പട്ന: ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷക സംഘം തല്ലിക്കൊന്നു.സമസ്തിപുരിലെ ജനതാദള്‍ (യു) പ്രാദേശിക നേതാവു കൂടിയായ മുഹമ്മദ് ഖലീല്‍ ആലം (34) ആണ് കൊല്ലപ്പെട്ടത്.തല്ലിക്കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയും ചെയ്തു.
നേരത്തെ ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പരാതി നല്‍കി 4 ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.ഗോമാംസം കഴിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു ഖലീലിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.അക്രമി സംഘത്തോടു കൈകൂപ്പി ഖലീല്‍ ജീവനായി യാചിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉള്ളത്.