IndiaNEWS

സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ടു കാ​ണാ​താ​യ 3 വി​ദ്യാ​ർ​ത്ഥികളുടെയും മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി, മം​ഗ​ളം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽപെട്ടത്

കോട്ടയം: മംഗളം എന്‍ജീനയറിങ്ങ് കോളജില്‍ നിന്നു വിനോദ യാത്രയ്ക്കുപോയ സംഘത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിപ്പാലില്‍ കടലിൽ മുങ്ങി മരിച്ചു. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

ഏറെ സമയത്തെ തെരച്ചിലിനൊടുവിലാണ് ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി ആ​ന്‍റ​ണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ​ല്‍ സി.​അ​നി​ല്‍, അ​ല​ന്‍ റ​ജി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹങ്ങൾ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു മണിപ്പാലിനു സമീപം മാള്‍ട്ടയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം. സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ര​ണ്ട് ബ​സു​ക​ളി​ലാ​യി അധ്യാപകരടക്കം 100 അംഗ സംഘം ടൂ​റി​ന് പു​റ​പ്പെ​ട്ട​ത്.

Back to top button
error: