Month: April 2022
-
Environment
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലടക്കം വിവിധ ജില്ലകളില്‍ നാല് മണിയോടെ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒന്‍പത് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Read More » -
India
സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന് ഇ. ശ്രീധരന്
സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന് ഇ. ശ്രീധരന്. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമർശിച്ചു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.
Read More » -
LIFE
പീഡനക്കേസില്‍ നടന്‍ വിജയ് ബാബു വിദേശത്തെന്ന് കൊച്ചി ഡിസിപി
പീഡനക്കേസില്‍ നടന്‍ വിജയ് ബാബു വിദേശത്തെന്ന് കൊച്ചി ഡിസിപി യു വി കുര്യാക്കോസ്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയും നടിയുമായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി. അതേസമയം ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. വിജയ് ബാബുവിനായി ലുക്കൗട്ട്…
Read More » -
Crime
നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകൾ; ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രെെം ബ്രാഞ്ച്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മാെഴിയെടുക്കുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥൻ ബൈജു പൗലോസും വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രനും ചേർന്നാണ് മൊഴിയെടുക്കുന്നത്. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് മാെഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ചർച്ചയിൽ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതിന് മൂലകാരണമായി കരുതപ്പെടുന്ന മഞ്ജു വാര്യർ-ദിലീപ് പ്രശ്നത്തെക്കുറിച്ചായിരുന്നു ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്. ദിലീപ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന ആരോപണം സാധൂകരിക്കുന്ന പശ്ചാത്തലമായിരുന്നു ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയിലൂടെ സംസാരിച്ചത്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പമാണ് മഞ്ജു വിവാഹ മോചനം നേടാൻ കാരണമായത്. ഈ ബന്ധം മഞ്ജു സ്ഥിരീകരിച്ചത് അതിജീവിത പറഞ്ഞപ്പോഴാണെന്നും അതാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണമെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. അതേസമയം ആദ്യം ഇക്കാര്യം മഞ്ജുവിനോട് പറഞ്ഞത് അതിജീവിതയല്ലെന്നും കാവ്യ മാധവന്റെ അമ്മയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
Read More » -
Kerala
തനിയാവർത്തനം, രണ്ടിടങ്ങളിലായി ഇന്ന് വെള്ളത്തിൽ മുങ്ങി മരിച്ചത് 5 കൗമാരങ്ങൾ
ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ ചെമ്മീൻകെട്ടിലിറങ്ങിയ മൂന്നുവിദ്യാർഥികൾ ചെളിയിൽ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂർ പള്ളിക്കടുത്ത് താമസിക്കുന്ന വരുൺ(16), സൂര്യ(16), മുഹ്സിൻ(16) എന്നിവരാണ് മരിച്ചത്. കഴുത്താക്കൽ കായലിനു സമീപത്തെ ചെമ്മീൻകെട്ടിൽ ഇറങ്ങിയ ഇവർ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു എന്നാണ് ഒപ്പമുള്ളവർ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടുപേർ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേർ ചെളിയിൽ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയർ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപേ തന്നെ മൃതദേഹങ്ങൾ നാട്ടുകാർ തന്നെ പുറത്തെത്തിച്ചിരുന്നു. അതേ സമയം കോട്ടയം പേരൂർ പള്ളിക്കുന്നിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശി അമൽ(16) നവീൻ(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയക്ക് ഒരു മണിയോടെ പള്ളിക്കുന്ന് കടവിലായിരുന്നു അപകടം. നാല് കുട്ടികളാണ് ഉച്ചയോടെ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ടുപേർ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റ് രണ്ടു പേർ പുഴയിൽ ഇറങ്ങാതെ തിരിച്ചു പോയി. മരിച്ച അമൽ ഏറ്റൂമാനൂർ ബോയ്സ് സ്കൂളിലെയും നവീൻ…
Read More » -
India
താഴ് വാരത്തിലെ രാജുവായി മലയാളിയെ ഞെട്ടിച്ച പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ് അന്തരിച്ചു
പ്രശസ്‌ത നടന്‍ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടിയുടെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത താഴ് വാരത്തിലെ രാജുവിന്റെ മുഖം മലയാളിക്കു മറക്കാനാവില്ല. ഒരു വേട്ടക്കാരന്റേ ക്രൗര്യത്തോടെ ഇരയെ പിടിക്കാൻ അയാൾ പതിയിരുന്നു. ആത്മാർഥ സുഹൃത്തിനെ ചതിക്കുന്നതിൽ യാതൊരു സങ്കോചവുമില്ലാത്ത, കണക്കുകൂട്ടലുകൾ തെറ്റാത്ത, മനസാക്ഷിയില്ലാത്ത ക്രൂരൻ. രാജു എന്ന വില്ലനെ സലീം ഖൗസ് എന്ന അന്യഭാഷ നടനിൽ ഏൽപ്പിച്ചപ്പോൾ ഭരതന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല. മോഹൻലാലിന്റെ ബാലൻ്റെ പ്രകടനത്തോട് കിടപിടിക്കുന്നതായിരുന്നു സലീമിന്റെ രാജുവും. മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻ വേഷങ്ങളിൽ മുൻനിരയിൽ തന്നെയാണ് സലീം ഖൗസിന്റെ സ്ഥാനം. ചെന്നൈയിൽ 1952ലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. 1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ’ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു. 1989-ല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്‌ത ചെയ്ത ‘വെട്രിവിഴ’യിൽ കമല്‍ഹാസന്റെ വില്ലനായി…
Read More » -
Local
കെ എസ് ഇ ബിയില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന – 97.24% പോളിംങ്
വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന നടന്നു. ആകെയുള്ള 26246 വോട്ടര്‍മാരില്‍ 25522 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംങ് ശതമാനം 97.24 ആണ്. 22949 പുരുഷന്‍മാരും 2573 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസ്സിയേഷന്‍ (സി.ഐ.,ടി.യു.), കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എ.ഐ.ടി.യുസി.) , കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്.), യുണൈറ്റഡ് ഡെമോക്രാറ്റിക് എപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ.), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നീ ഏഴ് തൊഴിലാളി സംഘടനകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 76 ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഫലപ്രഖ്യാപനം 30-ന്
Read More » -
India
എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപനയ്‌ക്കുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമെന്ന് സി പി ഐ (എം) പോളിറ്റ് ബ്യൂറോ
എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപനയ്‌ക്ക് കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 29 കോടിയോളം പോളിസിഉടമകൾ കയ്യാളുന്ന അമൂല്യമായ ആസ്‌തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത് കൈമാറാനാണ് സർക്കാർ ശ്രമം. ഇൻഷ്വറൻസ് ലോകത്ത് എൽഐസിക്ക് സവിശേഷമായ സ്ഥാനമാണ്. രാഷ്‌ട്രനിർമാണത്തിനു സംഭാവന നൽകാൻ കഴിയുന്ന വിധത്തിൽ സ്വകാര്യകമ്പനികളെ ദേശസാൽക്കരിച്ചാണ് എൽഐസി രൂപീകരിച്ചത്. സമ്പാദ്യവും അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലും കൂട്ടിയിണക്കിയുള്ള ഉൽപന്നം എൽഐസി ഇറക്കിയത് ജനങ്ങൾ വൻതോതിൽ സ്വീകരിച്ചു; ബിസിനസ് വൻതോതിൽ വളരുകയും ചെയ്‌തു. കേന്ദ്രസർക്കാർ അഞ്ച് കോടി രൂപ നിക്ഷേപിച്ച സ്ഥാനത്ത് ഇപ്പോൾ എൽഐസിയുടെ മൊത്തം ഫണ്ട് 34 ലക്ഷം കോടി രൂപയാണ്. പോളിസിഉടമകളുടെ ട്രസ്‌റ്റ് എന്നതിൽനിന്ന് പരമാവധി ലാഭം കൊയ്യാനായി പ്രവർത്തിക്കുന്ന കമ്പനിയാക്കി എൽഐസിയെ മാറ്റാനാണ് സർക്കാർ ശ്രമം. എൽഐസി ഓഹരിവിൽപന എന്നതിന്റെ അർഥം പോളിസി ഉടമകളിലേയ്‌ക്ക് ഭാവിയിൽ എത്തിച്ചേരുന്ന വരുമാനത്തിന്റെ വിൽപന എന്നതാണ്. ഐപിഒയുടെ പ്രത്യാഘാതം പോളിസിഉടമകളോട് വിശദീകരിച്ചിട്ടില്ല. അംഗീകരിക്കാൻ കഴിയാത്ത വിൽപനയുടെ വിവരങ്ങൾ പുറത്തുവരികയാണ്. എൽഐസിയുടെ എംബഡഡ് മൂല്യം…
Read More » -
Kerala
ഇന്ന് സന്ധ്യക്ക് 6.30 നും രാത്രി11.30 നും ഇടയില്‍ സംസ്ഥാനത്ത് പവർ കട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം. നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെ അവശ്യസേവനമേഖലകളേയും വൈദ്യുതി നിയന്ത്രണം ബാധിക്കില്ല. കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവ് വന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. ജനങ്ങള്‍ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രണം കൂടുതല്‍ സമയത്തിലേക്ക് നീട്ടേണ്ടിവരും. നഗരപ്രദേശങ്ങളേയും ആശുപത്രിയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള വൈദ്യുത നിയന്ത്രണമാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം പരിഗണിച്ച്…
Read More » -
India
മതപ്പോരുകള്‍ക്കിടയില്‍ മനംകുളിര്‍പ്പിക്കുന്ന കാഴ്ച, വിവാഹാഘോഷത്തിന്റെ ഭാഗമായി ഹിന്ദുകുടുംബം പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
കാസർകോട്: രാജ്യത്ത് പ്രതിദിനം ജാതി സ്പർദ്ധയും മതപ്പോരും അഗ്നിയായി ആളിപ്പടരുകയാണ്. പ്രത്യേകിച്ച് കര്‍ണാടകയില്‍ ഹിജാബ്-ഹലാല്‍ ഭക്ഷണം വിവാദങ്ങൾ സ്ഫോടത്മകമായി നില നിൽക്കുന്നു. ഇതേച്ചൊല്ലി വിദ്വേഷപ്രചരണങ്ങളും വിഭാഗീയതയും മുടിയഴിച്ചാടുന്നതിനിടെ മതസൗഹാര്‍ദത്തിന്റെ മനംകുളിര്‍പ്പിക്കുന്ന കാഴ്ചയായി ഒരു ഇഫ്താര്‍ സംഗമം. കാസര്‍കോട് അതിര്‍ത്തിക്കടുത്ത് കര്‍ണാടകയില്‍പെട്ട വിട്‌ളയില്‍ മുസ്ലിം വിഭാഗത്തിനായി ഹിന്ദു കുടുംബം ഒരുക്കിയ ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി മാറി. വിട്‌ളക്കടുത്ത് ബൈരിക്കാട്ടെ ഹിന്ദുകുടുംബമാണ് പള്ളിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയത്. ഏപ്രില്‍ 24ന് ബൈരിക്കാട്ടെ ചന്ദ്രശേഖര്‍ എന്നയാളുടെ വിവാഹം നടന്നു. സുഹൃത്തുക്കളായ മുസ്ലീങ്ങള്‍ക്ക് വ്രതമാസമായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാനാകില്ലെന്ന തിരിച്ചറിവില്‍ ചന്ദ്രശേഖറും കുടുംബവും വിവാഹാഘോഷത്തിന്റെ ഭാഗമായി പള്ളിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയായിരുന്നു. ഇഫ്താറിന് ശേഷം ചന്ദ്രശേഖറിനെ ജലാലിയ്യ ജുമാമസ്ജിദ് പണ്ഡിതരും ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു. ഇഫ്താറില്‍ പങ്കെടുത്തവര്‍ നവദമ്പതികളെ ആശീര്‍വദിക്കുകയും അങ്ങനെ ഗ്രാമം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു.
Read More »