Month: February 2022

  • Kerala

    അകത്തും പുറത്തും പ്രതിക്ഷേധ കൊടുങ്കാറ്റുയർത്തിയ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

    തിരുവനന്തപുരം: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങള്‍  വിശദീകരിച്ചത് ഗുണകരമായി. ഒടുവിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണമുന്നണിക്കകത്തും പ്രതിപക്ഷ നിരയിലും വൻ പ്രതിഷേധങ്ങൾ ഉയർത്തിയ ലോകായുക്ത നിയമഭേദഗതി ബിൽ യാഥാർത്ഥ്യമായി. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ല എന്നുമാണ് നിയമോപദേശമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഇങ്ങനെയുള്ള അധികാരങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവർണർ മറുപടി നൽകിയതായാണ് വിവരം. ജനുവരി 24നു ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ കൂട്ടാക്കിയില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. എന്തായാലും ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ സർക്കാരിനു സാധിച്ചു. അഴിമതിക്കേസിൽ ലോകായുക്ത തീർപ്പു പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ…

    Read More »
  • Kerala

    ഷാപ്പിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങിയവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

    കുമരകം: കള്ളുഷാപ്പില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കാറില്‍ കടന്നു കളഞ്ഞ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.കുമരകം കണ്ണാടിച്ചാലിന് സമീപത്തെ ഷാപ്പില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കരിമീന്‍ മപ്പാസും, താറാവ് കറിയും ഉള്‍പ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണമാണ് രണ്ട് പേരും ചേര്‍ന്ന് കഴിച്ചത്.ശേഷം കൈകഴുകാൻ പുറത്തിറങ്ങിയ രണ്ടുപേരും കാറിൽ കയറി ഓടിച്ചുപോവുകയായിരുന്നു. ഷാപ്പിലുള്ളവര്‍ അടുത്തുള്ള  പരിചയക്കാരേയുമെല്ലാം വിളിച്ച്‌ വിവരം അറിയിച്ചതിനെ തുടർന്ന് ആളുകൾ  ബൈക്കിലും മറ്റുമായി കാറിന് പിന്നാലെ പോവുകയും ഇല്ലിക്കൽ ജംക്ഷനിൽ വച്ച് തടയുകയുമായിരുന്നു ഒപ്പം പോയ ഷാപ്പിലെ ജീവനക്കാര്‍ ഇവരോട് പണം ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ല.തുടർന്ന് പോലീസില്‍ വിവരം അറിയിച്ചതോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പിന്നീട് ഗൂഗിള്‍ പേ വഴി പണം ഷാപ്പ് ഉടമയ്‌ക്ക് അയച്ചു കൊടുത്ത് രണ്ടാളും പ്രശ്നത്തിൽ നിന്ന് ‘കൈകഴുകി’.

    Read More »
  • LIFE

    സാധാരണക്കാർക്ക് വീട് പണിതു നൽകിയ കേരളത്തിന്റെ സ്വന്തം ലാറി ബേക്കർ

    (1917 മാർച്ച് 2, ബെർമിങ്‌ഹാം, ഇംഗ്ലണ്ട്‌ – 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം)   വാസ്തുശില്‍പ്പത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്.അവിടെയായിരുന്നു ലോറൻസ് ബേക്കർ എന്ന ലാറി ബേക്കര്‍ സാധാരണക്കാരുടെ പെരുന്തച്ചനായത്.വരേണ്യവര്‍ഗത്തിന്റെ പിണിയാളുകളായി അധഃപതിക്കാതെ, സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും ആദിവാസിയുടെയും ചേരിനിവാസിയുടെയും ഭവനസങ്കല്‍പ്പങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ ചാരുതയേറ്റുക എന്ന കാലം ആവശ്യപ്പെട്ടിരുന്ന വെല്ലുവിളിയാണ് അക്ഷരാര്‍ഥത്തില്‍ ലാറി ബേക്കര്‍ ഏറ്റെടുത്തതും വിജയകരമായി നടപ്പിലാക്കിയതും.  ചുരുങ്ങിയ ചെലവില്‍, നാടന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹാര്‍ദ, ഊര്‍ജം സംഭരിക്കുന്ന വീടുകള്‍ നാടിന് പ്രതീക്ഷയായി ഉയര്‍ന്നുവന്നു.അതിന് പ്രധാനപ്പെട്ട രണ്ട് കാരണക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് ബനഡിക്ട് തിരുമേനി(തിരുവല്ല കൂടാരപ്പള്ളി).രണ്ട് മുൻ കേരള മുഖ്യമന്ത്രി സി അച്യുതമേനോന്‍(കോഫി ഹൗസ് കെട്ടിടങ്ങൾ).ഇവരുടെ കരുത്തുറ്റ പിന്തുണയിലാണ് കേരളത്തില്‍ ബേക്കറിന് കാലുറപ്പിക്കാന്‍ സാധിച്ചത്.1970ല്‍ അദ്ദേഹം പണിഞ്ഞ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആസ്ഥാനമന്ദിരം, ലയോള സ്കൂളിനുവേണ്ടി ചെയ്ത കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവയൊക്കെ വാസ്തുശില്‍പ്പത്തിന്റെ അമൃതമുദ്രകളായി.   ലാറി ബേക്കറിന്റെ ജീവിതപാത അതീവസങ്കീര്‍ണവും ദുഷ്കരവുമായിരുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ‘പകുതി’ ഡോക്ടറായി ചൈനയില്‍ സന്നദ്ധസേവനത്തിന് മുതിര്‍ന്ന അദ്ദേഹത്തിന്റെ മടക്കയാത്രയില്‍…

    Read More »
  • Kerala

    ദിലീപിന് ജാമ്യം അനുവദിച്ചു

    കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി.ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍്റെ വാദം തള്ളിയായിരുന്നു കോടതിയുടെ ഈ ഉത്തരവ്.

    Read More »
  • Breaking News

    ദിലീപിനു മുൻകൂർ ജാമ്യം, പ്രോസിക്യൂഷനു തിരിച്ചടി

    കൊച്ചി: കാത്തിരിപ്പിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ അവസാനിച്ചു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവറും ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി.ഗോപിനാഥ് വിധി പ്രസ്താവിച്ചത്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപിനോടും സംഘത്തോടും ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്നും അതിനു താൻ…

    Read More »
  • Kerala

    വനനിയമങ്ങൾ തടസ്സം; അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് വികസനം പാതിവഴിയിൽ

    പത്തനംതിട്ട: ​കിഫ്ബി ഫണ്ട്​ ഉപയോഗിച്ച്‌​​ വികസിപ്പിക്കാൻ ലക്ഷ്യമിട്ട അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ്​ വികസനത്തിന്​ വനനിയമങ്ങള്‍ തടസ്സമാകുന്നു.​.കിഫ്​ബി വഴി പാത നവീകരിക്കുന്നതിനുള്ള വ്യവസ്ഥ കുറഞ്ഞത്​ 10 മീ. വീതി വേണമെന്നതാണ്​. ഇത്രത്തോളം വീതി ലഭിക്കണമെങ്കില്‍ വനഭൂമി വിട്ടുനല്‍കണം.നിലവില്‍ ചിറ്റാര്‍മുതല്‍ അച്ചന്‍കോവില്‍വരെ പാതയുണ്ട്.കൂടുതൽ വനഭൂമി വിട്ടുകിട്ടിയെങ്കിൽ മാത്രമേ റോഡ് വികസനം സാധ്യമാകുകയുള്ളൂ.   റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖാന്തരം അച്ചന്‍കോവില്‍ മുതല്‍ പ്ലാപ്പള്ളിവരെയുള്ള 100 കി.മീ. ദൂരം സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.100 കോടി രൂപക്കുമുകളിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അച്ചന്‍കോവില്‍നിന്ന് തുടങ്ങി മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴിവഴി പ്ലാപ്പള്ളിയില്‍ എത്തിച്ചേരുന്നതാണ് റോഡ്.നിലവിൽ കാനനപാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ അഞ്ചുമീറ്റര്‍ വീതി മാത്രമേയുള്ളു. വീതി കൂട്ടണമെങ്കില്‍ വനഭൂമി വിട്ടുകിട്ടണം. അതിന് കേന്ദ്ര പരിസ്ഥിതി, വനംമന്ത്രാലയത്തിന്റെ അനുമതിവേണം. വനഭൂമി വിട്ടുനല്‍കി റോഡ് വികസനത്തിന് നിലവിലെ നിയമം അനുവദിക്കുന്നില്ല.കോന്നിവഴി തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതയായി രൂപപ്പെടുന്നതാണ് അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ്. ശബരിമല തീര്‍ഥാടകര്‍ക്കും ഗവി സഞ്ചാരികള്‍ക്കും…

    Read More »
  • Food

    മത്തങ്ങ ഒരു മരുന്നാണ്; മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

    ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ.ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്.ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ.അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍… വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ.കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ സഹായിക്കുന്നു.ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മത്തങ്ങ കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ…

    Read More »
  • LIFE

    യാത്ര , അത് ആസ്വദിക്കാനുള്ളതാണ്

    ജീവിതം തന്നെ ഒരു യാത്രയാണ്.എന്നിരുന്നാലും ഉള്ള ജീവിതത്തിൽ ഒരു പാട് യാത്ര ചെയ്യണം. വീണ്ടും വീണ്ടും വിദൂര താരകങ്ങളെ തേടി യാത്ര പൊയ്ക്കൊണ്ടേയിരിക്കണം.സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം എന്നും മറക്കരുത്. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും.പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്.ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ.പക്ഷേ വലിയ കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുന്നത്.   ഒരു യാത്രകൊണ്ട് കൂടുതൽ കാഴ്ചകൾ കാണണമെന്നാണ് ആഗ്രഹമെങ്കിൽ ഇടയ്ക്കൊക്കെ ഇടുക്കിയിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിച്ചാൽ മതി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ തന്നെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ എന്നത്തേയും പറുദീസയാക്കുന്നത്. മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടുപോകുന്നു…

    Read More »
  • Health

    ആടലോടകത്തിന്റെ അത്ഭുത ഗുണങ്ങൾ

    ആയുർ‌വേദത്തിൽ ഏറെ  ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം.ഏത് കാലാവസ്ഥയിലും വളരുമെന്നതിനാൽ വീട്ടുമുറ്റത്ത് ഒന്നോരണ്ടോ ആടലോടകം നട്ടാൽ അത് ഏറെ പ്രയോജനം ചെയ്യും.ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും.ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം. അല്‍പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും വളരെയധികം ഉപയോഗിച്ച് വരുന്നു. ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും.വൈദ്യമാതാവ്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങൾ ആടലോടക വേര് ചേർത്തുണ്ടാക്കുന്നതാണ്. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കയാണെങ്കിൽ‍ കഫം ഇല്ലാതാവുകയും, തണലിൽ‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം.ഇത് രക്‌തസ്രാവം,…

    Read More »
  • Food

    ദിവസേന ഓരോ നേന്ത്രപ്പഴം കഴിച്ചാൽ 

    ഉഷ്ണമേഖലാപ്രദേശങ്ങളിൽ സമൃദ്ധിയായി വളരുന്ന ഒന്നാണ് നേന്ത്രവാഴ.കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന് ഏറ്റവും യോജിച്ചതാണ്.ഭക്ഷ്യവസ്തു എന്ന് മാത്രമല്ല, ഔഷധം എന്ന നിലയിലും നേന്ത്രപ്പഴത്തിന് ഫലങ്ങളുടെ ഇടയിൽ പ്രധാന സ്ഥാനമുണ്ട്.നല്ല മൂത്ത നേന്ത്രക്കായ അന്നജം, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയായി വർത്തിക്കുന്നു.രണ്ടു നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലും കൂടിയാൽ ഉത്തമമായ ഒരു സമീകൃത ആഹാരമായി എന്ന് പറയാം. നേന്ത്രപ്പഴം തൈരിൽ ഉടച്ച് ചേർത്ത് മധുരത്തിന് തേനും കൂട്ടി ദിവസേന ശീലിച്ചാൽ ശരീരത്തിന് ബലവും രോഗപ്രതിരോധ ശക്തിയും ഉണ്ടാകുന്നതാണ്.ശിശുക്കൾക്കും ബാലൻമാർക്കും ഇത് വിശേഷപ്പെട്ട ഒരു ഭക്ഷണമാണ് എന്നതിൽ രണ്ടു പക്ഷത്തിനു വഴിയില്ല.മൂത്ത നേന്ത്രക്കായ അരിഞ്ഞ് ഉണക്കിപ്പൊടിച്ചു കുറുക്കി ശിശുക്കൾക്ക് കൊടുത്താൽ പരസ്യത്തിൽ കാണുന്ന ബോണി ബേബീസ് ആയി വളരും.ടീൻ പൗഡർ കഴിച്ചു വളരുന്ന കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വയറിളക്കവും മറ്റും ഈ ബനാന ബേബിസിനെ അലട്ടുകയുമില്ല. നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയ വ്രണം, മൂത്രരോഗങ്ങൾ എന്നിവയ്ക്ക് ആശ്വാസദായകമാണ്.ഇതിലെ…

    Read More »
Back to top button
error: