Month: April 2022
-
Business
ഇന്ത്യയിലെ കമ്പനികളില്‍ നിയമനങ്ങള്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് പ്ലാനുകള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധവും പണപ്പെരുപ്പ ആഘാതവും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ കമ്പനികള്‍ അവരുടെ നിയമന പദ്ധതികള്‍ ശക്തമാക്കുന്നത് തുടരുന്നുണ്ടെന്നാണ് ടീംലീസ് എംപ്ലോയ്‌മെന്റ് ഔട്ട്‌ലുക്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 21 മേഖലകളിലെയും 14 നഗരങ്ങളിലെയും 800-ലധികം ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ ഉള്‍പ്പെടുത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 54 ശതമാനം കമ്പനികള്‍ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ റോളുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-ലെ ജൂണ്‍, സെപ്റ്റംബര്‍ പാദങ്ങളേക്കാള്‍ 18 ശതമാനം കൂടുതലാണിത്. 2021 ലെ ഒന്നാം പാദത്തില്‍ 34 ശതമാനമായിരുന്നു. നിയമനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നത് ഐടി മേഖലയിലാണ്, (95 ശതമാനം). വിദ്യാഭ്യാസ സേവനങ്ങള്‍ (86 ശതമാനം), സ്റ്റാര്‍ട്ടപ്പുകളും ഇ-കൊമേഴ്‌സും (81 ശതമാനം), ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ (78 ശതമാനം), ടെലികോം (75 ശതമാനം), എഫ്എംസിജി എന്നിവയാണ്…
Read More » -
Kerala
കനത്ത മഴയും കാറ്റും: അങ്കമാലിയില്‍ വ്യാപകനാശം; ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു
അങ്കമാലി: ഇന്നലെ പെയ്ത വേനല്‍മഴയില്‍ എറണാകുളം – അങ്കമാലി ദേശീയ പാതയില്‍ വ്യാപക നാശം. ശക്തമായ കാറ്റില്‍ മരങ്ങളും പരസ്യഹോര്‍ഡിംഗുകളും തകര്‍ന്നുവീണതിനാല്‍ ദേശിയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാര്‍ഷികമേഖലയിലും വ്യാപക നാഷനഷ്ടമുണ്ടായി. ടെല്‍ക് മുതല്‍ ടൗണ്‍ വരെ 2 കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗതക്കുരുക്ക്. ശക്തമായ മഴയിലും കാറ്റിലും റോഡില്‍ മരങ്ങള്‍ വീണതാണ് കാരണം. ഉച്ചക്ക് മൂന്നുമണിയോടെയാണ് അങ്കമാലി മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടങ്ങിയത്. കാറ്റില്‍ അങ്കമാലി ദേശിയ പാതക്ക് ഇരുവശത്തുമുള്ള പരസ്യ ഹോള്‍ഡിംഗുകള്‍ തകര്ന്നുവീണു. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് പരസ്യഹോര്‍ഡിംഗുകള്‍ വീണു തകര്‍ന്നത്. മരങ്ങള്‍കൂടി നിലം പതിച്ചതോടെ ആലുവ അങ്കമാലി ദേശിയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത് കാര്‍ഷിക മേഖലയിലും വേനല്‍മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി. പുളിയനം പീച്ചാനികാട് കോടിശേരി കൊട്ടപ്പറമ്പ് എന്നിവിടങ്ങളിലാണ് വ്യാപക കൃഷി നാശമുണ്ടായത്. കാറ്റില്‍ റബര്‍, തെങ്ങ്, കമുക് തുടങ്ങിയവ തകര്‍ന്നുവീണു.
Read More » -
NEWS
ഭാര്യക്ക് മരുന്ന് വാങ്ങാൻ പോയ മധ്യവയസ്കന്‍ മണല്‍ ലോറി കയറി മരിച്ചു
കൊടുങ്ങല്ലൂര്‍: ഭാര്യക്ക് മരുന്ന് വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയ മധ്യവയസ്കന്‍ മണല്‍ ലോറി കയറി മരിച്ചു.മേത്തല പടന്ന പാലത്തിന് സമീപം താമസിക്കുന്ന കാഞ്ഞിരപറമ്ബില്‍ മുഹമ്മദ് (63) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് 7.30 ന് അഞ്ചപ്പാലം പടിഞ്ഞാറ് റോഡിലാണ് സംഭവം. എറിയാട് നിന്നും മണല്‍ കയറ്റി വന്ന ടോറസ് ലോറി മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കുകയായിരുന്നു.മറിഞ്ഞുവീണ മുഹമ്മദിന്റെ തലയിലൂടെ ടോറസിന്‍റെ പിന്‍ചക്രം കയറിയിറങ്ങിയതാണ് മരണകാരണം.പോലീസ് കേസെടുത്തിട്ടുണ്ട്. പടന്ന ഫിഷിങ് ലാന്റിലെ തൊഴിലാളിയായിരുന്നു മുഹമ്മദ്. മൃതദേഹം മോഡേണ്‍ ആശുപത്രിയില്‍. ഭാര്യ: ലൈല. മക്കള്‍: റാഫിക്, റെഫീക്.
Read More » -
NEWS
വേനൽച്ചൂടിൽ ക്ഷീണവും തളർച്ചയും മറികടക്കാൻ ഇത് മതി
നമ്മുടെ കുട്ടികളുടെ അവധിക്കാലം വേനൽച്ചൂടിനോടൊപ്പമാണ്. കത്തിജ്വലിക്കുന്ന മേടസൂര്യനുകീഴിൽ ഓടിക്കളിക്കുന്ന കുട്ടികൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടാകുന്നതു സ്വാഭാവികം.കളിച്ചുതളർന്ന് നട്ടുച്ചയ്‌ക്കു വീട്ടിലേക്ക് ഓടിക്കയറിവരുന്ന കുട്ടിക്ക് എന്താണു കുടിക്കാൻ കൊടുക്കേണ്ടത്? പാടത്തും പറമ്പിലുമൊക്കെ വിയർത്തൊലിച്ച് ആവേശത്തോടെ കളിക്കുമ്പോൾ വിയർപ്പിലൂടെ ജലാംശവും ലവണങ്ങളും നഷ്‌ടപ്പെടുന്നതാണു ക്ഷീണത്തിനു കാരണം.കുട്ടികൾ കുടിക്കുന്ന പാനീയം ഡീ ഹൈഡ്രേഷന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും ഉന്മേഷവും ഊർജവും നൽകുന്നവയുമായിരിക്കണം.കടുത്ത വേനൽച്ചൂടിൽ വിയർത്തു തളർന്നു വരുന്നയുടൻതന്നെ ഫ്രിഡ്‌ജിലിരിക്കുന്ന സോഫ്‌റ്റ് ഡ്രിങ്ക് എടുത്തുകുടിക്കുന്നത് നല്ലതല്ല. അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം മതി.കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവും ഇല്ല, മറിച്ച് നിറയെ മധുരവും ഊർജവും ഉണ്ടുതാനും. ഇതു നമ്മുടെ കുട്ടികളെ നാളത്തെ പൊണ്ണത്തടിയന്മാരാക്കും.കൂടാതെ ശരീരത്തിലെ ഷുഗർനില പെട്ടെന്ന് ഉയർന്ന്, അതുപോലെ താഴുന്നു.ഇതു ക്ഷീണം വർധിപ്പിച്ചേക്കാം. ചൂടുകാലത്ത് രണ്ടുലീറ്റർ വെള്ളമെങ്കിലും കുടിക്കണം. വീട്ടിലുണ്ടാക്കുന്ന ചുക്കും മല്ലിയും ചേർത്ത് തിളപ്പിച്ചാറിയ വെള്ളം വേനൽക്കാലത്ത് നല്ലതാണ്. ഓർക്കുക, ബോട്ടിലിൽ നിറച്ചുവരുന്ന വെള്ളം യഥാർഥത്തിൽ മിനറൽ വാട്ടർ അല്ല. അതു പാക്കേജ്‌ഡ് ഡ്രിങ്കിങ്…
Read More » -
NEWS
വെറും 12 രൂപ അടച്ച് നിങ്ങൾക്കും അംഗങ്ങളാകാം; പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്. വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണിത്. അപകടം സംഭവിച്ചാൽ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രതിവർഷം വെറും 12 രൂപ പദ്ധതിയിൽ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പ്രായപരിധി 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ്…
Read More » -
NEWS
കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ ഇപ്പോൾ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നു: പദ്മജ വേണുഗോപാൽ
തിരുവനന്തപുരം: ഇപ്പോള്‍ കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിരുന്നുവെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്ബോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്ന് പദ്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുക്കുമ്ബോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നുവെന്നും അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയുമായിരുന്നുവെന്നും പദ്മജ പറയുന്നു. പെട്രോളും ഡീസലും തമ്മില്‍ 14 രൂപ 23 പൈസ വ്യത്യാസം ഉണ്ടായിരുന്നുവെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു. 2014ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടതെന്നും 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനംലഭിച്ചില്ലെന്നും പദ്മജ ചൂണ്ടിക്കാണിച്ചു. ക്രൂഡ് ഓയില്‍ വില…
Read More » -
NEWS
ഡോക്ടറാകാൻ ഇനി ഒറ്റ പരീക്ഷ മാത്രം
കൊച്ചി: എം.ബി.ബി.എസിന് ഇന്ത്യയില്‍ പഠിച്ചവരും വിദേശത്തു പഠിച്ചവരും പ്രാക്ടീസ് ചെയ്യാന്‍ പൊതുയോഗ്യതാ പരീക്ഷ പാസാവണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതോടെ വിദേശത്ത് പഠിച്ചവര്‍ക്ക് മാത്രമായി നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷന്‍ (എഫ്.എം.ജി.ഇ) ഇല്ലാതാവും. നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷനാണ് (എന്‍.എം.സി) ഇതു നടപ്പാക്കുന്നത്. ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് പി.ജി. പ്രവേശനവും നടത്തുന്നത്. എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യണമെങ്കിലും നെക്സ്റ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം പാസാവണം. കേരളത്തിലെ കേന്ദ്രങ്ങള്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍. ഇന്ത്യയും ചൈനയും യുക്രെയിനുമുള്‍പ്പെടെ എം.ബി.ബി.എസിന് സ്വീകരിച്ചിട്ടുള്ളത് ബ്രിട്ടീഷ് സിലബസാണ്. പുതിയ പരീക്ഷയിലൂടെ വിദേശത്ത് പഠിച്ച കൂടുതല്‍ പേര്‍ക്ക് യോഗ്യത നേടാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » -
NEWS
ഉറക്കം വരുന്നില്ലേ, ഒരു ചെറുനാരങ്ങ മുറിച്ച് ബെഡ്റൂമിൽ വച്ചോളൂ
ഒരു ചെറുനാരങ്ങ രണ്ടാക്കി മുറിച്ച് കിടപ്പു മുറിയില്‍ വയ്ക്കുന്നത് വളരെ നല്ലതാണ്. ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നതിലൂടെ വായുവിനെ ഇത് ശുദ്ധമാക്കും. ശ്വസനപ്രശ്‌നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്‍ക്കുമെല്ലാം ആശ്വാസം നല്‍കാന്‍ ഇത് ഏറെ സഹായിക്കും. തൊണ്ടയേയും തലച്ചോറിനേയും ചെറുനാരങ്ങയുടെ ഗന്ധം സ്വാധീനിയ്ക്കും. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിയ്ക്കും. കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. ബെഡ്‌റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്‍കാനുമെല്ലാം ഈ വഴി ഏറെ നല്ലതാണ്.
Read More » -
NEWS
ആടുകളുടെ രോഗവും വാക്‌സിനേഷൻ ഷെഡ്യൂളുകളും
ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ (Polioencephalomalacia) രോഗം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു.എന്നാല്‍ മനുഷ്യരെ ബാധിക്കുന്ന സാംക്രമിക പോളിയോ രോഗവുമായി ഒരു സാമ്യവും ഈ രോഗത്തിനില്ല. ആടുവാതം എന്ന പേരിലാണ് കര്‍ഷകര്‍ക്കിടയില്‍ ഈ രോഗം പരിചിതം.ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിന്‍ എന്ന ബി.1 വിറ്റാമിന്റെ പെട്ടന്നുണ്ടാവുന്ന അപര്യാപ്തതയാണ് രോഗത്തിനു വഴിയൊരുക്കുന്നത്. ഏത് പ്രായത്തിലുള്ള ആടുകളെയും പോളിയോ രോഗം ബാധിക്കാം. എങ്കിലും നാല് മാസം പ്രായമെത്തിയത് മുതല്‍ മൂന്നു വര്‍ഷം വരെ പ്രായമുള്ള ആടുകളിലാണ് കൂടുതല്‍ രോഗസാധ്യത.തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ കാരണമായും അന്നജപ്രധാനമായ തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള ആമാശയത്തിലെ ഉയര്‍ന്ന അമ്ലത്വം / അസിഡോസിസ് കാരണമായും ആടിന്റെ പ്രധാന ആമാശയ അറയായ റൂമനില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതാണ് ഈ രോഗത്തിന് പ്രധാനമായും വഴിയൊരുക്കുന്നത്. ആടിനാവശ്യമായ തയാമിന്‍ ജീവകം ഉല്പാദിപ്പിക്കപ്പെടുന്നത് ഈ മിത്രാണുക്കളുടെ പ്രവര്‍ത്തനഫലമായാണ്.ഈ…
Read More » -
NEWS
എന്തുകൊണ്ടാണ് പാൽ പിരിഞ്ഞു പോകുന്നത്?
അന്തരീക്ഷത്തിലുള്ളതും , പാലിൽതന്നെ കാണപ്പെടുന്നതുമായ ചില സൂക്ഷ്മജീവികളുടെ ആക്രമണത്താലാണ് പാൽ പിരിഞ്ഞു പോകുന്നത്.പാലിൽ ലാക്ടോസ് എന്ന പഞ്ചസാര,കെസിൻ, ലാകാൽബുമിൻ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പോഷകപ്രദമാണ്. ഒപ്പം, അത് സൂക്ഷ്മജീവികളുടെ ആക്രമണത്തിന് പെട്ടെന്ന് അടിപ്പെടുകയും ചെയ്യും. പ്രോട്ടീന്റെ നശീകരണം (പ്രോട്ടിയോലൈസിസ്), പുട്രിഫാക്ഷൻ എന്നിവയാണ് പാലിൽ പെട്ടെന്ന് സംഭവിക്കുന്ന രാസമാറ്റങ്ങൾ. അതിൽ പ്രധാനപ്പെട്ടതും , പ്രഥമമായതും അമ്ലത്വരൂപവത്കരണമാണ്. പാലിൽ തന്നെയുള്ള ലാക്ടോകോക്കസ് ലാക്ടിസ് എന്ന സൂക്ഷ്മജീവികളുടെ ആക്രമണത്താലാണിത് സംഭവിക്കുന്നത്.അവയുടെ ആക്രമണത്തെ തുടർന്ന് നേരിയ അളവിൽ അമ്ലത്വരൂപവത്കരണം നടക്കുകയും തുടർന്ന് കൂടുതൽ കാര്യക്ഷമമായി ആക്രമിക്കാൻ ശേഷിയുള്ളതരം ലാക്ടോബാസിലസ് എന്ന സൂക്ഷ്മജീവികളുടെ ആക്രമണത്തിന് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് കുമിൾ വർഗത്തിൽപെടുന്ന യീസ്റ്റുകളും , മോൾഡുകളുമൊക്കെ വളരാൻ ഇടയാവുകയും ഉണ്ടായിട്ടുള്ള ലാക്ടിക് അമ്ലത്തെ നശിപ്പിച്ച് അമ്ലത്വമില്ലാതാക്കുകയും ചെയ്യും. ഇതോടുകൂടി മാംസ്യം നശിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയുടെ എണ്ണം പെരുകുകയും , മാംസ്യം നശിപ്പിക്കപ്പെടുന്നതിനെ തുടർന്ന് ചീഞ്ഞനാറ്റവും , രുചിഭേദവുമൊക്കെയായി പാല് വിഷലിപ്തമായിത്തീരുന്നു. പാലിലെ പഞ്ചസാരയും , മാംസ്യഘടകങ്ങളുമൊക്കെ…
Read More »