Month: April 2022
-
NEWS
കരിങ്കടലില്‍ ഡോള്‍ഫിന്‍സേന റഷ്യയ്ക്ക് കാവലാള്‍
മോസ്‌കോ: കരിങ്കടലിലെ തങ്ങളുടെ നാവികസേനാ താവളത്തിന്റെ സംരക്ഷണത്തിനായി റഷ്യ ”ഡോള്‍ഫിന്‍ െസെന്യ”ത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച ഡോള്‍ഫിനുകള്‍ സെവാസ്‌തോപോള്‍ ഹാര്‍ബറിന്റെ കവാടത്തില്‍ കാവലുണ്ടെന്ന് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ യു.എസ്. നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (യു.എസ്.എന്‍.ഐ.) പറയുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പായി, കഴിഞ്ഞ ഫെബ്രുവരിയിലാണു ഡോള്‍ഫിനുകള്‍ അവിടെ നീങ്ങിത്തുടങ്ങിയതെന്നും വിലയിരുത്തല്‍. ശബ്ദതരംഗങ്ങളിലൂടെ വസ്തുക്കള്‍ തിരിച്ചറിയാനുള്ള ഡോള്‍ഫിനുകളുടെ സ്വാഭാവികശേഷിയാണ് അവയെ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും യു.എസ്.എന്‍.ഐ. വിലയിരുത്തുന്നു. റഷ്യന്‍ നേവല്‍ ബേസിലെ കപ്പലുകള്‍ യുക്രൈനില്‍നിന്നുള്ള മിെസെലുകളുടെ പരിധിക്കപ്പുറമാണ്. എന്നാല്‍, വെള്ളത്തിനടിയിലൂടെയുള്ള ആക്രമണഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതു തടയുകയാണു ഡോള്‍ഫിന്‍ െസെന്യത്തിന്റെ ദൗത്യം. 1959 മുതല്‍ യു.എസ്. െസെന്യവും ഡോള്‍ഫിനുകള്‍ക്കു പരിശീലനം നല്‍കുന്നുണ്ടെന്നു യു.എസ്.എന്‍.ഐ. വ്യക്തമാക്കി.
Read More » -
Crime
ഹണിട്രാപ്പിലൂടെ 46 ലക്ഷം തട്ടിയ സഹോദരൻമാർ പിടിയിൽ
കൊച്ചി: ഹണിട്രാപ്പിലൂടെ 46,48,806 രൂപ ലക്ഷം രൂപ തട്ടിയെടുത്ത സഹോദരൻമാർ അറസ്റ്റില്‍. കൊട്ടാരക്കര കോട്ടപ്പടി ഗോകുലം വീട്ടിൽ ഹരികൃഷ്ണന്‍ (28), ഗിരികൃഷ്ണന്‍ (25) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്. ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. നാൽപ്പത്തെട്ടുകാരനായ കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനി മാനേജര്‍ക്കാണ് ഹണിട്രാപ്പിലൂടെ പണം നഷ്ടമായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലാകും. തുടർന്ന് മുഖം വ്യക്തമാകാത്ത നഗ്നഫോട്ടോകൾ അയച്ചു കൊടുക്കും. കെണിയിൽപ്പെടുന്ന ആളുടെ നഗ്നഫോട്ടോ കൈക്കലാക്കി ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. സ്ത്രീ ശബ്ദത്തിൽ സംസാരിക്കുന്നതിന് പ്രത്യേകം ആപ്പുകളും ഇവർ ഉപയോഗിച്ചിരുന്നു. കലൂരിലെ ഫ്ലാറ്റിലെ വിലാസമാണ് ഇവർ നൽകിയത്. യുവതിയെ നേരിൽ കാണാൻ ഫ്ലാറ്റിൽ എത്തിയപ്പോളാണ് അങ്ങനെ ഒരു വിലാസം ഇല്ലെന്നും വഞ്ചിക്കപ്പെട്ടെന്നും മനസ്സിലാക്കുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെട്ടിരിക്കാമെന്നും എന്നാൽ ഇതുവരെ മറ്റാരും പരാതിയുമായി എത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് മേധാവി നാഗരാജുവിന്റെ…
Read More » -
NEWS
”ആ വീടുകളില്‍ കണ്ടത് എന്റെ കുടുംബത്തെ, എന്റെ കൊച്ചുമക്കളെ”; യുദ്ധം 21-ാം നൂറ്റാണ്ടിലെ അസംബന്ധം: യു.എന്‍. സെക്രട്ടറി ജനറല്‍
കിവ്: ”തകര്‍ക്കപ്പെട്ട ആ വീടുകളിലൊന്നില്‍ ഞാന്‍ എന്റെ കുടുംബത്തെത്തന്നെ സങ്കല്‍പ്പിച്ചു. എന്റെ കൊച്ചുമക്കള്‍ ഭയന്നോടുന്നതു ഞാന്‍ മനസില്‍ കാണുന്നു”- യുക്രൈന്‍ തലസ്ഥാനമായ കീവിനു വടക്കുകിഴക്കുള്ള ബോറോഡിയാങ്ക പട്ടണത്തിലെ തകര്‍ന്നടിഞ്ഞ വീടുകള്‍ കണ്ടശേഷം യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. യുക്രൈന്‍ ജനതയുടെ ദുരിതത്തില്‍ ദുഃഖിക്കുന്ന രാജ്യാന്തരസമൂഹത്തിന്റെ വാക്കുകളാണു യു.എന്‍. മേധാവിയിലൂടെ പുറത്തുവന്നത്. യുദ്ധം തിന്മയാണെന്നും 21-ാം നൂറ്റാണ്ടില്‍ അതൊരു അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ റഷ്യ യുദ്ധക്കുറ്റകൃത്യം നടത്തിയതായി ആരോപിക്കപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറെസ്. യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കണമെന്നു ഗട്ടറെസ് റഷ്യയോടാവശ്യപ്പെട്ടു. യുദ്ധം 21-ാം നൂറ്റാണ്ടിലെ അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനില്‍ റഷ്യ സാധാരണക്കാരെ കൂട്ടക്കൊല ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ഗട്ടറെസ് സന്ദര്‍ശനം നടത്തി. യുക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി (ഐ.സി.സി) നടത്തുന്ന അന്വേഷണത്തെ ഗട്ടറെസ് പൂര്‍ണമായി പിന്തുണച്ചു. ഐ.സി.സിയോടു സഹകരിക്കണമെന്നും അദ്ദേഹം…
Read More » -
NEWS
റഷ്യന്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു; ബ്രിട്ടന്റെയും യുഎസിന്റെയും ധാര്‍ഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കും: മരിയ സഖരോവ
മോസ്കോ: റഷ്യൻ സൈനികരുടെയും കിഴക്കൻ യുക്രെയ്‌നിലെ റഷ്യൻ അനുകൂല വിമതരുടെയും നീക്കങ്ങൾ യൂറോപ്യൻ സുരക്ഷ – സഹകരണ സംഘടന (ഒഎസ്‍സിഇ) പാശ്ചാത്യ, യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു കൈമാറുന്നെന്ന ആരോപണവുമായി റഷ്യ. റഷ്യൻ സേനയുടെ നീക്കങ്ങളും അവർ നിലയുറപ്പിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ഒഎസ്‍സിഇ ചോർത്തി നൽകുന്നതായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവയാണ് ആരോപിച്ചത്. ഇക്കാര്യം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടാൻ അവർ തയാറായില്ല. പകരം, കൂടുതൽ തെളിവുകൾ റഷ്യൻ അനുകൂലികളായ വിമതർ നൽകുമെന്ന് വ്യക്തമാക്കി. റഷ്യൻ സൈനിക വിന്യാസം തടസ്സപ്പെടുത്തുകയും യുക്രെയ്‌ന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന ബ്രിട്ടൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ ധാർഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും സഖരോവ പറഞ്ഞു. യുക്രെയ്‌നെ രംഗത്തിറക്കി നാറ്റോയാണ് യുദ്ധം ചെയ്യുന്നതെന്നും യുക്രെയ്നെ ആയുധങ്ങൾ നൽകി സഹായിച്ചാൽ നാറ്റോ സൈനിക താവളങ്ങൾ ആക്രമിക്കാൻ റഷ്യ മടിക്കില്ലെന്നും മരിയ സഖരോവ പറഞ്ഞു. യുദ്ധത്തിൽ നേരിട്ടു പങ്കാളിയാകുന്നതിനു പകരം അത്യാധുനിക ആയുധങ്ങൾ യുക്രെയ്‌ന് നൽകി നാറ്റോ…
Read More » -
India
മധ്യപ്രദേശ് നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിഞ്ഞ് കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം രാജിവച്ച് കമല്‍നാഥ്. രാജി സ്വീകരിച്ച എ.ഐ.സി.സി. നേതൃത്വം, മുതിര്‍ന്ന നേതാവ് ഡോ. ഗോവിന്ദ് സിങ്ങിനെ പകരക്കാരനായി നിയോഗിച്ചു. ഇതോടെ നിയമസഭയില്‍ ലാഹര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോവിന്ദ് സിങ്ങായിരിക്കും പുതിയ പ്രതിപക്ഷനേതാവ്. ഒരാള്‍ക്ക് ഒരു പദവിയെന്ന പാര്‍ട്ടിനയം പ്രാവര്‍ത്തികമാക്കുന്നിന്റെ ഭാഗമായാണു കമല്‍നാഥിന്റെ രാജി. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രിപദങ്ങള്‍ അലങ്കരിച്ചിട്ടുള്ള കമല്‍നാഥിന്റെ രാജിക്കു പിന്നിലെന്നാണ് അണിയറവര്‍ത്തമാനം. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തിനു പുറമേ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് കമല്‍നാഥ്.
Read More » -
Kerala
പെരിയ കേസ്: സിബിഐ അന്വേഷണം തടയാൻ വാദിച്ച അഭിഭാഷകന് 24.5 ലക്ഷം ഫീസ്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു സംസ്ഥാനത്തു ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതിനിടെ പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം തടയാനായി വാദിച്ച സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ്ങിന് 24.5 ലക്ഷം രൂപ സർക്കാർ ഫീസ് അനുവദിച്ചു. പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ വാദിച്ചതിനാണു പ്രതിഫലം. ഫെബ്രുവരി 21ന് അഡ്വക്കറ്റ് ജനറൽ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിച്ചിരിക്കുന്നത്. സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലായ കേസിൽ പൊതു പണം ഉപയോഗിച്ച് സിബിഐ അന്വേഷണം തടയാനുള്ള സർക്കാർ നീക്കം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഈ കേസിൽ സിബിഐ അന്വേഷണം തടയാനുള്ള കോടതി വാദങ്ങളുടെ ഫീസിനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. വൻ തുക പ്രതിഫലം പറ്റുന്ന അഭിഭാഷകരായ രഞ്ജിത്ത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് പല ഘട്ടങ്ങളിലായി സർക്കാരിനു വേണ്ടി വാദിക്കാൻ കോടതികളിൽ എത്തിയത്. എന്നാൽ…
Read More » -
Crime
ജഹാംഗീര്‍പുരി കലാപം: മുഖ്യസൂത്രധാരന്‍ ബംഗാളില്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ജഹാംഗീര്‍പുരി വര്‍ഗീയ കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ പശ്ചിമ ബംഗാളില്‍ അറസ്റ്റില്‍. നീതുവെന്നുകൂടി വിളിപ്പേരുള്ള ഫരീദിനെയാണ് ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. താംലുക് ഗ്രാമത്തിലെ ബന്ധുവിന്റെ വസതിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ വലയിലായത്. ഫരീദിനെ ഇന്നലെ െവെകി വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചു. വര്‍ഗീയ ലഹളയ്ക്കു വഴിമരുന്നിട്ടതില്‍ മുഖ്യപങ്കുവഹിച്ച് ഇയാള്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജഹാംഗീര്‍പുരിയില്‍നിന്നു മുങ്ങുകയായിരുന്നു. പിന്നീട് പശ്ചിമ ബംഗാളിലെ വിവിധ ഒളിയിടങ്ങളിലായിരുന്നു വാസം. സ്ഥിരം കുറ്റവാളിയായ ഇയാള്‍ക്കെതിരേ 2010 മുതല്‍ കവര്‍ച്ച, പിടിച്ചുപറി, കൊള്ള, ആയുധങ്ങള്‍ െകെവശംവയ്ക്കല്‍ അടക്കം ആറോളം കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ 16 ന് ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളാണു ജഹാംഗീര്‍പുരിയില്‍ വര്‍ഗീയസംഘര്‍ഷത്തിനു വഴിവച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടോളം പോലീസുകാര്‍ അടക്കം ഏതാനും പേര്‍ക്കു പരുക്കേറ്റിരുന്നു.
Read More » -
Business
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ് ബാക്ക് ഓഫറുമായി വാട്സാപ്പ് ഡിജിറ്റല്‍ പെയ്മന്റ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. കൂടുതല്‍ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെര്‍ച്ചന്റ്‌സ് പേമെന്റിനും സമാനമായ ഇന്‍സെന്റീവുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം. മെയ് അവസാന വാരത്തോടെ വാട്‌സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകള്‍ക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് വഴി വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്. അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതല്‍…
Read More » -
India
പത്മശ്രീ പുരസ്‌കാരജേതാവിനെ സര്‍ക്കാര്‍മന്ദിരത്തില്‍നിന്ന് പടിയിറക്കി
ന്യൂഡല്‍ഹി: രാജ്യം പത്മ പുരസ്‌കാരം നല്‍കി ആദരിച്ച വയോധികനായ കലാകാരനെ സര്‍ക്കാര്‍വകവസതിയില്‍നിന്നു മനുഷ്യത്വരഹിതമായി പടിയിറക്കി. പത്മശ്രീ പുരസ്‌കാര ഫലകം അടക്കം വഴിവക്കില്‍ തള്ളി അപമാനിച്ചെന്നും പരാതി. തൊണ്ണൂറു വയസുകാരനായ ഒഡീസി നര്‍ത്തകന്‍ ഗുരു മായാധര്‍ റൗത്തിനാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നു ദുരനുഭവം നേരിടേണ്ടിവന്നത്. സര്‍ക്കാര്‍ അനുവദിച്ച ഡല്‍ഹിയിലെ ഏഷ്യാഡ് വില്ലേജിലെ ബംാവില് വാടകയ്ക്കായിരുന്നു റൗത്തിന്റെ താമസം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ സ്ഥലത്തെത്തിയ അധികൃതര്‍ റൗത്തിനെ വസതിയില്‍നിന്ന് ഇറക്കിവിടുകയായിരുന്നെന്ന് മകള്‍ മധുമിത റൗത് പറഞ്ഞു. പിതാവിന് ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ടിരിക്കെയാണ് ഉദ്യോഗസഥവൃന്ദമെത്തിയത്. രണ്ടു മിനിറ്റിനുള്ളില്‍ ഒഴിയണമെന്നായിരുന്നു ആവശ്യം. ഒഴിപ്പിക്കല്‍ നോട്ടീസ് കാണിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും അതിന് ഉദ്യോഗസ്ഥര്‍ തയാറായില്ല. കോടതിയെ സമീപിക്കാന്‍ ഒരുദിവസത്തെ സാവകാശംതേടിയെങ്കിലും വഴങ്ങിയില്ല. പിന്നാലെ പോലീസും കൂടുതല്‍ തൊഴിലാളികളുമെത്തി. സാധന-സാമഗ്രികളെല്ലാം വലിച്ചു പുറത്തിട്ടു. പിതാവിനു ലഭിച്ച പത്മശ്രീ പുരസ്‌കാര ഫലകവും അതില്‍ ഉള്‍പ്പെടുന്നു. ആയുസ് മുഴുവന്‍ നൃത്തത്തിലൂടെ രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ കലാകാരനു മോദി സര്‍ക്കാരിനു കീഴില്‍ ഒരു ആദരവും ലഭിച്ചില്ല. അവിചാരിതമായി…
Read More » -
Business
സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
മുംബൈ: ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോല്‍സിമുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റ് എന്നിവയില്‍ ഹോല്‍സിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ വാങ്ങാനാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നത്. എസിസിക്കും അംബുജ സിമന്റിനും കൂടി ഇന്ത്യയില്‍ 20 നിര്‍മ്മാണശാലകളുണ്ട്. ഇരു കമ്പനികളും പ്രതിവര്‍ഷം 64 ടണ്‍ സിമന്റ് ഉല്‍പാദിപ്പിക്കുന്നുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെകാണ് 117 മില്യണ്‍ ടണ്ണോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. അംബുജക്കും എസിസിക്കും കൂടി 1.20 ലക്ഷം കോടി വിപണി മൂലധനമുണ്ട്. അതേസമയം, ഹോല്‍സിമുമായുള്ള ഇടപാടിന് അള്‍ട്രാടെകും താല്‍പര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ വാര്‍ത്ത ആദിത്യബിര്‍ള വക്താവ് നിഷേധിച്ചു. അംബുജ സിമന്റില്‍ ഹോല്‍സിമിന് 63 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എസിസിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഇത് വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോല്‍സിം…
Read More »