നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയ വ്രണം, മൂത്രരോഗങ്ങൾ എന്നിവയ്ക്ക് ആശ്വാസദായകമാണ്.ഇതിലെ അന്നജം ഹിതമാകയാൽ പ്രമേഹക്കാർക്കും ഇത് ഉപയോഗിക്കാം.
തളർച്ച അകറ്റി ഉന്മേഷം നൽകുവാനുള്ള നേന്ത്രപ്പഴത്തിൽ കഴിവ് അപാരമാണ്. ഡെക്സ്‌ട്രൊസ്,ലെവ്യൂലോസ്, സുക്രോസ് എന്നീ മധുരത്തിൻറെ അംശങ്ങൾ അതിവേഗം ശരീരത്തിൽ സ്വീകരിക്കപ്പെടുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത.ഒരു നേന്ത്രപ്പഴം ശുദ്ധമായ തേനും ചേർത്ത് നിത്യവും കഴിച്ചാൽ രക്തക്ഷയം, രക്തപിത്തം, ക്ഷയം, കരൾ കട്ടിയാക്കൽ, പിള്ളവാതം, നീറ്റലോട് കൂടിയ മൂത്രംപോക്ക് എന്നിവയ്ക്ക് ആശ്വാസമേകും.
പഴത്തോട് കൂടി കുറച്ച് കുരുമുളക് പൊടി ചേർത്ത് കഴിച്ചു നോക്കൂ.ചുമയ്ക്കും കഫക്കെട്ടിനും ഇതുപോലൊരു മരുന്ന് വേറെ കാണില്ല.വെള്ളപോക്ക് അധികമുള്ള സ്ത്രീകൾ ദിവസവും ഓരോ നേന്ത്രപ്പഴം കഴിച്ചാൽ പ്രത്യേക മരുന്നുകൾ ഒന്നും കൂടാതെ തന്നെ ഈ അസുഖം ഇല്ലാതാക്കാം. നേന്ത്രപ്പഴം ഉടച്ച് നെല്ലിക്കാനീരും തേനും ചേർത്തു സേവിച്ചാൽ മൂത്രത്തോടൊപ്പം വെള്ളനിറത്തിൽ നൂല് പോലെ പോകുന്നത് സുഖപ്പെടും.
പ്രഭാത ഭക്ഷണത്തില്‍ നേന്ത്രപ്പഴം പുഴുങ്ങി കഴിച്ചാൽ എന്തുകൊണ്ടും നല്ലതാണ്.പഴം തോലോടെ പുഴുങ്ങി കഴിച്ചാല്‍ ഇരട്ടി ഗുണങ്ങളുണ്ട്.ഒന്ന് മെല്ലിച്ചിരിക്കുന്നവർക്ക് തൂക്കം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.മറ്റൊന്ന് വേദന സംഹാരികള്‍ കഴിച്ച് വേദന കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് ആശ്വാസമാകും.
കാരണം പഴത്തിന്റെ തോലിട്ട് പുഴുങ്ങിയ വെള്ളം വേദന സംഹാരിയാണ്.പഴത്തിന്റെ തോല്‍ വേദനയുള്ള ഭാഗത്ത് അമര്‍ത്തി മസ്സാജ് ചെയ്താല്‍ വേദനയെ ഇല്ലാതാക്കാം.പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ് എന്നതും മറക്കരുത്.