NEWS

ഇടുക്കിയിൽ ഇന്ന് വിമാനമിറങ്ങും

ഇടുക്കി: വണ്ടിപെരിയാര്‍ സത്രത്ത് ഒരുങ്ങിയ എന്‍സിസി എയര്‍സ്ട്രിപ്പില്‍ ഇന്ന് വിമാനം ഇറങ്ങും.രണ്ട് പേര്‍ക്ക് സഞ്ചരിക്കുന്ന ചെറുവിമാനമാണ് സത്രത്ത് തയ്യാറാക്കിയിട്ടുള്ള എയര്‍ സ്ട്രിപ്പില്‍ പരീക്ഷണാർത്ഥം ഇന്ന് ഇറക്കുക.
എന്‍സിസി കേഡറ്റുകളുടെ പരിശീലത്തിനായാണ് മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന തരത്തിലുള്ള എയര്‍സ്ട്രിപ്പ് സത്രത്ത് ഒരുക്കിയിട്ടുള്ളത്.അവാസന വട്ട മിനുക്കുപണികള്‍ പുരോഗമിക്കെയാണ് ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ചെറു വിമാനം ഇറക്കുന്നത്.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു എയര്‍ സ്ട്രിപിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്ബ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഇവിടെ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: