Month: February 2022

  • Crime

    തളർന്ന് കിടന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ചു, സാക്ഷി പറഞ്ഞാല്‍ കൊന്നുകളയുമെന്ന് അയൽക്കാർക്ക് പ്രതിയുടെ ഭീഷണി

    മലപ്പുറം: അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബാണ് പിടിയിലായത്. പരാതി നൽകിയ ഇവർക്കെതിരെ പ്രതി വധഭീഷണി മുഴക്കിയിട്ടുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനത്തിൽ സാക്ഷി നിൽക്കുന്ന അയൽക്കാരും. പ്രതിക്കെതിരെ ഒട്ടേറെ കേസുകൾ വേറെയുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വാതിൽ ചവിട്ടിത്തുറന്നാണ് പ്രതി വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ബാധിച്ച് തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഈ മകളാണ്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിഞ്ഞുള്ളു.…

    Read More »
  • Kerala

    വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന;യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ

    കൊച്ചി: കൊളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തി വന്ന യുവതി ഉള്‍പ്പെടുന്ന അഞ്ചംഗ സംഘം പിടിയില്‍.ഇടപ്പള്ളി പോണേക്കര സ്വദേശിനി വൈഷ്ണവി സുരേഷ്, മലപ്പുറം പുറങ്ങ് അന്തിപ്പാട്ടില്‍ മുസമ്മില്‍(22) കൊല്ലം അയലറ, സൗപര്‍ണിക വീട്ടില്‍ സനുരാജ്(24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ അനന്തു എസ്. നായര്‍(23), വയനാട് വൈത്തിരി ഇലയടത്തു വീട്ടില്‍ അഭിഷേക്(22) എന്നിവരാണു അറസ്റ്റിലായത്.വിദ്യാര്‍ഥികളെന്ന പേരില്‍ കൊച്ചിയിൽ വീടെടുത്തു താമസിക്കുകയായിരുന്നു ഇവര്‍. ബംഗളുരുവില്‍ നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങുന്ന എംഡിഎംഎ ഇനത്തില്‍ പെട്ട ലഹരി കൊച്ചിയിലെത്തിച്ച്‌ ഗ്രാമിന് 3500 രൂപയ്ക്കു വില്‍പന നടത്തി വരികയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജുവിന്റെ നിര്‍ദേശത്തില്‍ ഡാന്‍സാഫ്, കളമശേരി പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 20 ഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    കേരള ബ്ലാസ്റ്റേഴ്സിന് തോൽവി;പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി

    ഗോവ:പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ ജയം നിര്‍ണായകമായ കളിയില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന് തോൽവി.ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്.ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി തുടരുകയാണ്.35 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. 27 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ലീഗില്‍ മൂന്ന് കളികള്‍ മാത്രം ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള കളികളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്ലേ ഓഫിലെത്തിക്കില്ല.

    Read More »
  • Kerala

    സ്നാക്സ് വാങ്ങാൻ ലവൽക്രോസിൽ ട്രെയിൻ നിർത്തി; ലോക്കോ പൈലറ്റ് ഉൾപ്പടെ അഞ്ചു പേർക്ക് സസ്പെൻഷൻ

    ജയ്പൂര്‍:സിഗ്നൽ ലംഘിച്ച് ലവൽക്രോസിൽ ട്രെയിൻ നിർത്തി സ്‌നാക്‌സ് വാങ്ങിച്ച ലോക്കോ പൈലറ്റ് ഉൾപ്പടെ അഞ്ചു പേർക്ക് സസ്പെൻഷൻ.രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം.ലവൽ  ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് സ്നാക്സ് വാങ്ങുന്നതിന്റെ  വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി.നിമയലംഘനം നടത്തിയ 5 ഉദ്യോഗസ്ഥരെയാണ് റെയില്‍വെ സസ്‌പെന്റ് ചെയ്തത്. വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ ജയ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.തുടർന്ന് രണ്ട് ലോക്കോ പൈലറ്റുമാര്‍, രണ്ട് ഗേറ്റ്മാന്‍മാര്‍, ഒരു ഇന്‍സ്ട്രക്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.വീഡിയോയില്‍ റെയില്‍വെ ട്രാക്കില്‍ ഒരാള്‍ പൊതിയുമായി കാത്ത് നില്‍ക്കുന്നത് കാണാം.ഇയാളെ കണ്ട് ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നു. ഇയാള്‍ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു.അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറണ്‍ മുഴക്കി യാത്ര തുടരുന്നു.അതേസമയം റെയില്‍വെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നതും കാണാം. വീഡിയോ കാണാം:https://youtu.be/09QAz5n9R1A

    Read More »
  • Kerala

    ‍ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളജ് അധ്യാപകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    പെരുമ്ബാവൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേതല ഐ.എല്‍.എം   കോളജ് അധ്യാപകനെ കോയമ്ബത്തൂരിലെ കാരമടയില്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പല്ലാരിമംഗലം അടിവാട് വലിയപറമ്ബില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ വി.എ. അബൂതാഹിറാണ് (28) മരിച്ചത്. മേതല ഐ.എല്‍.എം കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ബൈക്കില്‍ കോളജില്‍നിന്ന് പോയതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുറുപ്പുംപടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.കോയമ്പത്തൂരിലെത്താനും ആത്മഹത്യ ചെയ്യാനുമുള്ള കാരണം വ്യക്തമല്ല.

    Read More »
  • Culture

    റവ. എം.സി. ജോൺ ശതാബ്ദി നിറവിൽ; സി.എം.എസ്. കോളജിന്റെ ആദ്യ മലയാളി വൈദിക പ്രിന്‍സിപ്പല്‍

    കോട്ടയം: സി.എം.എസ്. കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ പ്രിന്‍സിപ്പല്‍ റവ. എം.സി. ജോണ്‍ ശതാബ്ദി നിറവില്‍. പാശ്ചാത്യമിഷനറിമാര്‍ക്കു ശേഷം സി.എം.എസ്. കോളജിന്റെ പ്രിന്‍സിപ്പലാകുന്ന ആദ്യ മലയാളി വൈദികനാണ് എം.സി. ജോണച്ചന്‍. 1923 ഫെബ്രുവരി 24ന് നെടുങ്ങാടപ്പള്ളി മുല്ലപ്പള്ളില്‍ കുടുംബത്തില്‍ ജനിച്ച ജോണച്ചന്‍ ചങ്ങനാശേരി എസ്.ബി. കോളേജ്, അലഹബാദ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയശേഷം പെരുമ്പാവൂര്‍, ശ്രീലങ്കയിലെ ജാഫ്ന എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു.1955ല്‍ സി.എം.എസ്. കോളേജ് ബോട്ടണി അധ്യാപകനായി സേവനമാരംഭിച്ച അദ്ദേഹം, ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനു ശേഷം 1967ലാണ് പൗരോഹിത്യത്തിലേക്കു കടക്കുന്നത്. അധ്യാപനത്തോടൊപ്പം കോളേജ് ചാപ്ലൈന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1975 മുതല്‍ കോളജ് ബര്‍സാറായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് എം. തോമസില്‍നിന്ന് 1977ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുത്തു. വിദേശസഹായത്തോടെ പുതിയ കെട്ടിടങ്ങള്‍ കാമ്പസില്‍ പടുത്തുയര്‍ത്താന്‍ അച്ചന്‍ നേതൃത്വം നല്‍കി. കോളേജിലെ സ്ഥാപക പ്രിന്‍സിപ്പലിന്റെ സ്മരണാര്‍ത്ഥം ബഞ്ചമിന്‍ ബെയ്ലി വാര്‍ഷിക പ്രഭാഷണ പരമ്പര ആരംഭിച്ചത് അച്ചന്‍ പ്രിന്‍സിപ്പലായിരുന്ന…

    Read More »
  • Kerala

    ബീഹാറിൽ മുസ്ലിം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു

    പട്‌ന: ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു.സമസ്തിപുരിലെ ജനതാദള്‍ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ്  കൊല്ലപ്പെട്ടത്.തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയും ചെയ്തു. നേരത്തെ ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പരാതി നല്‍കി 4 ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ഗോമാംസം കഴിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു ഖലീലിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.അക്രമി സംഘത്തോടു കൈകൂപ്പി ഖലീല്‍ ജീവനായി യാചിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്.

    Read More »
  • Kerala

    അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ചു

    കോലേഞ്ചരി: കിഴക്കമ്ബലത്ത് ക്രിസ്മസ് രാത്രിയില്‍ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡീഷ്വല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതികളെല്ലാം തന്നെ ജാര്‍ഘണ്ട്, ബംഗാൾ, ആസ്സാം, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം നടത്തല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

    Read More »
  • Kerala

    വഴിയാത്രക്കാരിയെ കടന്നു പിടിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ

    പാലക്കാട് : ചെത്തല്ലൂരില്‍ റോഡിലൂടെ നടന്നുപോയ സ്ത്രീയെ കയറിപിടിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ പുത്തൂര്‍ ആലായന്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖിനെ (24) യാണ് നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ഇതിനു മുൻപും ഇതേപോലെ പലരോടും പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    വേൾഡ് റെഡ് ബുക്ക് ഡേ ദിനാചരണവും മാർക്സിസത്തിൻ്റെ ബാലപാഠം എന്ന പുസ്തകത്തിൻ്റെ വായനയും നടത്തി

    മറ്റക്കര: സി.പി.എം. അയർക്കുന്നം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേൾഡ് റെഡ് ബുക്ക് ഡേ ദിനാചരണവും മാർക്സിസത്തിൻ്റെ ബാലപാഠം എന്ന പുസ്തകത്തിൻ്റെ വായനയും നടന്നു. 21 ന് മറ്റക്കര ജ്ഞാനപ്രകാശിനി വായനശാല ഹാളിൽ നടന്ന പരിപാടി സി പി ഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി കെ അജി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി എൻ ബിനു ഏരിയ കമ്മിറ്റിയംഗം കെ എസ് ബിനോയ് കുമാർ, ലോക്കൽ കമ്മിറ്റിയംഗം ടി ജി ഹരികുമാർ എന്നിവർ സംസാരിച്ചു.  

    Read More »
Back to top button
error: