KeralaNEWS

ഷാപ്പിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങിയവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു

കുമരകം: കള്ളുഷാപ്പില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കാറില്‍ കടന്നു കളഞ്ഞ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.കുമരകം കണ്ണാടിച്ചാലിന് സമീപത്തെ ഷാപ്പില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കരിമീന്‍ മപ്പാസും, താറാവ് കറിയും ഉള്‍പ്പെടെ ആയിരത്തിലധികം രൂപയുടെ ഭക്ഷണമാണ് രണ്ട് പേരും ചേര്‍ന്ന് കഴിച്ചത്.ശേഷം കൈകഴുകാൻ പുറത്തിറങ്ങിയ രണ്ടുപേരും കാറിൽ കയറി ഓടിച്ചുപോവുകയായിരുന്നു.
ഷാപ്പിലുള്ളവര്‍ അടുത്തുള്ള  പരിചയക്കാരേയുമെല്ലാം വിളിച്ച്‌ വിവരം അറിയിച്ചതിനെ തുടർന്ന് ആളുകൾ  ബൈക്കിലും മറ്റുമായി കാറിന് പിന്നാലെ പോവുകയും ഇല്ലിക്കൽ ജംക്ഷനിൽ വച്ച് തടയുകയുമായിരുന്നു ഒപ്പം പോയ ഷാപ്പിലെ ജീവനക്കാര്‍ ഇവരോട് പണം ചോദിച്ചെങ്കിലും നല്‍കാന്‍ തയ്യാറായില്ല.തുടർന്ന് പോലീസില്‍ വിവരം അറിയിച്ചതോടെ ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.പിന്നീട് ഗൂഗിള്‍ പേ വഴി പണം ഷാപ്പ് ഉടമയ്‌ക്ക് അയച്ചു കൊടുത്ത് രണ്ടാളും പ്രശ്നത്തിൽ നിന്ന് ‘കൈകഴുകി’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: