NEWS

കർണാടകയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ (7-3)

മഞ്ചേരി: കർണാടകയെ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിൽ കടന്നു. പകരക്കാരനായി കളത്തിലിറങ്ങി അഞ്ച് ഗോളുകൾ നേടിയ ടി.കെ.ജെസിനാണ് ടീമിന്റെ വിജയത്തിൽ നെടുംതൂണായത്. ഷിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു.
24–ാം മിനിറ്റിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു കേരളത്തിന്റെ ഗോൾമഴ.ബംഗാളും മണിപ്പുരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലിൽ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: