പെരുമ്ബാവൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ മേതല ഐ.എല്‍.എം കോളജ് അധ്യാപകനെ കോയമ്ബത്തൂരിലെ കാരമടയില്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പല്ലാരിമംഗലം അടിവാട് വലിയപറമ്ബില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സലാമിന്റെ മകന്‍ വി.എ. അബൂതാഹിറാണ് (28) മരിച്ചത്.
മേതല ഐ.എല്‍.എം കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ബൈക്കില്‍ കോളജില്‍നിന്ന് പോയതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കുറുപ്പുംപടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.കോയമ്പത്