ആലപ്പുഴ: യു.കെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സി.എന്‍.ഒ) ഒഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ്.ബക്കിംഗ്ഹാംഷയര്‍ ഹെല്‍ത്ത്‌കെയര്‍ എന്‍.എച്ച്.എസ് ട്രസ്റ്റിലെ നഴ്സായ ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവിനാണ് അവാര്‍ഡ്.
എട്ടാംവയസില്‍ തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചുമരിച്ച മകന്‍ റയാന്റെ ഓര്‍മ്മയ്ക്കായി കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി ‘റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി” എന്ന സംഘടന ആശ രൂപീകരിച്ചിരുന്നു. തിരുവനന്തപുരം ആര്‍.സി.സി ഉള്‍പ്പെടെ ഇന്ത്യയിലെയും യു.കെയിലെയും കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ആര്‍.എന്‍.സി.സി സഹായം എത്തിച്ചിട്ടുണ്ട്.
ഭര്‍ത്താവ് ജോണ്‍ നൈനാനൊപ്പം ഇംഗ്ലണ്ടില്‍ ഹൈവിക്കമിലാണ് താമസം.