NEWS

22 യുട്യൂബ് ചാനലുകൾക്ക് കേന്ദ്രത്തിന്റെ വിലക്ക്

ഡല്‍ഹി: രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പങ്കുവച്ച 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്രം.വിവരസാങ്കേതിക മന്ത്രായലമാണ് ഇക്കാര്യം അറിയിച്ചത്.2021ലെ ഐടി നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലക്ക്.

ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വ്യാജ വാര്‍ത്ത പങ്കുവച്ചിരുന്ന യൂട്യൂബ് ചാനലുകളാണ് വിലക്കിയിരിക്കുന്നത്. ഇതില്‍ പാകിസ്താനില്‍ നിന്ന് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിയന്ത്രിക്കുന്ന ഒരു ചാനലും ഉള്‍പ്പെടും.

Back to top button
error: