Month: February 2022

  • Kerala

    ഉപഭോക്താവിനെ കറൻ്റടിപ്പിച്ചു കൊല്ലാൻ ഉത്സാഹം, കുടിശ്ശിക പിരിച്ചെടുക്കാൻ വൈദ്യുതി ബോർഡിന് അലസത; കെ.എസ്.ഇ.ബി പിരിച്ചെടുക്കാനുള്ള കുടിശ്ശിക 3159.16 കോടി

    നാൾക്കുനാൾ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ഉപഭോക്താവിനെ കറൻ്റടിപ്പിച്ചു കൊല്ലാനുള്ള ഉദ്യമത്തിലാണ് വൈദ്യുതി ബോർഡ്. പക്ഷേ ആയിരകണക്കിനു കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബിക്കു തീരെ താല്പര്യമില്ല. വൈദ്യുതി കുടിശികയായി പിരിച്ചെടുക്കാനുള്ളത് 3159.16 കോടി രൂപയാണ്. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കൂട്ടണമെന്ന ശുപാർശ റെഗുലേറ്ററി കമ്മിറ്റി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ 3159.16 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന കണക്ക് പുറത്തുവന്നത്. ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് 9056.71 കോടി രൂപയുടെ കടബാധ്യതയും കെ.എസ്.ഇ.ബിക്കുണ്ട്. ഓവർ ഡ്രാഫ്റ്റ്, ഹൃസ്വ-ദീർഘകാല വായ്പയായാണ് ഇത്രയധികം ബാധ്യത. പോസ്റ്റിലൂടെ സ്വകാര്യ കമ്പനികൾ കേബിളുകൾ വലിച്ചിരിക്കുന്ന വകയിൽ കെ.എസ്.ഇ.ബിക്ക് വരുമാനമുണ്ട്. പ്രമുഖ സ്വകാര്യ കേബിൾ കമ്പനി 2016 മേയ് മുതൽ ഇതുവരെ ഈ ഇനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകിയത് 101.91 കോടി രൂപയാണ്. ജില്ലകൾ തോറുമുള്ള സ്വകാര്യ കമ്പനികൾ നൽകുന്ന തുക ഇതിനു പുറമേ. അത്തരം കണക്കുകൾ സംസ്ഥാനതലത്തിൽ സമാഹരിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി പറയുന്നു. പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ.…

    Read More »
  • Kerala

    ‘ഇനിയും വീടുകളിൽ പാമ്പു കയറിയാൽ പഴയപോലെ തന്നെ പാഞ്ഞെത്തും. ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെ’ന്ന്‌ വാവ സുരേഷ്, ഇന്ന് ആശുപത്രി വിടും

    കോട്ടയം: മൂർഖന്റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്തേക്കും. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജ് സംബന്ധിച്ചു തീരുമാനം എടുക്കുക. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം മെച്ചപ്പെട്ടു. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ നൽകുന്നത്. നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. 10 ദിവസം പൂർണവിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വാവ സുരേഷുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഇന്നലെ വാവ സുരേഷിനെ സന്ദർശിച്ചു. സുരേഷിന് വീട് നിർമിച്ചു നൽകാൻ ചെന്നൈയിലെ ഹോട്ടൽ…

    Read More »
  • Crime

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു,സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് പകര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.  

    Read More »
  • Kerala

    കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു

    കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ച സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ന്നു വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ളി​ൽ 10,11, 12 ക്ലാ​സു​ക​ളാ​ണ് ഇ​ന്ന് തു​ട​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ലേ​പ്പോ​ലെ രാ​വി​ലെ ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക്ലാ​സു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കോ​ള​ജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ളും ഇ​ന്ന് ആ​രം​ഭി​ക്കും. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യും ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​നു​ക​ൾ എ​ന്നി​വ​യും ഈ ​മാ​സം 14 ന് ​ആ​രം​ഭി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​വും ക്ലാ​സു​ക​ൾ ന​ട​ത്തു​ക​യെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

    Read More »
  • NEWS

    നവവധു വിവാഹ ദിവസം രാവിലെ മരണം വരിച്ചു

    കോഴിക്കോട്: വിവാഹദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനിയാണ് മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഇന്നലെ വിവാഹം നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വധൂഗൃഹത്തിലാണ് വിവാഹം നടത്താൻ പ്ലാൻ ചെയ്തത്. അതിനായി മണ്ഡപം ഉൾപ്പെടെ എല്ലാം ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അമ്മ: സുനില. സഹോദരൻ: ആകാശ്. അസ്വാഭാവിക മരണത്തിനു ചേവായൂർ പൊലീസ് കേസെടുത്തു. ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. (ഹെൽപ്‌ലൈൻ നമ്പർ- 1056, 0471- 2552056)

    Read More »
  • Kerala

    ദിലീപ് അകത്തോ പുറത്തോ എന്ന് ഇന്നറിയാം, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി രാവിലെ10.15ന്

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യും. എന്നാൽ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. മുൻകൂ‍ർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൽ യാതൊരു സംശയവും വേണ്ടെന്നും സ്വന്തം മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബൈജു പൗലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിൽ…

    Read More »
  • Kerala

    ഭിന്നശേഷിക്കാരനായ14 കാരൻ പരിമിതികളെ തോൽപിച്ച് വീണ്ടും ഇന്ത്യൻ ടീമിലേക്ക്

    പരിമിതികളെ തോൽപിച്ച് 14 കാരൻ ലെനിൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക്. ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി വി.പി ലെനിൻ വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടാം തവണയും ഇടം നേടി നാടിനും നാട്ടുകാർക്കും ഏറെ അഭിമാനമായ ലെനിന് സ്കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയപ്പാണ് നൽകിയത്. ഭിന്നശേഷി കുട്ടികൾക്കായുള്ള വേൾഡ് അംപ്യൂട്ടി ഫുട്ബോൾ ഫെഡററേഷനു കീഴിൽ വെസ്റ്റ് ഏഷ്യൻ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ലെനിൻ തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് അഞ്ച് മുതൽ ഒമ്പത് വരെ ഇറാൻ കിഷ് ഐലൻഡിലാണ് മൽസരം. ഇന്ത്യ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 14 കാരനായ ലെനിൻ ബൂട്ടണിയുക. കളിയോടുള്ള ലെനിന്റെ താൽപര്യം കണ്ടെത്തിയത് സ്കൂളിലെ കായിക അധ്യാപിക ഷക്കീല മുഹമ്മദും സ്കൂൾ കോച്ച് റംഷാദുമാണ്. പാര അംപ്യൂട്ടി ഫുട്ബോൾ ഇന്ത്യൻ ടീമിലേക്ക് 2019 ലും ലെനിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.…

    Read More »
  • Breaking News

    യൗവനകാലത്ത് ലതയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു, ലതാ മങ്കേഷ്ക്കറുടെ ജീവിതത്തിലെ ഞട്ടിക്കുന്ന ഒരേട്

      മുംബൈ: ഇതിഹാസ ​ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാർക്കിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെ എരിഞ്ഞടങ്ങി. ഏഴ് പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന സംഗീത സപര്യകൊണ്ട് ലോകത്തിന്‍റെ മുഴുവന്‍മനം കവര്‍ന്ന ഈ അനശ്വര പ്രതിഭയെ യൗവനത്തില്‍ തന്നെ സംഗീത ലോകത്തിന് നഷ്ടമാവേണ്ടതായിരുന്നു. പിതാവ് ദീനനാഥ് മങ്കേഷ്‌കറിന്റെ മരണശേഷം കുടുംബത്തെ പോറ്റാന്‍ ലത രാപ്പകലില്ലാതെ അധ്വാനിച്ചു. കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമൊന്നും ലഭിച്ചില്ല. ഗുലാം ഹൈദറിന്റെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ് ലത ജീവിതപ്രതിസന്ധികളോട് പടപൊരുതുകയായിരുന്നു. ലതയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു വാർത്തയാണ് ഇത്. ലതയുടെ മുപ്പത്തിമൂന്നാം വയസിൽ സ്വന്തം പാചകക്കാരന്‍ അവരെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒരു ദിവസം ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലതയെ വിദഗ്ദ പരിശോധിക്കു വിധേയമാക്കി. അപ്പോഴാണ് ശരീരത്തില്‍ സ്ലോ പോയിസണ്‍ കയറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയില്‍ കഴിഞ്ഞു. ജീവന്‍ രക്ഷിപെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് എത്താന്‍ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലില്‍…

    Read More »
  • Crime

    വീട്ടമ്മമാരേയും വിദ്യാര്‍ത്ഥിനികളെയും കുരുക്കിൽ വീഴ്ത്തി വേശ്യാവൃത്തി നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിലായി, പെൺകുട്ടികളെ എത്തിച്ചിരുന്ന മലയാളി സ്ത്രീ ഒളിവിൽ

    മംഗളൂരു: വീട്ടമ്മമാരേയും കോളജ് വിദ്യാര്‍ത്ഥിനികളെയും വലവീശിപ്പിടിച്ച് വേശ്യാവൃത്തി നടത്തിയിരുന്ന അഞ്ചംഗ സംഘം അറസ്റ്റിലായി. മംഗളൂരുവിലാണ് സംഭവം. 17കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളി ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. മൂന്നു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. കോളജ് വിദ്യാര്‍ത്ഥിനികളെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വീട്ടമ്മമാരെയുമാണ് സംഘം വലയിലാക്കിയിരുന്നത്. വിദ്യാർത്ഥിനികളെയും വീട്ടമ്മമാരെയും വേശ്യാവൃത്തിക്ക് വലവീശിപ്പിടിക്കുന്നതിൽ വിരുതരാണ് ഷമീനയും ഐഷാമ്മയും. ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന, ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഇരയാക്കിയിരുന്നത്. കോളജ് വിദ്യാർത്ഥിനികളെ വശീകരിക്കുകയും ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ പ്രയോഗിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. പതിനേഴുകാരിയുടെ പരാതിയിൽ മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപത്തെ എസ്‌.എം.ആര്‍ ലിയാന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സെക്സ് മാഫിയയിൽപെട്ട അഞ്ച് പേരെ പാണ്ഡേശ്വര പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദിഖ്, ഭാര്യ ഷമീന, ഐഷാമ്മ എന്നിവരുടെ പേരുവിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. മറ്റ് രണ്ടുപേരുടെ…

    Read More »
  • Life Style

    അകാലനരയും താരനും അകറ്റാന്‍ ആവണക്കെണ്ണ ഉത്തമം

    * ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും. * ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടൗവല്‍ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. * ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിശ്രിതമാക്കി ശിരോചര്‍മ്മത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. * ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് താരന്‍ അകറ്റാനും അകാല…

    Read More »
Back to top button
error: