പത്തനംതിട്ട: കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കാൻ ലക്ഷ്യമിട്ട അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് വികസനത്തിന് വനനിയമങ്ങള്‍ തടസ്സമാകുന്നു..കിഫ്ബി വഴി പാത നവീകരിക്കുന്നതിനുള്ള വ്യവസ്ഥ കുറഞ്ഞത് 10 മീ. വീതി വേണമെന്നതാണ്. ഇത്രത്തോളം വീതി ലഭിക്കണമെങ്കില്‍ വനഭൂമി വിട്ടുനല്‍കണം.നിലവില്‍ ചിറ്റാര്‍മുതല്‍ അച്ചന്‍കോവില്‍വരെ പാതയുണ്ട്.കൂടുതൽ വനഭൂമി വിട്ടുകിട്ടിയെങ്കിൽ മാത്രമേ റോഡ് വികസനം സാധ്യമാകുകയുള്ളൂ.
ദൂരം സഞ്ചാരയോഗ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.100 കോടി രൂപക്കുമുകളിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അച്ചന്‍കോവില്‍നിന്ന് തുടങ്ങി മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴിവഴി പ്ലാപ്പള്ളിയില്‍ എത്തിച്ചേരുന്നതാണ് റോഡ്.നിലവിൽ കാനനപാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ അഞ്ചുമീറ്റര്‍ വീതി മാത്രമേയുള്ളു.
വീതി കൂട്ടണമെങ്കില്‍ വനഭൂമി വിട്ടുകിട്ടണം. അതിന് കേന്ദ്ര പരിസ്ഥിതി, വനംമന്ത്രാലയത്തിന്റെ അനുമതിവേണം. വനഭൂമി വിട്ടുനല്‍കി റോഡ് വികസനത്തിന് നിലവിലെ നിയമം അനുവദിക്കുന്നില്ല.കോന്നിവഴി തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതയായി രൂപപ്പെടുന്നതാണ് അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ്. ശബരിമല തീര്‍ഥാടകര്‍ക്കും ഗവി സഞ്ചാരികള്‍ക്കും റോഡ് വളരെ സഹായകമാകും.ഒപ്പം കോന്നി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നവർക്കും.