Month: February 2022
-
Religion
മണര്‍കാട് കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന്
മണർകാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സൂനോറോ പെരുന്നാളും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണവും 26ന് നടക്കും. കാലം ചെയ്ത ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് (സൂനോറോ) സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ആ ദിനം സൂനോറോ പെരുന്നാളായി ആചരിക്കുന്നത്. 26ന് രാവിലെ 7ന് കുർബാന- അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേമിൻ്റെ പ്രധാന കാര്‍മ്മികത്വത്തില്‍. തുടർന്ന് അനുഗ്രഹപ്രഭാഷണവും ധൂപപ്രാര്‍ത്ഥനയും പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും. നേര്‍ച്ചവിളമ്പിനാവശ്യമായ നെയ്യപ്പം വിശ്വാസികൾ ഭവനങ്ങളില്‍ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശുദ്ധ മര്‍ത്തമറിയം വനിതാസമാജ അംഗങ്ങള്‍ തയ്യാറാക്കും. അതിൻ്റെ പ്രാരംഭ നടപടികൾ വനിതാ സമാജം മണർകാട് മേഖലാ പ്രസിഡന്റ് ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പായുടെ നേതൃത്വത്തിൽ വനിതാസമാജം അംഗങ്ങൾ ഇന്നലെ ആരംഭിച്ചു. പെരുമ്പള്ളി തിരുമേനി അനുസ്മരണ യോഗത്തിൽ കത്തീഡ്രൽ വികാരി ഇ.ടി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പ…
Read More » -
Kerala
പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
സിബിഎസ്‌ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
Read More » -
Kerala
കോട്ടയം ജില്ലയില്‍ 437 പേര്‍ക്കു കോവിഡ്; 1286 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 437 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേര്‍ക്കുംം സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1286 പേര്‍ രോഗമുക്തരായി. 4697 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 164 പുരുഷന്‍മാരും 200 സ്ത്രീകളും 213 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5293 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442124 പേര്‍ കോവിഡ് ബാധിതരായി. 435445 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8263 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-54 ചങ്ങനാശേരി-23 ഏറ്റുമാനൂര്‍-17 എരുമേലി, കടുത്തുരുത്തി-13 പനച്ചിക്കാട്-12 മുണ്ടക്കയം, വൈക്കം-11 പാറത്തോട്, പായിപ്പാട്, തിടനാട്, ചിറക്കടവ്, അതിരമ്പുഴ, വാകത്താനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-10 കടപ്ലാമറ്റം,പുതുപ്പള്ളി, പാലാ-9 മാടപ്പള്ളി-8 ഭരണങ്ങാനം, മണര്‍കാട്, മാഞ്ഞൂര്‍-7 കറുകച്ചാല്‍, വാഴൂര്‍, കിടങ്ങൂര്‍, മീനച്ചില്‍-6 പള്ളിക്കത്തോട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, വെള്ളാവൂര്‍-5 തലപ്പലം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം,…
Read More » -
Kerala
സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട. വിദേശ വായ്പയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡി പി ആർ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാർശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് ആണ് അഭികാമ്യമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മുടങ്ങുന്നില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സില്‍വര്‍ലൈനില്‍ മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി…
Read More » -
Kerala
അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവർക്ക് മാസംതോറും 1000 രൂപ- യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
അമേഠി:യുപിയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസംതോറും 900-1000 രൂപ പ്രതിഫലം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുമെന്നും യോഗി വ്യക്തമാക്കി.സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കിയെന്നും ഗോമാതാവിനെ കശാപ്പുചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
Read More » -
Breaking News
ഇന്നത്തെ കോവിഡ് നില: സംസ്ഥാനത്ത് 5023 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കേരളത്തില്‍ 5023 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 443 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 47,354 കൊവിഡ് കേസുകളില്‍, 6.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 121 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി.
Read More » -
Kerala
അവസാനമായി അച്ചായനെ കാണാൻ ബീന ബസ് എത്തിയപ്പോൾ
പാല:വര്‍ഷങ്ങളായി ബീന ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ പാലാ പൂമ്മറ്റം പള്ളിനീരാക്കൽ ജോർജ്ജ് ജോസഫ് (കുഞ്ഞുമോൻ -72) മരിച്ചപ്പോൾ അവസാന കാഴ്ചയ്ക്ക് ബസ്സും എത്തിയത് നൂറുകണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു. രണ്ടു ദിവസം മുൻപായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലം ബീന ബസിൽ ഡ്രൈവറായിരുന്ന ജോർജ്ജ് ജോസഫ് അന്തരിച്ചത്.തുടർന്ന് ഇന്നലെയായിരുന്നു പൂമ്മറ്റം സെന്റ് ആന്റണീസ് ദേവാലയത്തിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം.ഈ സമയത്താണ് ബസ് ട്രിപ്പ് മുടക്കി ദേവാലയത്തിൽ എത്തിയത്. “ഇനി അവളുടെ വളയം പിടിക്കാൻ അച്ചായനില്ല;അച്ചായനെ ഒന്നു കാണാൻ അവളും എത്തി” എന്നായിരുന്നു ഇതേക്കുറിച്ച് ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ വന്ന തലക്കെട്ട്.നൂറുകണക്കിന് ആളുകളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.
Read More » -
Kerala
കേരള സര്‍ക്കാറിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ദില്ലി: കേരള സര്‍ക്കാറിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ലോക്‌സഭാ റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാ മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി.ഇത് സംബന്ധിച്ച് കത്തും മന്ത്രിക്ക് കൊടിക്കുന്നിൽ സുരേഷ് കൈമാറി. റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്ന നിലയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് കമ്മിറ്റി ചെയര്‍മാന്‍ രാധാ മോഹന്‍ സിങ്ങിന് കത്ത് നല്‍കുകയും ഡല്‍ഹിയില്‍ വെച്ച് നടന്ന റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് കൊടിക്കുന്നില്‍ സുരേഷ് തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. കേരളത്തില്‍ എങ്ങും സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നതും, കേരളസര്‍ക്കാര്‍ ഹൈക്കോടതിയെപ്പോലും കബളിപ്പിച്ചുകൊണ്ട് അനുകൂലവിധി സമ്ബാദിച്ചതും, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ കൂടി പാത കടന്നു പോകുന്നതിലെ അപകടവും, പതിനായിരക്കണക്കിനു കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലിനും,നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തപ്പെടുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ റെയില്‍വേ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ ശക്തമായി അവതരിപ്പിച്ചു-എന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
Read More » -
Crime
വയോധികയെ പീഡിപ്പിച്ചെന്ന് പരാതി: ആശുപത്രി ജീവനക്കാരനെതിരെ കേസ് എടുത്തു
മഹാരാഷ്ട്ര ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയിൽ വായോധികയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. 75 കാരിയെയാണ് പീഡനത്തിന് ഇരയാക്കിയത്.ജീവനക്കാരന്‍ ഒന്നിലധികം തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വയോധിക പൊലീസിന് മൊഴി നല്‍കി. ആശുപത്രി ജീവനക്കാരനായ കനദാസ് വൈഷ്ണവി(33)നെ സംഭവത്തില്‍ രാംനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് വയോധികയെ ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവ് തന്നെ എക്‌സ്‌റേ പരിശോധനക്ക് കൊണ്ടുപോകുന്ന വേളയിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷമാണ് വയോധിക തന്റെ വീട്ടുകാരോട് നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. ഇതോടെ ഇവരുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്ദ്യോഗസ്ഥന്‍ സച്ചിന്‍ സന്‍ബോര്‍ അറിയിച്ചു.
Read More »