Month: April 2022

  • Business

    കൊക്ക കോളയും വാങ്ങുമെന്ന് ഇലോണ്‍ മസ്‌ക്

    കലിഫോര്‍ണിയ: സമൂഹമാധ്യമ വമ്പനായ ട്വിറ്റര്‍ െകെപ്പിടിയിലാക്കിയതിനു പിന്നാലെ ശീതളപാനീയ ഭീമനായ കൊക്ക കോളയും വാങ്ങുമെന്ന പ്രഖ്യാപനവുമായി ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഭ്രമാത്കത നിറഞ്ഞ മറ്റൊരു ട്വീറ്റിലൂടെയാണ് കൊക്ക കോളയാണ് തന്റെ പുതിയ ലക്ഷ്യമെന്നു പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ മക്‌ഡൊണാള്‍ഡ്‌സ് താന്‍ വാങ്ങുമെന്നും എല്ലാ ഐസ്‌ക്രീം മെഷീനുകളും താന്‍ നന്നാക്കുമെന്നുള്ള ഒരു മുന്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മസ്‌ക് പങ്കുവച്ചു. ട്വിറ്റര്‍ വാങ്ങാന്‍ പോകുമെന്ന കാര്യവും മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊക്കെയ്ന്‍ തിരിച്ചുകൊണ്ടുവരുമെന്നാണ് മസ്‌കിന്റെ പുതിയ ട്വീറ്റ്. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ശീതളപാനീയമായ കൊക്ക കോളയുടെ കൊക്കെയ്‌നുമായുള്ള ബന്ധം കൂടി ഓര്‍മിക്കുന്നതാണ് മസ്‌കിന്റെ ട്വീറ്റ്. കൊക്ക കോളയുടെ ട്രേഡ്മാര്‍ക്ക് നാമം അതിന്റെ രണ്ടു പ്രാഥമിക ഘടകങ്ങളില്‍നിന്നു വന്നുചേര്‍ന്നതാണ്. ലാറ്റിനമേരിക്കയിലെ കൊക്കാ മരവും കോള നട്‌സും. കോള നട്‌സ് കഫീന്റെ (കാപ്പി) ഉറവിടമാണെങ്കില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉണ്ടാക്കുന്നത് കൊക്കാ ഇലയില്‍നിന്നാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊക്കെയ്ന്‍ മരുന്നുകള്‍ക്കായി ഉപയോഗിച്ചിരുന്നപ്പോള്‍…

    Read More »
  • NEWS

    ഹിന്ദി ദേശീയ ഭാഷയാണെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗൺ; അല്ലെന്ന് കർണാടകയിലെ മുൻ മുഖ്യമന്ത്രിമാർ

    ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പ്രസ്താവനയ്ക്കെതിരെ  പ്രതികരണവുമായി കര്‍ണാടകയില്‍ നിന്നുള്ള നേതാക്കള്‍.കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌.ഡി. കുമാരസ്വാമിയുമാണ് അജയ് ദേവ്ഗണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ഹിന്ദി ഒരിക്കലും നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നില്ല, ഇനി ആകുകയുമില്ല. നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. ഓരോ ഭാഷക്കും അതിന്റേതായ ചരിത്രമുണ്ട്. ഒരു കന്നഡക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു,” സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. അതേസമയം അജയ് ദേവ്ഗണിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് ജനതാദള്‍ നേതാവ് എച്ച്‌.ഡി. കുമാരസ്വാമി ഹിന്ദി വാദത്തിന് മറുപടി നല്‍കിയത്. ‘ഒരു രാജ്യം, ഒരു നികുതി, ഒരു ഭാഷ, ഒരു സര്‍ക്കാര്‍, എന്ന ബി.ജെ.പിയുടെ ഹിന്ദി ദേശീയതാ വാദത്തിന്റെ മൗത്ത്പീസായാണ് അജയ് ദേവ്ഗണ്‍ പിറുപിറുത്തത്,” എച്ച്‌.ഡി. കുമാരസ്വാമി പ്രതികരിച്ചു.   നേരത്തെ, കെ.ജി.എഫ് സിനിമയുടെ വിജയത്തെക്കുറിച്ച്‌ സംസാരിക്കവെ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് ഒരു പരിപാടിയില്‍ വെച്ച്‌ കന്നഡ നടന്‍ കിച്ച സുദീപ് അഭിപ്രായപ്പെട്ടിരുന്നു.…

    Read More »
  • Kerala

    ശ്രീധന്യയും മിഴിപൂട്ടി, അച്ഛനമ്മമാർക്കടുത്തേയ്ക്കു പോയി ആ പൊന്നുമോളും

    കുമിളി: ഒടുവിൽ ശ്രീധന്യയും മരണത്തിനു കൂട്ടു പോയി. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മകൾ ശ്രീധന്യയും മരിച്ചു. ഇടുക്കി പുറ്റടിയിൽ തിങ്കൾ പുലർച്ചെ ഒരു മണിയോടെയാണ് ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ രവീന്ദ്രൻ സ്വയം തീ കൊളുത്തിയത്. വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ഹോളിക്രോസ് കോളജിനു സമീപം താമസിക്കുന്ന ഇലവനാതൊടികയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണു മരിച്ചത്. മകൾ ശ്രീധന്യ (18) പൊള്ളലേറ്റു ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു ശ്രീധന്യയുടെ അന്ത്യം. ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം രവീന്ദ്രൻ സ്വയം തീ കൊളുത്തുകയായിരുന്നു എന്ന്പൊലീസ് പറഞ്ഞു. കിടപ്പുമുറിയിൽ തീ ആളിപ്പടർന്നപ്പോൾ മാതാപിതാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണു തന്റെ ദേഹത്തേക്കും തീ പടർന്നതെന്ന് ശ്രീധന്യ മൊഴി നൽകിയിരുന്നു. കുടുംബപ്രശ്നങ്ങളാണു മരണകാരണം എന്ന സന്ദേശം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിലേക്കും സുഹൃത്തിനും രവീന്ദ്രൻ അയച്ചതായി പൊലീസ് കണ്ടെത്തി.…

    Read More »
  • Business

    സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

    സ്പോര്‍ട്സ്, എന്റര്‍ടെയ്മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മാധ്യമ രംഗത്തെ പ്രമുഖരായ ഉദയ് ശങ്കര്‍, ജെയിംസ് മര്‍ഡോക്ക് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബോധി ട്രീ സിസ്റ്റംസ്, വിയാകോം 18ല്‍ 13,500 കോടി നിക്ഷേപിക്കും. റിലയല്‍സിന്റെ ടിവി 18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം18. വിയാകോം 18നില്‍ വിയാകോം സിബിഎസിനുള്ള ഓഹരികളും ബോധി ട്രീ സിസ്റ്റംസ് സ്വന്തമാക്കിയേക്കും. റിലയന്‍സിന് 51 ശതമാനം ഓഹരികളാണ് വിയാകോം 18നില്‍ ഉള്ളത്. റിലയന്‍സിന്റെ ഉപ കമ്പനിയായ റിലയന്‍സ് പ്രോജക്ട് ആന്‍ഡ് മാനേജ്മെന്റ് സര്‍വീസസ് 1,645 കോടി രൂപ കൂടി മീഡിയ കമ്പനിയില്‍ നിക്ഷേപിക്കും. കരാറിന്റെ ഭാഗമായി റിലയന്‍സ് ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും. വൂട്ട് എന്ന ഒടിടി പ്ലാറ്റ്ഫോമും വിയാകോം18ന്റേത് ആണ്. അടുത്തിടെ സ്പോര്‍ട്സ് 18 എന്ന പേരില്‍ തുടങ്ങിയ ചാനലിലൂടെ ഐപിഎല്‍ സംപ്രേക്ഷണാവകാശം നേടുകയാണ് റിലയന്‍സിന്റെയും പങ്കാളികളുടെയും ലക്ഷ്യം. 2023-27 കാലയളവിലേക്കുള്ള ഐപിഎല്ലിന്റെ…

    Read More »
  • NEWS

    മകനായി കരുതേണ്ടവനെ കാമപൂർത്തിക്കായി ഉപയോഗിച്ച ചെറിയമ്മ;നാട്ടിലറിഞ്ഞപ്പോൾ പയ്യനെ കൊലയ്ക്കും കൊടുത്തു

    സ്വന്തം മകന്റെ ജീവിതം നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ഒരു അമ്മ തന്നോട് കരഞ്ഞ് പറഞ്ഞതിനെക്കുറിച്ചുള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചരിക്കുകയാണ് ഡോ.അനുജ ജോസഫ്.വകയില്‍ ചെറിയമ്മയായ സ്ത്രീയോടുള്ള അവന്റെ പ്രണയം ആണ് 17-18 വയസ്സ് മാത്രം പ്രായമുള്ള അവന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അനുജ കുറിക്കുന്നു.കാമപൂർത്തിക്കായി പയ്യനെ ഉപയോഗിച്ചത് തൊട്ടടുത്തു തന്നെ താമസിക്കുന്ന ചെറിയമ്മയായിരുന്നു.ഒടുവിൽ വിവരം നാട്ടിൽ പാട്ടായപ്പോൾ എല്ലാ കുറ്റവും അവർ പയ്യന്റെ മുകളിൽ ചാർത്തി.ഒടുവിൽ അവൻ ആത്മഹത്യയും ചെയ്തു. ഡോ.അനുജ ജോസഫിന്റെ കുറിച്ച് വായിക്കാം: ‘വകയില്‍ എന്റെ കുഞ്ഞിന് ചെറിയമ്മയായിരുന്നു അവള്, അവളുടെ ഭര്‍ത്താവ് ദൂര ജോലിയായൊണ്ട്, കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ, ഒരു സഹായത്തിനു എപ്പോ വിളിച്ചാലും മോന്‍ ചെല്ലുമായിരുന്നു, ആരും ഞങ്ങളോടൊന്നും പറഞ്ഞില്ല, അവന്‍ മരിക്കുന്നതു വരെ, കൊന്നതല്ലേ’ എന്റെ മുന്നിലിരുന്ന് ആ സ്ത്രീ ഓരോന്നു പറഞ്ഞു കരയുമ്ബോള്‍ എന്തു പറഞ്ഞു അവരെ ആശ്വസിപ്പിക്കണമെന്നു അറിയാത്ത മാനസികാവസ്ഥയില്‍ ഞാനും, അവരുടെ ഇളയ മകന്‍ 17-18വയസ്സ് പ്രായം, ആത്മഹത്യ ആയിരുന്നത്രെ, വീട്ടില്‍ യാതൊരു ബുദ്ധിമുട്ടും അറിയാതെ…

    Read More »
  • NEWS

    ഇന്ധനനികുതിയില്‍ പ്രധാനമന്ത്രി പറഞ്ഞത് കള്ളം

    പെട്രോളിന് 57.67 രൂപയും ഡീസലിന് 58.29 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് ഏതാണ്ട് ഇരട്ടിയോളമാണ് ജനങ്ങൾക്ക് തങ്ങളുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ നൽകേണ്ടി വരുന്നത്.കേന്ദ്രത്തിന്റെ അധിക നികുതിയാണ് കാരണം.എന്നിട്ടാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ  പഴിചാരി ജനങ്ങളെ പറ്റിക്കാൻ നോക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇന്ധനവില വർധനവിനെതിരെ മൻമോഹൻസിങ് സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്ന വ്യക്തിയായിരുന്നു നരേന്ദ്രമോദി.ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ പെട്രോൾ ലിറ്ററിന് അൻപതു രൂപയ്ക്ക് തരുമെന്ന് പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.അത് കേട്ട് പത്രസമ്മേളനം നടത്തിയ ഒരാൾ അക്കൂട്ടത്തിൽ കേരളത്തിലുമുണ്ട്. കേന്ദ്രം വില കൂട്ടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച സംസ്ഥാനമാണ്  കേരളം.യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 27.90 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 21.80 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നു മടങ്ങും ഡീസലിന് 6…

    Read More »
  • India

    ‘സിംങ്വാഹിനി’ ഗ്രാമത്തിന് പുനർജീവൻ നൽകിയ ഒരു മഹിളാരത്നം, ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃക

    ദാരിദ്ര്യവും വരള്‍ച്ചയും പ്രളയവും മൂലം പൊറുതിമുട്ടിയ ബീഹാറിലെ ‘സിംങ്വാഹിനി’ എന്ന ഗ്രാമത്തിന് ഋതു ജയ്സ്വാള്‍ എന്ന യുവതി ഇന്ന് പ്രിയങ്കരിയാണ്. കേന്ദ്ര സര്‍വ്വീസിൽ ജോലി ചെയ്യുന്ന അരുണ്‍ കുമാര്‍ ഐ.എ.എസിന്റെ ഭാര്യയാണ് ഋതു ജയ്സ്വാള്‍. ഡല്‍ഹിയില്‍ ജീവിക്കുന്ന സിവില്‍ സര്‍വ്വീസ് ഉദ്വോഗസ്ഥന്റെ ഭാര്യയ്ക്ക് ബിഹാറിലെ ഈ ഉള്‍നാടൻ ഗ്രാമത്തില്‍ എന്താണ് കാര്യം…? ആരും തിരിഞ്ഞുനോക്കാതിരുന്ന, വരള്‍ച്ചയും പ്രളയവും ദാരിദ്ര്യവുമെല്ലാം അലട്ടിയിരുന്ന ഒരു ഗ്രാമത്തെ ഈ സ്ത്രീ എങ്ങനെ മാറ്റിയെടുത്തു എന്ന് അറിഞ്ഞാല്‍ ഈ സംശയത്തിനു സ്ഥാനമില്ല. ബീഹാറിലെ തന്നെ വാരണസിയില്‍ ആണ് ഋതുവിന്റെ ജനനം. പഠന കാലത്തെല്ലാം സമൂഹ്യപ്രവര്‍ത്തനങ്ങളിൽ സജീവമയിരുന്ന ഋതു എക്കണോമിക്സിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. 1996 സിവില്‍ സര്‍വ്വീസ് ഉദ്യേഗസ്ഥന്‍ അരുണ്‍ കുമാറിനെ വിവാഹം കഴിച്ച ഋതു കുടുംബവും കുട്ടികളുമായി സമാധാന ജീവിതം നയിക്കുന്നതിനിടയിലാണ് ‘സിംങ്വാഹിനി’ ഗ്രാമത്തില്‍ എത്തുന്നത്. ഋതുവിന്റെ ഭര്‍ത്താവിന്റെ കുടുംബ വീടും ഈ ഗ്രാമത്തിലാണ്. ഭര്‍ത്താവിൻ്റെ മാതാപിതാക്കളോടൊപ്പം ഗ്രാമത്തിലെത്തിയ ഋതുവിനെ ഗ്രാമത്തിന്റെ ശോച്യാവസ്ഥ വല്ലാതെ അസ്വസ്ഥയാക്കി. വൈദ്യതിയോ…

    Read More »
  • NEWS

    ഭാര്യ ഭർത്താവിനെ കടിച്ച് കൊന്നു

    പട്‌ന: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കടിച്ച് കൊന്നു.കഴിഞ്ഞ ദിവസം ബീഹാറിലെ റോഹ്താസ് ജില്ലയിലെ ബര്‍ന ഗ്രാമത്തിലാണ് സംഭവം നടന്നത്.ഭാര്യ ഭര്‍ത്താവിന്റെ കഴുത്തില്‍ കടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.  ഭര്‍ത്താവ് മഹര്‍ഷി സിങ്ങുമായുള്ള വഴക്കിനിടെ ഭാര്യ ലൗലി സിംഗാണ് കൊലപാതകം ചെയ്തത്.ഇവർ ഒളിവിലാണ്.പോലീസ് ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

    Read More »
  • NEWS

    ഇന്ധന നികുതി;പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാർ

    ചെന്നൈ: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് സര്‍ക്കാര്‍.നികുതി വര്‍ധനവ് മൂലം വമ്ബിച്ച വരുമാനമുണ്ടാക്കിയത് കേന്ദ്രമാണെന്നും ഇതിന് ആനുപാതികമായി സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നും തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന അടിസ്ഥാന എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും സെസും സര്‍ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനാലാണ് ഇത് സംഭവിക്കുന്നതെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.     നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും ഇതേ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

    Read More »
  • NEWS

    കർണാടകയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ (7-3)

    മഞ്ചേരി: കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിൽ കടന്നു. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടി.കെ.ജെസിനാണ് ടീമിന്റെ വിജയത്തിൽ നെടുംതൂണായത്. ഷിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു. 24–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു കേരളത്തിന്റെ ഗോൾമഴ.ബംഗാളും മണിപ്പുരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും.

    Read More »
Back to top button
error: