Month: April 2022

  • India

    കള്ളപ്പണം വെളുപ്പിക്കല്‍: ഒമര്‍ അബ്ദുള്ളയെ ഇ.ഡി. ചോദ്യം ചെയ്തു

    ന്യൂഡല്‍ഹി: ജമ്മു കശക്കമീര്‍ ബാങ്കക്ക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബക്കദുല്ലയെ എന്‍ഫോഴക്കസക്കെമന്റക്ക ഡയറകക്കടറേറ്റക്ക (ഇ.ഡി.) ചോദ്യം ചെയക്കതു. ഒമര്‍ അബക്കദുല്ല മുഖ്യമന്ത്രിയായിരിക്കെ ബാങ്കക്ക വഴി അനുവദിച്ച വായക്കപകള്‍ അനധികൃതമാണെന്ന ആരോപണത്തെ തുടര്‍ന്നാണു നടപടി. സംഭവെത്ത ഒമര്‍ അബക്കദുല്ലയുടെ പാര്‍ട്ടിയായ ജമ്മു കശക്കമീര്‍ നാഷണല്‍ കോണ്‍ഫറന്‍സക്ക അപലപിച്ചു. രാഷക്കട്രീയ ആവശ്യങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും ഇതുകൊണ്ടക്ക ബി.ജെ.പിക്കക്ക ഫലമൊന്നും ഉണ്ടാകില്ലെന്നും പാര്‍ട്ടി പ്രതികരിച്ചു. വായക്കപയും നിക്ഷേപവും അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ആരോപിച്ചക്ക നേരത്തെ ജമ്മു കശക്കമീര്‍ ബാങ്കക്ക മുന്‍ ചെയര്‍മാന്‍ മുഷക്കതാഖക്ക അഹമ്മദക്ക ഷെയക്കഖക്ക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സി.ബി.ഐ. കേസെടുത്തിരുന്നു.  

    Read More »
  • India

    അനിശ്ചിതകാലത്തേക്ക് ലോക്‌സഭ പിരിഞ്ഞു

    ന്യൂഡല്‍ഹി: നിശ്ചയിച്ചതിനേക്കാള്‍ ഒരുദിവസം മുമ്പേ സഭാനടപടികള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തില്‍ 12 ബില്ലുകള്‍ അവതരിപ്പിച്ചെന്നും 13 എണ്ണം പാസാക്കിയെന്നും ലോക്‌സഭാ സ്പീക്കര്‍ ഒം ബിര്‍ള പറഞ്ഞു. സഭയുടെ ഉല്‍പാദനക്ഷമത 129 ശതമാനമാണെന്നു സ്പീക്കര്‍ പറഞ്ഞു. വിനാശകരമായ ആയുധങ്ങളും അവയുടെ വിതരണ സംവിധാനങ്ങളും(നിയമവിരുദ്ധപ്രവര്‍ത്തി നിരോധനം) ഭേദഗതി ബില്‍ 2022, ക്രിമിനല്‍ നടപടിച്ചട്ടം(തിരിച്ചറിയല്‍) ബില്‍ 2022, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (ഭേദഗതി) ബില്‍ 2022, സംസ്ഥാനങ്ങളിലെ പട്ടിക ജാതി, പട്ടികവര്‍ഗ പട്ടിക ഭേദഗതി ബില്‍, ധനബില്‍ എന്നിവയടക്കമുള്ളവയാണു ലോക്‌സഭ ഇക്കാലയളവില്‍ പാസാക്കിയത്. ജനുവരി 31നാണ് സഭയുടെ ബജറ്റ് സമ്മേളനം തുടങ്ങിയത്. ഫെബ്രുവരി 11 മുതല്‍ ഇടവേള. മാര്‍ച്ച് 14നു സമ്മേളനത്തിന്റെ രണ്ടാംഭാഗം തുടങ്ങി ഇന്നലെ അവസാനിച്ചു. ഇന്ന് അവസാനിക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നത്.

    Read More »
  • Kerala

    ഏകീകൃത കുർബാന ഞായർ മുതൽ; അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ അസാധുവാക്കി

    കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന (Mass Unification) ഓശാന ഞായർ മുതൽ ആരംഭിക്കുമെന്ന് സീറോ മലബാർ സഭാ സിനഡ്. ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് അസാധുവാക്കി. ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കും. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണ്. ഇക്കാര്യത്തിൽ കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്. ഓശാന ഞായർ മുതൽ പരിഷ്കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് കത്ത് നൽകിയിരുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാന്‍റെ നിർണായക ഇടപെടൽ. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം…

    Read More »
  • Sports

    അടുത്ത ഐസിസി ചെയര്‍മാന്‍ അനുരാഗ് താക്കൂറോ ? ചര്‍ച്ചകള്‍ സജ്ജീവം

    മുംബൈ: ഐസിസി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ദുബായില്‍ ചേരും. നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ മത്സരിക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഐസിസി നിയമപ്രകാരം ബാര്‍ക്ലെയ്ക്ക് രണ്ട് തവണ കൂടി മത്സരിക്കാം. എന്നാല്‍ ബാര്‍ക്ലേ മത്സരിക്കാനില്ലെന്ന നിലപാടെടുത്താല്‍ ബിസിസിഐ മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നെന്നാണ് സൂചന. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന താല്‍പര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ല്‍ ലോകകപ്പ് നടക്കുമ്പോള്‍ ശരദ് പവാറായിരുന്നു ഐസിസി ചെയര്‍മാന്‍. ഇന്ത്യന്‍ ഒഫീഷ്യല്‍സുമായി നല്ല ബന്ധമുള്ള ഗ്രെഗ് ബാര്‍ക്ലെയെ പിണക്കാതെയാകും ബിസിസിഐ തീരുമാനം. ബിസിസഐ മുന്‍ പ്രസിഡന്റായിരുന്ന താക്കൂര്‍ ഐസിസി ഡയറക്ടാറായിരുന്നിട്ടുണ്ട്. നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും ഇരുവരും ബിസിസിഐ പദവി വിട്ട് ഐസിസി തലപ്പത്തേക്ക് മാറാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ശരദ് പവാറിന്…

    Read More »
  • NEWS

    ”2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യം”; മുന്നറിയിപ്പുമായി ഡെച്ചെ ബാങ്ക്

    വാഷിങ്ടണ്‍: 2023ല്‍ യുഎസില്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ഡെച്ചെ ബാങ്കാണ് നിര്‍ണായക പ്രവചനം നടത്തിയിരിക്കുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് യുഎസ് പണപ്പെരുപ്പമെത്തുമെന്നും പ്രവചനമുണ്ട്. അതേസമയം, അടുത്ത മൂന്ന് മീറ്റിങ്ങുകളിലും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ നടപടി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോയെന്നാണ് ആശങ്ക. പലിശനിരക്ക് ഉയര്‍ത്തിയാല്‍ കടമെടുപ്പിന് കൂടുതല്‍ ചെലവേറും. എന്നാല്‍, പലിശ നിരക്ക് ഉയര്‍ത്തിയാലും സാമ്പത്തിക മാന്ദ്യത്തിലേക്ക് യുഎസ് സമ്പദ്‌വ്യവസ്ഥ പോകില്ലെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ വിലയിരുത്തല്‍. ഡെച്ചെക്ക് പുറമേ ഗോള്‍ഡ്മാന്‍സാച്ചസും യുഎസില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം യുഎസില്‍ തൊഴിലില്ലായ്മ നിരക്കും ഉയരുമെന്ന് പ്രവചനമുണ്ട്. 3.6 ശതമാനത്തില്‍ നിന്നും തൊഴിലില്ലായ്മ നിരക്ക് 2024ല്‍ 4.9 ശതമാനം വരെ ഉയരുമെന്നാണ് ആശങ്ക.

    Read More »
  • India

    4,076 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

    ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തീര്‍പ്പാക്കേണ്ട കേസുകളില്‍ 60 എണ്ണം പരിഹരിച്ചതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ആകെ14,590 കോടി രൂപയുടെ ക്ലെയിമുകളാണ് ഈയിനത്തില്‍ തീര്‍പ്പാക്കാനുള്ളത്. ഇതില്‍ നിന്ന് 4,076 കോടി രൂപയുടെ കേസുകളാണ് ഇപ്പോള്‍ തീര്‍പ്പാക്കിയിരിക്കുന്നത്. സെറ്റില്‍മെന്റ് തുക മൊത്തം ക്ലെയിം ചെയ്ത തുകയുടെ 28 ശതമാനമാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) 14,207 കോടി രൂപയാണ് ക്ലെയിം ചെയ്തത്. ഇതില്‍ നിന്ന് 5,313 കോടി രൂപയ്ക്ക് 60 കേസുകള്‍ തീര്‍പ്പാക്കിയിരുന്നു. മൂന്ന് അംഗങ്ങള്‍ വീതമുള്ള വിദഗ്ധരുടെ (സിസിഐഇ), മൂന്ന് അനുരഞ്ജന സമിതികള്‍ രൂപീകരിച്ചാണ് എന്‍എച്ച്എഐ ക്ലെയിമുകള്‍ നല്‍കാനുള്ള പ്രക്രിയ ആരംഭിച്ചത്. ജുഡീഷ്യറിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍, പൊതുഭരണം, ധനകാര്യം, സ്വകാര്യമേഖല എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന വിദഗ്ധര്‍ എന്നിവരാണ് ഈ അനുരഞ്ജന സമിതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നുവരെ, സിസിഐഇ ( കണ്‍സിലേഷന്‍ കമ്മിറ്റീസ് ഓഫ് ഇന്‍ഡിപെന്‍ഡന്റ് എക്‌സ്‌പേര്‍ട്‌സ്) യിലേക്ക് റഫര്‍ ചെയ്ത…

    Read More »
  • NEWS

    റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് യുഎസ്

    വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കണമെന്ന് വീണ്ടും ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസ്. നിലവിലെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പസ്‌കി പറഞ്ഞു. പ്രതിദിന വാര്‍ത്ത സമ്മേളനത്തിലാണ് ജെന്‍ പസ്‌കിയുടെ പരാമര്‍ശം. ഊര്‍ജ ഇറക്കുമതിയിലെ വൈവിധ്യവല്‍ക്കരണത്തിന് ഇന്ത്യക്ക് ഏത് തരത്തിലുള്ള പിന്തുണ നല്‍കാനും യുഎസ് തയാറാണ്. വിശ്വസ്തനായ എണ്ണ ഇറക്കുമതി പങ്കാളിയെ കണ്ടെത്താന്‍ ഇന്ത്യയെ യുഎസ് സഹായിക്കാം. റഷ്യയില്‍ നിന്നും ഇന്ത്യ രണ്ട് ശതമാനം എണ്ണ മാത്രമാണ് ഇറക്കുമതി ചെയ്യുന്നതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. നേരത്തെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് ദലീപ് സിങ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു. ബാരലിന് 35 ഡോളര്‍ വരെ കുറവില്‍ ഇന്ത്യക്ക് എണ്ണ നല്‍കാമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എണ്ണ കമ്പനികള്‍…

    Read More »
  • Business

    ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്; ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് വരുന്നു

    വോള്‍മാര്‍ട്ട് പിന്തുണയുള്ള ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക്. ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത്പ്ലസ് എന്ന ആപ്പ് ആണ് ഈ രംഗത്തേക്ക് മത്സരിക്കാന്‍ ഫ്ളിപ്കാര്‍ട്ട് ഒരുക്കിയിട്ടുള്ളത്. ആപ്പ് ഇപ്പോള്‍ തന്നെ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ആകമാനം 20000 പിന്‍കോഡുകളില്‍ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകും. ആപ്പ് ഉടന്‍ തന്നെ ഐഒഎസിലും ലഭ്യമായിത്തുടങ്ങുമെന്നാണ് അറിയുന്നത്. നെറ്റ്മെഡ്സ്, ഫാര്‍മീസി ആപ്പുകളെ കയ്യടക്കിയിട്ടുള്ള റിലയന്‍സിനോടായിരിക്കും ഫ്ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസും മത്സരിക്കുക. റിലയന്‍സ് റീറ്റെയ്ലിന് കീഴിലാണ് ഹെല്‍ത്ത് കെയര്‍ വിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. റീറ്റെയ്ല്‍ രംഗത്തേക്ക് ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ സേവനങ്ങളെ സംയോജിപ്പിക്കുന്ന ഫ്ളിപ്കാര്‍ട്ട് പദ്ധതി വോള്‍മാര്‍ട്ട് ഹെല്‍ത്തിനു പുറമെ ആരോഗ്യ മേഖലയിലെ മറ്റൊരു പ്രധാന ചുവടുവയ്പാകും. രാജ്യത്തെ വിവിധ ഭാഗങ്ങള്‍, പ്രത്യേകിച്ച് ഒറ്റപ്പെട്ട ഗ്രാമീണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഉള്ളിടങ്ങളിലേക്ക് ആരോഗ്യ സംരംക്ഷണ ഉപകരണങ്ങള്‍, മരുന്നുകള്‍, സേവനങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കാനുള്ള ആപ്പാണ് ഇത്. ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് പ്ലാറ്റ്‌ഫോം ഇതിനായി 500-ലധികം സ്വതന്ത്ര വില്‍പനക്കാരുമായും രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുമായും ഉടമ്പടി കരാറിലായിട്ടുണ്ട്. മെഡിക്കല്‍…

    Read More »
  • India

    കോവിഡ് കാലത്തെ സൗജന്യ ഭക്ഷണ വിതരണം ഇന്ത്യയിലെ ദാരിദ്ര്യം നിയന്ത്രിച്ചു: ഐഎംഎഫ്

    ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഇന്ത്യ നടത്തിയ സൗജന്യ ഭക്ഷണ വിതരണം രാജ്യത്തെ അതിദാരിദ്ര്യം നിയന്ത്രിക്കാന്‍ സഹായിച്ചതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പേപ്പര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സബ്സിഡി പദ്ധതി കോവിഡ് പ്രതിസന്ധികളുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിര്‍മ്മാനി, സുര്‍ജിത് ഭല്ല, കരണ്‍ ഭാസിന്‍, എന്നിവര്‍ തയ്യാറാക്കിയ പാന്‍ഡെമിക്ക്, പോവെര്‍ട്ടി ആന്‍ഡ് ഇന്‍ഇക്വാലിറ്റി: എവിഡെന്‍സ് ഫ്രം ഇന്ത്യ എന്ന പേപ്പറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2004-05 മുതല്‍, കോവിഡ് പിടിപെട്ട 2020-21 വര്‍ഷങ്ങളിലുള്ള ഇന്ത്യയുടെ ദാരിദ്രത്തിന്റെയും അസമത്വത്തിന്റെയും കണക്കുകള്‍ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. ഈ കണക്കുകളിലെല്ലാം ആദ്യമായാണ് ദാരിദ്ര്യത്തിലും, അസമത്വത്തിലും ഭക്ഷ്യ സബ്സിഡികളുടെ സ്വാധീനം ഉള്‍പ്പെടുന്നത്. 2019 ല്‍ കൊടിയ ദാരിദ്ര്യം 0.8 ശതമാനമായിരുന്നു. കോവിഡ് വര്‍ഷമായ 2020 ല്‍, ഭക്ഷ്യ വിതരണം ദാരിദ്ര്യത്തെ താഴ്ന്ന നിലയിലാക്കാന്‍ സഹായിച്ചു. 2020-21 ഒഴികെ, 2013 ല്‍ ദാരിദ്ര്യ നിരക്ക് ലഘൂകരിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നാണ് പ്രബന്ധം സൂചിപ്പിക്കുന്നത്. 2020-21 കാലയളവില്‍…

    Read More »
  • NEWS

    സക്ക് ബക്ക്‌സ്: ഫെയ്‌സ്ബുക്കിന്റെ ഡിജിറ്റല്‍ കറന്‍സി വരുന്നു

    ആദ്യം ലിബ്രയെന്നും പിന്നീട് ഡൈം എന്നും പേര് മാറ്റിയ ഫേസ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി പദ്ധതി മാതൃസ്ഥാപനം മെറ്റ ഉപേക്ഷിച്ചിരുന്നു. ആഗോള തലത്തില്‍ സര്‍ക്കാരുകളില്‍ നിന്ന് നേരിടാന്‍ ഇടയുള്ള എതിര്‍പ്പ് മുന്നില്‍ കണ്ടാണ് ക്രിപ്റ്റോ കറന്‍സി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിന്മാറ്റം എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഫേസ്ബുക്ക് വീണ്ടും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മെറ്റ ജീവനക്കാര്‍ക്കിടയില്‍ സക്ക് ബക്ക്സ് എന്ന് വിളിക്കപ്പെടുന്ന ഒരു ഡിജിറ്റല്‍ മണി കമ്പനി വികസിപ്പിക്കുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി പരിഗണിക്കുന്നുണ്ടെന്നും കമ്പനി വികസിപ്പിക്കുന്ന മെറ്റാവേഴ്സില്‍ സാമ്പത്തിക സേവനങ്ങളും പേയ്മെന്റ് സൗകര്യങ്ങളും ഉണ്ടാകുമെന്നും ആണ് വിഷയത്തില്‍ എഎഫ്പി വാര്‍ത്ത ഏജന്‍സിയോടെ മെറ്റ വക്താവ് പ്രതികരിച്ചത്. ഒരു പക്ഷെ മെറ്റാവേഴ്സിലെ സാമ്പത്തിക ഇടപാടുകള്‍ക്കായി ആവും സക്കര്‍ബര്‍ഗും സംഘവും പുതിയ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. ഓണ്‍ലൈന്‍ ഗെയിമിംഗില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ടോക്കണുകള്‍…

    Read More »
Back to top button
error: