IndiaNEWS

ആന്ധ്രയില്‍ അഴിച്ചുപണി; ജഗന്‍ മന്ത്രിസഭയില്‍ കൂട്ടരാജി

അമരാവതി: ആന്ധ്രയില്‍ മുഖ്യമന്ത്രി െവെ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി ഒഴികെ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം രാജി സമര്‍പ്പിച്ചു. െവെ.എസ്. ആര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് 24 മന്ത്രിമാരും ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാജിക്കത്ത് െകെമാറിയത്.

നിര്‍ണായക മന്ത്രിസഭാ യോഗത്തിനു പിന്നാലെയായിരുന്നു നടപടി. കഴിഞ്ഞദിവസം ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിശ്ചന്ദനുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ അഴിച്ചുപണിയുടെ കാര്യം ജഗന്‍ വ്യക്തമാക്കിയിരുന്നെന്നാണു റിപ്പോര്‍ട്ടുകള്‍.

Signature-ad

കാലാവധി പകുതി പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ടീമിനെ പൂര്‍ണമായും ഉടച്ചുവാര്‍ക്കുമെന്നു നേരത്തെ ജഗന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം െവെകുകയായിരുന്നു. 2021 ഡിസംബറിലാണ് ഈ അഴിച്ചുപണി നടക്കേണ്ടിയിരുന്നത്.

Back to top button
error: