Month: April 2022

  • Crime

    പാലക്കാട് ആള്‍ക്കൂട്ട കൊലപാതകം: റഫീഖിനെ ആള്‍ക്കൂട്ടം ഭീകരമായി മര്‍ദ്ദിച്ചിരുന്നെന്ന് സഹോദരന്‍

    പാലക്കാട്: സഹോദരനെ ഭീകരമായി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നെന്ന് പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവിന്റെ സഹോദരന്‍ തൗഫീഖ്. ഇന്നലെ രാത്രി 10.30 നാണ് റഫീഖ് വീട് വിട്ടിറങ്ങിയതെന്ന് സഹോദരന്‍ തൗഫീഖ് പറഞ്ഞു. ഭീകരമായി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിട്ടുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ വീട്ടില്‍ നിന്ന് ആരാണ് റഫീഖിനെ കൂട്ടിക്കൊണ്ടുപോയതെന്നോ അറിയില്ല. പൊലീസ് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നതെന്നും സഹോദരന്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊലപാതകം നടന്നത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാറില്‍ മൂന്ന് യുവാക്കള്‍ മദ്യപിക്കാനെത്തി. തിരിച്ചെത്തിയപ്പോള്‍ ഇവരുടെ ബൈക്ക് കാണാതായി. തുടര്‍ന്ന് ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച യുവാക്കള്‍ റഫീഖിനെ കണ്ടെത്തി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസമയം 15 ഓളം പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 2018 ല്‍ പാലക്കാട്…

    Read More »
  • Crime

    കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ബൈക്ക് മോഷ്ണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

    പാലക്കാട്: പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. ബൈക്ക് മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നില്‍പ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആള്‍ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മര്‍ദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതില്‍ വ്യക്തതയില്ല. റഫീക്ക് നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 2018ല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ്. ഇതേ വര്‍ഷം കഞ്ചാവു…

    Read More »
  • NEWS

    സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

    കൊച്ചി: നടന്‍ ദിലീപുള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍.ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുതിരിക്കുന്നത്. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ദിലീപിന്റെ മൊബൈല്‍ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് ഹാക്കര്‍ സായ് ശങ്കര്‍ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

    Read More »
  • Kerala

    സിപിഎം പാർട്ടി കോൺഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും

    കണ്ണൂ‌‌ർ: സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും. ഉച്ചയോടെ ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും വിമർശനങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ വേണം അതിൽ കോൺഗ്രസിൻ്റെ പങ്ക് എന്നിവയിലടക്കം പാർട്ടി കോൺഗ്രസ് അന്തിമ തീരുമാനമെടുക്കും. കോൺഗ്രസിനെ വിശ്വസിക്കാൻ ആവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. കോൺഗ്രസ് സഹകരണത്തിനെതിരാണ് കേരള ഘടകത്തിന്‍റെ നിലപാട്. സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതു ചർച്ചയിൽ പി രാജീവ് ചോദിച്ചത്. കോൺഗ്രസിന്‍റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും വ്യക്തമാക്കിയിട്ടുണ്ട്. വിശാല മതേതര ജനാധിപത്യ മുന്നണി എന്ന നിർദ്ദേശമാണ് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ചത്. എന്നാൽ അതിനു തടസ്സമാകുന്ന നിലപാടാണ്…

    Read More »
  • NEWS

    ഇടുക്കിയിൽ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു

    ഇടുക്കി: വണ്ടിപ്പെരിയാറിലെ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപെട്ടു.മോശം കാലാവസ്ഥയും റൺവേയുടെ നീളക്കുറവുമാണ് വില്ലനായത്. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം സത്രത്തിലാണ് എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി 650 മീറ്റ‍ര്‍ ദൈ‍ര്‍ഘ്യമുള്ള എയ‍ര്‍സ്ട്രിപ്പ് സ്ഥാപിച്ചത്. എയ‍ര്‍ സ്ട്രിപ്പില്‍ ഇറങ്ങാനായി ഇന്ന് രാവിലെ പത്ത് മണിയോടെ കൊച്ചിയില്‍ നിന്നും രണ്ട് സീറ്റുള്ള ചെറുവിമാനം ഇവിടെ എത്തിയിരുന്നു.എന്നാല്‍ എയ‍ര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍ത്തിട്ട കാരണം ലാന്‍ഡിം​ഗ് നടത്താന്‍ വിമാനത്തിനായില്ല.റണ്‍വേയുടെ നീളം കൂട്ടിയ ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തും എന്നാണ് അധികൃത‍ര്‍ അറിയിക്കുന്നത്. എയര്‍ സ്ട്രിപ്പ് റണ്‍വേ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിന് കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.വര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനമാകും ഇവിടെ നല്‍കുക.

    Read More »
  • NEWS

    വൃക്ക മാറ്റിവെക്കാന്‍ ധനസഹായം ചോദിച്ച്‌ എത്തിയ ആള്‍ക്ക് സ്വന്തം വൃക്ക തന്നെ നല്‍കി ഷൈജു

    തൃശ്ശൂര്‍: വൃക്ക മാറ്റിവെക്കാന്‍ ധനസഹായം ചോദിച്ച്‌ എത്തിയ ആള്‍ക്ക് സ്വന്തം വൃക്ക തന്നെ നല്‍കി തൃശ്ശൂര്‍ പള്ള് സ്വദേശി 43കാരനായ ഷൈജു. അന്തിക്കാട് സ്വദേശിയായ സുമേഷാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ധനസഹായം ആവശ്യപ്പെട്ട് പലരെയും സമീപിച്ച കൂട്ടത്തിൽ മാസങ്ങൾക്ക് മുൻപ് ഷൈജുവിന്റെ അരികിലും എത്തിയത്.അങ്ങനെയാണ് വൃക്ക നല്‍കാന്‍ ഷൈജു തയ്യാറായത്.പരിശോധനയിൽ ഇരുകൂട്ടരുടെയും വൃക്കകൾ തമ്മിൽ യോജിക്കുമെന്നറിഞ്ഞതോടെ ഫിക്സ് ചെയ്യുകയായിരുന്നു.വരുന്ന തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ.

    Read More »
  • NEWS

    പണം തട്ടാന്‍ ശ്രമം; കൊച്ചി കോർപ്പറേഷൻ കൗൺസിലർ പിടിയിൽ

    കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍ പിടിയില്‍.വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലറും യൂത്ത്‌കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുമായ ടിബിന്‍ ദേവസിയാണ് അറസ്റ്റിലായത്‌. കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്.ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.രണ്ട് ലക്ഷം രൂപയാണ് കൈക്കലാക്കിയത്.

    Read More »
  • NEWS

    ഡ്രൈവിംഗ് ലൈസന്‍സ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓൺലൈനിൽ ലഭ്യമാവും

    തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് തന്നെ ഓണ്‍ലൈനിലൂടെ അപ്‌ലോഡ് ചെയ്യുവാന്‍ പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഇതിനായി അംഗീകൃത ഡോക്ടര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ‘സാരഥി’ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം.     മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പര്‍ രൂപത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • NEWS

    തൊടുപുഴ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട്

    തൊടുപുഴ: കെഎസ്‌ആര്‍ടിസി തൊടുപുഴ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കും.പി.ജെ. ജോസഫ് എംഎല്‍എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും. ഡിറ്റിഒ ഓഫീസ്, ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലം, വര്‍ക്ക് ഷോപ്പ്, വാഹനങ്ങള്‍ കഴുകുന്നതിനുള്ള സൗകര്യം, പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യം, കടമുറികള്‍ ഉൾപ്പടെ പതിനെട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

    Read More »
  • NEWS

    പ്രാദേശിക ഭാഷകളിലല്ല, ഹിന്ദിയിലാണ് ഇന്ത്യക്കാർ സംസാരിക്കേണ്ടത്: ആഭ്യന്തരമന്ത്രി അമിത് ഷാ

    ന്യൂഡൽഹി : ഇംഗ്ലീഷിന് ബദലായി ഹിന്ദി സ്വീകരിക്കണമെന്നും പ്രാദേശിക ഭാഷകളിലല്ല ഇന്ത്യക്കാർ സംസാരിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ.പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഭരണത്തിന്റെ മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു, ഇത് തീര്‍ചയായും ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മന്ത്രിസഭയുടെ 70 ശതമാനം അജന്‍ഡയും ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക ഭാഷയായ ഹിന്ദിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയമാണിത്. പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ അംഗീകരിക്കണം.വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്ബോള്‍ അത് ഇന്‍ഡ്യയുടെ ഭാഷയിലായിരിക്കണമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

    Read More »
Back to top button
error: