NEWS

എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റാറിക്കയില്‍ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു

സാന്‍ജോസ്: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റാറിക്കയില്‍ ചരക്കുവിമാനം രണ്ടായി പിളര്‍ന്നു.ജര്‍മന്‍ ചരക്കുഗതാഗത കമ്ബനിയായ ഡി.എച്ച്‌.എല്ലിന്‍റെ ബോയിങ് 757 വിമാനമാണ് തകര്‍ന്നത്.
ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു അപകടം. സാന്‍ജോസിലെ ജുവാന്‍ സാന്‍റാമരിയ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് 25 മിനിറ്റിനകം ഇവിടേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.പൈലറ്റും ഗ്വാട്ടിമാലക്കാരായ രണ്ട് ക്രൂ അംഗങ്ങളുമാണ് ചരക്കുവിമാനത്തില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് സാന്‍ജോസിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടു.

Back to top button
error: