കൊല്ലം: ആണുങ്ങള്‍ ഉല്‍സവപ്പറമ്പുകളിൽ ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. നാട്ടിലെ സകല പകയും ശത്രുതയും അണപൊട്ടി ഒഴുകുന്നത് ഉല്‍സവപറമ്പുകളിലാണ്. ചില സ്ഥലങ്ങളിൽ കൊലപാതങ്ങൾ പോലും നടക്കാറുണ്ട്. അതിനാല്‍ ഉല്‍സവപറമ്പില്‍ കമ്മിറ്റിക്കാരും പൊലീസും ജാകരൂകരായിരിക്കും. ഈ പ്രശ്നക്കാരെ പൊക്കാന്‍ അവർ റോന്ത് ചുറ്റുന്നതും പതിവാണ്. ഇതിനിടെ ചിലപ്പോൾ പൊലീസിനും കമ്മിറ്റിക്കാര്‍ക്കും അടികിട്ടാറുമുണ്ട്.
കരുനാഗപ്പള്ളി ഇടക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെ ആണുങ്ങളെ നിഷ്പ്രഭരാക്കി പെണ്ണുങ്ങള്‍ തമ്മിലടിച്ചു. ബന്ധുക്കളായ യുവതികളാണ് ഉല്‍സവത്തിൻ്റെ സമാപന ദിവസം രാത്രി പരിപാടിക്കിടെ ഏറ്റുമുട്ടിയത്.
ഇടക്കുളങ്ങര സ്വദേശിയായ യുവതി മാസങ്ങൾക്ക് മുൻപു രണ്ട് കുട്ടികളെ ഉപേക്ഷിച്ചു പോയി. ഈ കുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു.
ഉൽസവം ആഘോഷിക്കാൻ അമ്പലപ്പറമ്പിലെത്തിയ കുട്ടികളെ യുവതികൂട്ടികൊണ്ടു പോകാൻ ശ്രമിച്ചതാണ് അങ്കത്തിന് കാരണമായത്.
കുട്ടികളെ വിട്ട് കൊടുക്കാൻ സഹോദരൻ്റെ ഭാര്യയും ബന്ധുക്കളും തയ്യാറാകാത്തതിനെ തുടർന്നാണ് ഗാനമേളക്കിടയിൽ തല്ലുണ്ടായത്. തടസംപിടിക്കാന്‍ ശ്രമിച്ച പലരും പരാജയപ്പെട്ടു പോയി. അടി പേടിച്ച് കലാപരിപാടികാണാനെത്തിയ സ്ത്രീകള്‍ കൂട്ടമായി തിരിച്ചു പോയി. അടി കണ്ട് നാണം തോന്നിയആണുങ്ങള്‍ സഹായത്തിന് കമ്മിറ്റിക്കാരെ വിളിച്ചു. സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നിട്ടും പരാതിയില്ലാത്തതിനാൽ കേസ്സെടുത്തില്ല.