NEWS

പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി 

കൊച്ചി: പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി ഓര്‍മ്മിപ്പിച്ച്‌ കേരള പൊലീസ്.സംസ്ഥാനത്താകമാനം മോട്ടോര്‍ വാഹനവകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് കേരളപൊലീസിന്റെ നടപടി.

നഗരസഭാ മുനിസിപ്പാലിറ്റി പരിധിയില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും 50 കി.മീറ്ററാണ് വേഗപരിധിയെങ്കില്‍ ദേശീയ പാതയില്‍ കാറിന് 85 ഉം ഇരുചക്രവാഹനത്തിന് 60 കി.മീറ്ററുമാണ് വേഗപരിധി. സംസ്ഥാന പാതയില്‍ ഇത് 80 ഉം 50 ഉം കി. മീറ്ററും നാലുവരിപാതയില്‍ 90 ഉം 70 കി.മീറ്ററും, മറ്റുപാതയില്‍ 70 ഉം 50 ഉം കിലോമീറ്ററുമാണ്.

 

ഓട്ടോറിക്ഷയ്ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 30 കി.മി മാത്രമാണ് വേഗപരിധി. ദേശീയ-സംസ്ഥാന- നാലുവരി പാതകളില്‍ 50 കി.മീ മറ്റുപാതകളില്‍ 40 കി.മി വേഗപരിധി അനുവദിച്ചിരിക്കുന്നു.

 

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് വ്യത്യസ്ത വേഗപരിധികളാണ് വിവിധ നിരത്തുകളില്‍. ഇത് ഇപ്രകാരമാണ്.

 

പൊതുഗതാഗതത്തിന് ഉപയോഗിക്കാത്ത ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 85 കി.മി, സംസ്ഥാന പാത 80 കി.മി, നാലുവരി പാത 60 കി. മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.

 

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 50 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 60.കി മി, മറ്റു പാതകള്‍ 60.കി മി എന്നിങ്ങനെയാണ് വേഗപരിധി.

 

മീഡിയം/ഹെവി പാസഞ്ചര്‍ വാഹനത്തിന് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 70 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി.

 

മീഡിയം/ ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് നഗരസഭാ മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ 40 കി.മി, ദേശീയ പാത 65 കി.മി, സംസ്ഥാന പാത 65 കി.മി, നാലുവരി പാത 65 കി. മി, മറ്റുപാതകള്‍ 60 കി.മി എന്നാണ് വേഗപരിധി.

 

അതേസമയം ഈ വാഹനങ്ങള്‍ക്കെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കി.മി താഴെ മാത്രമാണ് അനുവദിച്ച വേഗത.

Back to top button
error: