Month: April 2022
-
NEWS
അടുത്ത മഹാമാരി പ്രാണികളിൽ നിന്ന്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
സിക, ഡെങ്കിപ്പനി പോലെ പ്രാണികളില്‍ നിന്നാവും അടുത്ത മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവയാണ് ലോകമെമ്ബാടും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധികള്‍.130 രാജ്യങ്ങളിലായി 390 മില്യണ്‍ ആളുകളെയാണ് ഓരോ വര്‍ഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുന്‍ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച മുൻകരുതലുകൾ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.നഗരവത്കരണത്തോടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവണത വന്നുവെന്നും അത് മഹാമാരി കത്തി പടരുന്നതിന് കാരണമാകുന്നുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.കൊതുക് നശീകരണമാണ് ഇത് ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Read More » -
NEWS
അടൂർ സ്വദേശിയുടെ മൃതദേഹം മീനച്ചിലാറ്റിൽ
ഈരാറ്റുപേട്ട: അടൂര്‍ സ്വദേശിയെ മീനച്ചിലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി.അടൂര്‍ പഴകുളം ചന്ദ്രവിലാസം ഗോപാലന്‍ നായരുടെ (77) മൃതദേഹമാണ് ഈരാറ്റുപേട്ട പാലത്തോട് ചേർന്ന് മീനച്ചിലാറ്റിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയോടെയാണ് സംഭവം. ഇടതു കൈയും കാലുകളും വള്ളി കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.20 വര്‍ഷമായി തിടനാട് ജോലി ചെയ്തു വരുന്ന ഇയാള്‍ ഇവിടെയൊരു മുറിയെടുത്തായിരുന്നു താമസം. ആറിന്റെ കരയില്‍ തുണിയും മറ്റും പ്ലാസ്റ്റിക് കവറിലാക്കി വച്ച നിലയില്‍ കണ്ടെത്തി. ഇതിലുണ്ടായിരുന്ന മണി ഓര്‍ഡര്‍ രേഖയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ഭാര്യയും ഒരു മകളുമാണുള്ളത്.മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോവും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
NEWS
സംസ്ഥാനത്ത് ഡെങ്കിപ്പനി,എലിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി,എലിപ്പനി വ്യാപനത്തിന് സാധ്യതയെന്നും എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പകര്‍ച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി കൂടുതല്‍ തിരുവനന്തപുരം ജില്ലയിലും എലിപ്പനി കൂടുതല്‍ എറണാകുളം ജില്ലയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
Read More » -
Kerala
ആനവണ്ടിയിൽ ‘സ്നേഹമുത്തം’ നൽകി പടയപ്പ; വീഡിയോ കാണാം
മൂന്നാര്‍: മൂന്നാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന് അറിയപ്പെടുന്ന ആനയാണ് ആക്രമണം നടത്തിയത്. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു കാട്ടാനയുടെ അതിക്രമം. പടയപ്പയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. ഉദുമല്‍ പേട്ടയില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന ബസിന് നേരെ ആയിരുന്നു കാട്ടാന അതിക്രമം നടത്തിയത്. നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം പടയപ്പ സ്ഥിരം സാന്നിധ്യമായിരുന്നു പടയപ്പ എന്ന കാട്ടാന. വഴിയോരകടക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധങ്ങള്‍ ഭക്ഷിക്കുന്നതുള്‍പ്പെടെ പതിവുമായിരുന്നു.
Read More » -
NEWS
വിവാഹ രജിസ്ട്രേഷന്‍; സർക്കാരിന് പുതിയ നിര്‍ദേശം സമര്‍പ്പിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്
വിവാഹ രജിസ്ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദഗതിക്ക് കേരള സര്‍ക്കാരിനു മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്.ഇതുപ്രകാരം വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സഹിതമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്.വിവാഹശേഷം ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്യുകയും വേണം.ഇത് ലംഘിക്കുന്നവരെ ഒരു വര്‍ഷം തടവുശിക്ഷക്ക് വിധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കയാണ്.
Read More » -
Kerala
ബാധയൊഴിപ്പിക്കാൻ ട്രാൻസ്‌വുമണിന് മന്ത്രവാദം, കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചു
കൊച്ചി: ഇടപ്പള്ളി മരോട്ടിചുവടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ബാധകയറിയെന്ന് പറഞ്ഞായിരുന്നു അതിക്രമം. അത് തെളിയിക്കാന്‍ വേണ്ടി കൈയില്‍ കര്‍പ്പൂരം കത്തിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തു. മുഴുവന്‍ കത്തിതീരണമെന്നാണ് അർപ്പിത പറഞ്ഞത്. ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോളും ചിലര്‍ എതിര്‍ത്തു. ആശുപത്രിയില്‍ പോയാല്‍ കേസാകുമെന്നും മരുന്ന് വാങ്ങി തേച്ചാല്‍ മതിയെന്നും പറഞ്ഞു. രണ്ടുദിവസത്തേക്ക് വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് കൈയിലെ പരിക്ക് ഗുരുതരമായി. കളമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസാകുമെന്നതിനാല്‍ സ്വന്തമായി ചെയ്തതെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെന്നും അഹല്യ കൃഷ്ണ വെളിപ്പെടുത്തി. ഹോർമോൺ ചികിത്സയുടെ ഭാഗമായ ചികിത്സ നടക്കുന്നതിനാൽ ട്രാൻസ് വുമണിന് മാനസികമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവത്രേ. ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു പറയുന്നു. പക്ഷെ ട്രാൻസ്‌വുമണിന് ബാധ കൂടിയതാണെന്ന് കൂടെയുള്ള ചില ട്രാൻസ് വുമണുകൾ ആരോപിക്കുകയായിരുന്നു.…
Read More » -
NEWS
ആംബുലന്‍സ് നല്‍കിയില്ല; ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത വയോധിക മരിച്ചു
ലക്‌നൗ: ആംബുലന്‍സ് പോലും നല്‍കാതെ ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത വയോധിക മരിച്ചു.ഭര്‍ത്താവ് ഉന്തുവണ്ടിയില്‍ രോഗിയായ ഭാര്യയെ കൊണ്ടുപോയെങ്കിലും ചികിത്സ കിട്ടാതെ വഴിയിൽ തന്നെ അവര്‍ മരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ബല്ലിയയിലാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുളള ഒരു ആശുപത്രിയിലേക്കാണ് സാകുല്‍ പ്രജാപതി എന്നയാൾ ആദ്യം ഭാര്യയുമായി എത്തിയത്. എന്നാല്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.പണമില്ലാത്തതിനാൽ ആംബുലന്‍സ് നല്‍കിയതുമില്ല.പിന്നീട് ഉന്തുവണ്ടിയില്‍ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്ക് പോയത്. സാകുല്‍ പ്രജാപതി ഭാര്യയെ ഉന്തുവണ്ടിയില്‍ വലിച്ചുകൊണ്ട് പോകുന്നതിന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Kerala
ബിജെപിയുടെ വളര്‍ച്ച തിരിച്ചറിഞ്ഞില്ല, ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതിലും പാര്‍ട്ടി പരാജയമെന്ന് സിപിഎം സംഘടന റിപ്പോര്‍ട്ട്
കണ്ണൂര്‍: ആര്‍എസ്എസ് സ്വാധീനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും*+ല. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് പകരം മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസില്‍ നിര്‍ബന്ധമാക്കണം. പുതിയ സിസി തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കണം. ഛത്തീസ്?ഗഡിലും മഹാരാഷ്ട്രയിലും വിഭാഗീയത തുടരുന്നുണ്ട്. കര്‍ണാടകത്തില്‍ സംസ്ഥാന സെക്രട്ടറിയെ മാറ്റി. ചില സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഫണ്ടില്‍ തിരിമറിയുണ്ടായി. പാര്‍ട്ടി അംഗത്വത്തില്‍ ഇടിവെന്നും സിപിഎം സംഘടന റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ പശ്ചിമ ബംഗാളിന്റെ മൂന്നിരട്ടി അംഗങ്ങള്‍ ഉണ്ട്. സിപിഎം അംഗങ്ങളുടെ ആകെ എണ്ണം 9,85,757 ആണ്. ഇതില്‍ 5, 27, 174 പേര്‍ കേരളത്തില്‍ നിന്നാണ്. പശ്ചിമ ബംഗാളിലെ അംഗസംഖ്യ 1,60,827 ആയി ഇടിഞ്ഞു. 31 വയസിനു താഴെയുള്ളവരുടെ എണ്ണത്തില്‍ കേരളത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്. കേരളത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ശരാശരി പ്രായം 63 ആയി. പ്രായപരിധി കാരണം ഒഴിയേണ്ടി വന്നാലും ചിലര്‍ക്ക് ചുമതലകള്‍ നല്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍…
Read More » -
Kerala
ആനവണ്ടിയുടെ ഓട്ടം കട്ടപ്പുറത്തേയ്‌ക്കോ ? പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കും: ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധനവിലയിലുണ്ടായ വന്‍ വര്‍ധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ഗതഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയില്‍ ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെന്‍ഷന്‍, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടര്‍ന്നാല്‍ ഒരു വിഭാ?ഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി തുറന്നു പറയുന്നു. കെഎസ്ആര്‍ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ പതനത്തിന് കാരണമായത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. അതേസമയം പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വര്‍ഷം…
Read More » -
NEWS
ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് പാലക്കാട്-തൃശൂര്‍ പാതയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
പാലക്കാട്: ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് പാലക്കാട്-തൃശൂര്‍ പാതയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ നിരക്ക് ദേശീയ പാത അതോറിറ്റി ഉയര്‍ത്തിയിരുന്നു.എന്നാൽ ഉയര്‍ന്ന ടോള്‍ നല്‍കാന്‍ കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ അറിയിച്ചു. തീരുമാനമായില്ലെങ്കില്‍ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം. പന്നിയങ്കര ടോള്‍ പ്ലാസയിലാണ് ബസുടമകള്‍ പ്രതിഷേധവുമായി എത്തിയത്.ഉയര്‍ന്ന നിരക്ക് നല്‍കാന്‍ കഴിയില്ലെന്ന് ബസുടമകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ടോള്‍ പ്ലാസയിലൂടെ ബസുകള്‍ കടത്തിവിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ബസുടമകള്‍ സര്‍വീസ് നിര്‍ത്തി പ്രതിഷേധിച്ചത്.
Read More »