ചെന്നൈ: സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് സര്‍ക്കാര്‍.നികുതി വര്‍ധനവ് മൂലം വമ്ബിച്ച വരുമാനമുണ്ടാക്കിയത് കേന്ദ്രമാണെന്നും ഇതിന് ആനുപാതികമായി സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടായിട്ടില്ലെന്നും തമിഴ്‌നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങളുമായി പങ്കിടാവുന്ന അടിസ്ഥാന എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും സെസും സര്‍ചാര്‍ജും വര്‍ദ്ധിപ്പിച്ചതിനാലാണ് ഇത് സംഭവിക്കുന്നതെന്നും പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞു.
നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എൻ ബാലഗോപാലും ഇതേ വിമർശനവുമായി രംഗത്ത് വന്നിരുന്നു.