കൊച്ചി: വാഹനമിടിച്ച് മരിച്ച വൃദ്ധയുടെ കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാല മോഷ്ടിച്ചയാളും, ഇടിച്ച വാഹനം ഓടിച്ചയാളും പോലിസ് പിടിയില്‍.മാലമോഷ്ടിച്ച അമ്ബാട്ടുകാവ് സ്വദേശി അനില്‍കുമാര്‍ (46), വാഹനം ഓടിച്ച പൊയ്ക്കാട്ടുശേരി സ്വദേശി അഭിരാം (22) എന്നിവരെയാണ് ആലുവ പോലിസ് പിടികൂടിയത്.
കഴിഞ്ഞ മാസം 30 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അമ്ബാട്ടുകാവില്‍ വച്ച് പത്തിനംതിട്ട സ്വദേശി തുളസി (65) യെ വാഹനമിടിച്ചത്.അമിത വേഗതയില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍കുമാര്‍ സ്വയം മുന്നോട്ടു വരികയും, അതുവഴി വന്ന കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.എന്നാൽ യാത്രാമധ്യേ വൃദ്ധ മരണപ്പെട്ടു. ഈ സമയത്താണ് ഇയാൾ മാല അപഹരിച്ചത്.
മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലിസ് ടീം നടത്തിയ അന്വഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്. പരിക്കേറ്റ് കിടക്കുമ്ബോള്‍ വൃദ്ധയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ രംഗത്ത് വന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും.
വൃദ്ധയെ ഇടിച്ച എയ്ഷര്‍ വാഹനവുമായി ഡ്രൈവര്‍ അഭിരാം ഊടുവഴികളിലൂടെ കയറി പാതാളം ഏലൂര്‍ വഴി രക്ഷപ്പെടുകയായിരുന്നു. പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് ഡ്രൈവറും വാഹനവും പോലിസിന്റെ കസ്റ്റഡിയിലായത്.