മൈഗ്രെയ്ന് പലരെയും ഇടയ്ക്കിടെ ശല്യം ചെയ്യുന്ന ഒരു പ്രശ്‌നമാണ്. തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതു കാരണമാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത്. മൈഗ്രെയ്ന്‍ പാടെ ചികിത്സിച്ചു മാറ്റുക അല്‍പം ബുദ്ധിമുട്ടാണ്.പൊടുന്നനെയുള്ള താപവ്യത്യാസം മൈഗ്രെയ്ന്‍ വരാന്‍ കാരണമാകും. പ്രത്യേകിച്ച് കൂടുതല്‍ ചൂടിലോ വെയിലിലോ ഇറങ്ങുമ്പോള്‍ തലവേദന പെട്ടെന്നുണ്ടാകും. കഴിവതും ഇത്തരം ചൂടില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. സൂര്യപ്രകാശം നേരിട്ടു കൊള്ളുന്നതും ഒഴിവാക്കുക. ഇത്തരം അവസരങ്ങളിൽ കൂളിംഗ് ഗ്ലാസുകള്‍ ധരിക്കുന്നത് ഗുണം ചെയ്യും.
മൈഗ്രെയ്ന്‍ ഉള്ളവര്‍ കടുത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ അടിക്കുന്നത് ഒഴിവാക്കുക. ഇതും ചിലപ്പോള്‍ മൈഗ്രെയ്ന് കാരണമാകും.മൈഗ്രെയ്ന്‍ ഉറക്കക്കുറവും തലവേദനയുണ്ടാക്കും. ദിവസവും ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും നല്ലപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കുക.
മൈഗ്രെയ്ന്‍ ഉള്ളവര്‍ ഭക്ഷണം ഉപേക്ഷിക്കരുത്. സമയത്തിന് ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും ചിലപ്പോള്‍ മൈഗ്രെയ്ന്‍ ഉണ്ടാകാന്‍ കാരണമാകും.ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ മൈഗ്രെയ്ന് കാരണങ്ങളാകും. ഇവ കഴിയുന്നത്ര ഒഴിവാക്കുക. നിസാര കാരണങ്ങള്‍ക്ക് ടെന്‍ഷനടിക്കുന്ന സ്വഭാവം വേണ്ട. യോഗ, വ്യായാമം, നടക്കുക തുടങ്ങിയവ മൈഗ്രെയ്‌ന് ആശ്വാസം പകരുന്ന കാര്യങ്ങളാണ്. ഇത്തരം ശീലങ്ങള്‍ നന്നായിരിക്കും.
ചിട്ടയില്ലാത്ത ജീവിതരീതികളും തലവേദനയും മൈഗ്രെയ്‌നും വരുത്തി വയ്ക്കും.ഏതു കാര്യത്തിലായാലും ചിട്ട പാലിക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും.