽ വച്ചു, സംഭവം കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍

    കൊല്ലം: ആണുങ്ങള്‍ ഉല്‍സവപ്പറമ്പുകളിൽ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. നാട്ടിലെ സകല പകയും ശത്രുതയും അണപൊട്ടി ഒഴുകുന്നത് ഉല്‍സവപറമ്പുകളിലാണ്. ചില സ്ഥലങ്ങളിൽ കൊലപാതങ്ങൾ പോലും നടക്കാറുണ്ട്. അതിനാല്‍ ഉല്‍സവപറമ്പില്‍ കമ്മിറ്റിക്കാരും പൊലീസും ജാകരൂകരായിരിക്കും. ഈ പ്രശ്നക്കാരെ പൊക്കാന്‍ അവർ റോന്ത് ചുറ്റുന്നതും പതിവാണ്. ഇതിനിടെ ചിലപ്പോൾ പൊലീസിനും കമ്മിറ്റിക്കാര്‍ക്കും അടികിട്ടാറുമുണ്ട്. കരുനാഗപ്പള്ളി ഇടക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആണുങ്ങളെ നിഷ്പ്രഭരാക്കി പെണ്ണുങ്ങള്‍ തമ്മിലടിച്ചു. ബന്ധുക്കളായ യുവതികളാണ് ഉല്‍സവത്തിൻ്റെ സമാപന ദിവസം രാത്രി പരിപാടിക്കിടെ ഏറ്റുമുട്ടിയത്. ഇടക്കുളങ്ങര സ്വദേശിയായ യുവതി മാസങ്ങൾക്ക് മുൻപു രണ്ട് കുട്ടികളെ ഉപേക്ഷിച്ചു പോയി. ഈ കുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. ഉൽസവം ആഘോഷിക്കാൻ അമ്പലപ്പറമ്പിലെത്തിയ കുട്ടികളെ യുവതികൂട്ടികൊണ്ടു പോകാൻ ശ്രമിച്ചതാണ് അങ്കത്തിന് കാരണമായത്. കുട്ടികളെ വിട്ട് കൊടുക്കാൻ സഹോദരൻ്റെ ഭാര്യയും ബന്ധുക്കളും തയ്യാറാകാത്തതിനെ തുടർന്നാണ് ഗാനമേളക്കിടയിൽ തല്ലുണ്ടായത്‌. തടസംപിടിക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടു പോയി. അടി പേടിച്ച് കലാപരിപാടികാണാനെത്തിയ സ്ത്രീകള്‍ കൂട്ടമായി തിരിച്ചു പോയി. അടി കണ്ട് നാണം തോന്നിയആണുങ്ങള്‍ സഹായത്തിന്…

    Read More »
  • LIFE

    ഗാന്ധിഭവനിലെ അഗതികളെ തേടി വീണ്ടും എം.എ യൂസഫലിയുടെ കാരുണ്യസ്പര്‍ശം

    കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൈത്താങ്ങായത്. കോവിഡ് കാലം തുടങ്ങിയത് മുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഗാന്ധിഭവന്‍ നേരിടുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന്, ചികിത്സ ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വേണമെന്നിരിയ്‌ക്കെ ലഭിച്ചിരുന്ന പല സഹായങ്ങളും കോവിഡ് പ്രതിസന്ധികാലത്ത് നിലച്ചു. ഇത് ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിയ്‌ക്കെയാണ് യൂസഫലിയുടെ സ്‌നേഹസാന്ത്വനം വീണ്ടും ആശ്വാസമായി എത്തിയതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങള്‍ ലഭിച്ചതിന് യൂസഫലിയോട് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസഫലിയുടെ കാരുണ്യസ്പര്‍ശം ഗാന്ധിഭവന്റെ വാതില്‍ക്കലെത്തി. ആറ് വര്‍ഷം മുന്‍പുള്ള സന്ദര്‍ശനവേളയില്‍ ഗാന്ധിഭവനിലെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും, മക്കളുപേക്ഷിച്ച…

    Read More »
  • NEWS

    മറ്റ് രാജ്യങ്ങളില്‍ അനുഭവപ്പെട്ട ഇന്ധന വിലവര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്‌എസ് പുരി

    ദില്ലി: ഇന്ധന വില വര്‍ധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി.വിവിധ ലോക രാജ്യങ്ങളില്‍ അനുഭവപ്പെട്ട വില വര്‍ധനവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എച്ച്‌എസ് പുരി ലോക്സഭയില്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളില്‍ വര്‍ധിച്ച വിലയുടെ പത്തിലൊന്ന് മാത്രമാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. 2021 ഏപ്രിലിനും മാര്‍ച്ച്‌ 22നും ഇടയില്‍ ഇന്ധന വില താരതമ്യം ചെയ്യുമ്ബോള്‍ യുഎസില്‍ 51%, കാനഡ 52%, ജര്‍മ്മനി 55%, യുകെ 55%, ഫ്രാന്‍സ് 50%, സ്പെയിന്‍ 58% എന്നിങ്ങനെയാണ് വര്‍ധനവ്. അതേ സമയം ഇന്ത്യയില്‍ ഇത് അഞ്ച് ശതമാനം മാത്രമാണ്-. എച്ച്‌എസ് പുരി ലോക്സഭയില്‍ പറഞ്ഞു.

    Read More »
  • India

    രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ബു​ധ​നാ​ഴ്ച​യും വ​ര്‍​ധി​പ്പി​ക്കും

    രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ബു​ധ​നാ​ഴ്ച​യും വ​ര്‍​ധി​പ്പി​ക്കും. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ക്കു​ക. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 115.02 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 101.72 രൂ​പ​യു​മാ​കും. ഇ​ന്നും രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

    Read More »
  • India

    ഒഞ്ചിയത്ത് നിന്നും നാടുവിട്ട യുവതികളെ ഭോപ്പാലില്‍ കണ്ടെത്തി, ഒരാൾ വിവാഹിതയും മറ്റൊരാൾ അവിവാഹിതയും; കാരണം അജ്ഞാതം

    കാഞ്ഞങ്ങാട്: ഒഞ്ചിയത്ത് നിന്ന് കാണാതായ ഭർതൃമതിയായ യുവതിയെയും കൂട്ടുകാരിയെയും ഭോപ്പാലില്‍ കണ്ടെത്തി. ഒഞ്ചിയം സ്വദേശി ഷഫ്സീന, താമരശ്ശേരി അടിവാരം സ്വദേശിനി നജ്മുൽ ഹുസ്ന എന്നിവരെ മാർച്ച് 31 മുതലാണ് കാണാതായത്. ഷഫ്സീന വിവാഹിതയാണ്. ഭർത്താവ് വിദേശത്താണ്. ഷഫ്സീനയും നജ്മുൽ ഹുസ്നയും ബാലുശ്ശേരിയിൽ ഡിഗ്രി ക്ലാസിൽ ഒന്നിച്ചു പഠിക്കുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരും നാടുവിട്ടു പോകാനുള്ള കാരണം അജ്ഞാതമാണ്. കോഴിക്കോട് റൂറൽ എസ് പിയുടെ നിർദ്ദേശപ്രകാരം ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും നാല് ദിവസം കഴിഞ്ഞിട്ടും തുമ്പൊമൊന്നും ലഭിച്ചില്ല. ഇതിനിടെ ഇരുവരെയും കുറിച്ച് സൂചനകൾ ലഭിക്കുകയും ബോപ്പാലിനടുത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോഴിക്കോട്ടെ സൈബർ പൊലീസാണ് മൊബൈൽ ഫോൺ ലൊക്കേഷൻ വഴി യുവതികളെ കണ്ടെത്തിയത്. യുവതികളിൽ ഒരാളുടെ ഫോണിൽ മറ്റൊരു സിം കൂടി ഉപയോഗിച്ചതോടെയാണ് പൊലീസിന് ഇവര്‍ നില്‍ക്കുന്ന ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് സ്ഥലം സ്റ്റേഷനിൽ വിവരം കൈമാറുകയും യുവതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതികളുടെ ബന്ധുക്കള്‍ ബോപ്പാലിലേക്ക് വിമാനമാർഗം പുറപ്പെട്ടിട്ടുണ്ട്.

    Read More »
  • NEWS

    വാഹനമിടിച്ച്‌ മരിച്ച വൃദ്ധയുടെ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചയാൾ പിടിയിൽ

    കൊച്ചി: വാഹനമിടിച്ച്‌ മരിച്ച വൃദ്ധയുടെ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചയാളും, ഇടിച്ച വാഹനം ഓടിച്ചയാളും പോലിസ് പിടിയില്‍.മാലമോഷ്ടിച്ച അമ്ബാട്ടുകാവ് സ്വദേശി അനില്‍കുമാര്‍ (46), വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി സ്വദേശി അഭിരാം (22) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്. കഴിഞ്ഞ മാസം 30 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അമ്ബാട്ടുകാവില്‍ വച്ച്‌ പത്തിനംതിട്ട സ്വദേശി തുളസി (65) യെ വാഹനമിടിച്ചത്.അമിത വേഗതയില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍കുമാര്‍ സ്വയം മുന്നോട്ടു വരികയും, അതുവഴി വന്ന കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.എന്നാൽ യാത്രാമധ്യേ വൃദ്ധ മരണപ്പെട്ടു. ഈ സമയത്താണ് ഇയാൾ മാല അപഹരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലിസ് ടീം നടത്തിയ അന്വഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്ബോള്‍ വൃദ്ധയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ രംഗത്ത് വന്ന…

    Read More »
  • NEWS

    22 യുട്യൂബ് ചാനലുകൾക്ക് കേന്ദ്രത്തിന്റെ വിലക്ക്

    ഡല്‍ഹി: രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്രം.വിവരസാങ്കേതിക മന്ത്രായലമാണ് ഇക്കാര്യം അറിയിച്ചത്.2021ലെ ഐടി നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക്. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വ്യാജ വാര്‍ത്ത പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലുകളാണ് വിലക്കിയിരിക്കുന്നത്. ഇതില്‍ പാകിസ്താനില്‍ നിന്ന് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിയന്ത്രിക്കുന്ന ഒരു ചാനലും ഉള്‍പ്പെടും.

    Read More »
Back to top button
error: