Month: April 2022
-
NEWS
പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി
കൊച്ചി: പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്.സംസ്ഥാനത്താകമാനം മോട്ടോര്‍ വാഹനവകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് കേരളപൊലീസിന്റെ നടപടി. നഗരസഭാ മുനിസിപ്പാലിറ്റി പരിധിയില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും 50 കി.മീറ്ററാണ് വേഗപരിധിയെങ്കില്‍ ദേശീയ പാതയില്‍ കാറിന് 85 ഉം ഇരുചക്രവാഹനത്തിന് 60 കി.മീറ്ററുമാണ് വേഗപരിധി. സംസ്ഥാന പാതയില്‍ ഇത് 80 ഉം 50 ഉം കി. മീറ്ററും നാലുവരിപാതയില്‍ 90 ഉം 70 കി.മീറ്ററും, മറ്റുപാതയില്‍ 70 ഉം 50 ഉം കിലോമീറ്ററുമാണ്. ഓട്ടോറിക്ഷയ്ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 30 കി.മി മാത്രമാണ് വേഗപരിധി. ദേശീയ-സംസ്ഥാന- നാലുവരി പാതകളില്‍ 50 കി.മീ മറ്റുപാതകളില്‍ 40 കി.മി വേഗപരിധി അനുവദിച്ചിരിക്കുന്നു. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് വ്യത്യസ്ത വേഗപരിധികളാണ് വിവിധ നിരത്തുകളില്‍. ഇത് ഇപ്രകാരമാണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത…
Read More » -
NEWS
എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റാറിക്കയില്‍ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു
സാന്‍ജോസ്: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റാറിക്കയില്‍ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു.ജര്‍മന്‍ ചരക്കുഗതാഗത കമ്ബനിയായ ഡി.എച്ച്.എല്ലിന്‍റെ ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു അപകടം. സാന്‍ജോസിലെ ജുവാന്‍ സാന്‍റാമരിയ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് 25 മിനിറ്റിനകം ഇവിടേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.പൈലറ്റും ഗ്വാട്ടിമാലക്കാരായ രണ്ട് ക്രൂ അംഗങ്ങളുമാണ് ചരക്കുവിമാനത്തില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സാന്‍ജോസിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടു.
Read More » -
NEWS
യു.കെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അവാർഡ്
ആലപ്പുഴ: യു.കെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സി.എന്‍.ഒ) ഒഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ്.ബക്കിംഗ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റിലെ നഴ്സായ ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവിനാണ് അവാര്‍ഡ്. എട്ടാംവയസില്‍ തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചുമരിച്ച മകന്‍ റയാന്റെ ഓര്‍മ്മയ്ക്കായി കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി ‘റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി” എന്ന സംഘടന ആശ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം ആര്‍.സി.സി ഉള്‍പ്പെടെ ഇന്ത്യയിലെയും യു.കെയിലെയും കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ആര്‍.എന്‍.സി.സി സഹായം എത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് ജോണ്‍ നൈനാനൊപ്പം ഇംഗ്ലണ്ടില്‍ ഹൈവിക്കമിലാണ് താമസം.
Read More » -
NEWS
ഇടുക്കിയിൽ ഇന്ന് വിമാനമിറങ്ങും
ഇടുക്കി: വണ്ടിപെരിയാര്‍ സത്രത്ത് ഒരുങ്ങിയ എന്‍സിസി എയര്‍സ്ട്രിപ്പില്‍ ഇന്ന് വിമാനം ഇറങ്ങും.രണ്ട് പേര്‍ക്ക് സഞ്ചരിക്കുന്ന ചെറുവിമാനമാണ് സത്രത്ത് തയ്യാറാക്കിയിട്ടുള്ള എയര്‍ സ്ട്രിപ്പില്‍ പരീക്ഷണാർത്ഥം ഇന്ന് ഇറക്കുക. എന്‍സിസി കേഡറ്റുകളുടെ പരിശീലത്തിനായാണ് മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന തരത്തിലുള്ള എയര്‍സ്ട്രിപ്പ് സത്രത്ത് ഒരുക്കിയിട്ടുള്ളത്.അവാസന വട്ട മിനുക്കുപണികള്‍ പുരോഗമിക്കെയാണ് ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ചെറു വിമാനം ഇറക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു എയര്‍ സ്ട്രിപിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്ബ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഇവിടെ ഒരുങ്ങുന്നത്.
Read More » -
NEWS
റിയാദിൽ വാഹനാപകടം; തമിഴ്നാട് സ്വദേശി ഉൾപ്പെടെ നാലു പേർ മരിച്ചു
റിയാദ്: റിയാദിലെ ലൈല അഫ്ലാജിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശിയടക്കം നാല് പേര്‍ മരണപെട്ടു.ബുധനാഴ്ച രാവിലെയാണ് അപകടം. തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈ (56) യാണ് മരണപ്പെട്ട ഇന്ത്യക്കാരന്‍. മരിച്ച മറ്റു മൂന്ന് പേരില്‍ രണ്ട് പേര്‍ സുഡാന്‍ പൗരന്മാരും ഒരാള്‍ നേപ്പാള്‍ സ്വദേശിയുമാണ്. റോഡ് പണി ചെയ്ത് കൊണ്ടിരിക്കുന്ന വാഹനത്തിന്റെ പുറകില്‍ ട്രെയ്‌ലര്‍ വാഹനം ഇടിച്ചാണ് അപകടം.പതിനാല് വര്‍ഷമായി കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഗോപാലകൃഷ്ണ പിള്ളൈ.ഭാര്യ: കല
Read More » -
Kerala
ഭർത്താവിൻ്റെ ഒത്താശയോടെ കൂട്ടുകാരന്റെ ലൈംഗിക പീഡനം, പിന്നാലെ ബൈക്കില്‍ പോകുമ്പോള്‍ തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവിനെതിരെ പരാതിയുമായി യുവതി
തളിപ്പറമ്പ്: ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി യുവതിയെ ഭർത്താവിൻ്റെ ഒത്താശയോടെ കൂട്ടുകാരൻ ലൈംഗികമായി പീഡിപ്പിച്ചു എന്നു പരാതി. 16 വര്‍ഷം മുമ്പാണ് സംഭവം. മാത്രമല്ല ഒരു വർഷം മുമ്പ് ബൈക്കില്‍ പോകുമ്പോള്‍ ഭർത്താവ് തള്ളിത്താഴെയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതിയുടെ ഈ പരാതിയിൽ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ് (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ ഒത്താശയോടെ 2006 ഒക്ടോബറിൽ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു. തളിപ്പറമ്പിനു സമീപത്തുള്ള യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിന്റെയും സുഹൃത്തായ അഷ്‌റഫിന്റെയും പേരില്‍ കേസെടുത്തത്. കേസിനസ്പദമായ സംഭവം നടക്കുന്ന കാലത്ത് യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഇയാള്‍ നാട്ടിലെത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലെത്തി യുവതിക്ക് ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്.…
Read More » -
India
സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ടു കാണാതായ 3 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി, മംഗളം എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് കടലിൽ അപകടത്തിൽപെട്ടത്
കോട്ടയം: മംഗളം എന്‍ജീനയറിങ്ങ് കോളജില്‍ നിന്നു വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ കടലിൽ മുങ്ങി മരിച്ചു. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്. ഏറെ സമയത്തെ തെരച്ചിലിനൊടുവിലാണ് ഉദയംപേരൂർ സ്വദേശി ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. അമല്‍ സി.അനില്‍, അലന്‍ റജി എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു മണിപ്പാലിനു സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് രണ്ട് ബസുകളിലായി അധ്യാപകരടക്കം 100 അംഗ സംഘം ടൂറിന് പുറപ്പെട്ടത്.
Read More » -
India
ആന്ധ്രയില്‍ അഴിച്ചുപണി; ജഗന്‍ മന്ത്രിസഭയില്‍ കൂട്ടരാജി
അമരാവതി: ആന്ധ്രയില്‍ മുഖ്യമന്ത്രി െവെ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി ഒഴികെ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം രാജി സമര്‍പ്പിച്ചു. െവെ.എസ്. ആര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് 24 മന്ത്രിമാരും ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാജിക്കത്ത് െകെമാറിയത്. നിര്‍ണായക മന്ത്രിസഭാ യോഗത്തിനു പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞദിവസം ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദനുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ അഴിച്ചുപണിയുടെ കാര്യം ജഗന്‍ വ്യക്തമാക്കിയിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍. കാലാവധി പകുതി പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ടീമിനെ പൂര്‍ണമായും ഉടച്ചുവാര്‍ക്കുമെന്നു നേരത്തെ ജഗന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം െവെകുകയായിരുന്നു. 2021 ഡിസംബറിലാണ് ഈ അഴിച്ചുപണി നടക്കേണ്ടിയിരുന്നത്.
Read More » -
Kerala
ഇടിമുറികളിലേക്ക് വെളിച്ചമെത്തുന്നു
തിരുവനന്തപുരം: കസ്റ്റഡി പീഡനം തടയാന്‍ സംസ്ഥാനത്തെ 520 പോലീസ് സ്‌റ്റേഷനുകളില്‍ സി.സി. ടിവി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി 52.06 കോടി രൂപ അനുവദിച്ചു. ക്യാമറ ഇല്ലാത്ത സ്‌റ്റേഷനുകളിലെ അപ്രധാനമായ സ്ഥലങ്ങള്‍ കസ്റ്റഡി പീഡന േകന്ദ്രങ്ങളായി മാറുന്നതു തടയാന്‍ പോലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടിവി നിര്‍ബന്ധമാക്കി 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഏതൊക്കെ സ്‌റ്റേഷനുകളില്‍ എവിടെയൊക്കെ എത്രയൊക്കെ സി.സി.ടിവി സ്ഥാപിച്ചു എന്നറിയിക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും മറുപടി നല്‍കിയില്ല. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപടി പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല. ഈ സാഹചര്യത്തില്‍ 2020 നവംബറില്‍ സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. എന്നാല്‍ കോവിഡ്മൂലം വിധി നടപ്പാക്കുന്നതു െവെകി. കോടതി വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണു സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്. ടിവി സ്ഥാപിക്കാന്‍ 41.06 കോടിയും ക്യാമറകള്‍ക്ക് 11 കോടിയുമാണ് അനുവദിച്ചത്. ഉടന്‍തന്നെ ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
Read More » -
Kerala
കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി; മേല്‍നോട്ട സമിതിയധ്യക്ഷനെ മാറ്റില്ല
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്ന് സുപ്രീം കോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങളോടെ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതാകും ആദ്യത്തെ നടപടിയെന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വ്യക്തമാക്കി. കേന്ദ്ര ജലവിഭവ കമ്മിഷന്‍ അധ്യക്ഷനെ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി നിയോഗിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി നിരസിച്ചു. പുനഃസംഘടിപ്പിക്കപ്പെടുന്ന സമിതിക്കു വിപുലമായ അധികാരങ്ങളുണ്ടാകും. ആ അധികാരമുപയോഗിച്ച് ആദ്യം ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സംവിധാനമൊരുക്കട്ടെ. പുതിയ അണക്കെട്ടാണു വേണ്ടതെന്നുവന്നാല്‍ അക്കാര്യം യഥാസമയം പരിശോധിക്കാം, ഇപ്പോഴില്ല- ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് എ.എസ്. ഓക, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014 മുതല്‍ തുടരുന്ന മേല്‍നോട്ട സമിതി സംവിധാനം അഴിച്ചുപണിയുന്നതു ഗുണകരമാകില്ലെന്നും സമിതിക്കു ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടാകുമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഡാം സുരക്ഷാ ഓര്‍ഗെനെസേഷന്‍ ചീഫ് എന്‍ജിനീയര്‍ അധ്യക്ഷനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള…
Read More »